Love Or Hate 09 [Rahul Rk]

Posted by

ഷൈനിന്റെ പപ്പ പിന്നീട് പോയത് മായയുടെ കൂടെ നിൽക്കുന്ന ദിയയുടെ അടുത്തേക്ക് ആയിരുന്നു… എന്നിട്ട് അദ്ദേഹം ദിയയോടായി പറഞ്ഞു..

പപ്പ: മോളെ.. മോള് പറഞ്ഞ കള്ളത്തേക്കാൾ വലുതാണ് എന്റെ മകൻ ചെയ്ത തെറ്റ്.. അവന്റെ പപ്പയായ ഞാൻ നിനക്ക് വാക്ക് തരുന്നു.. ഇവൻ എന്റെ മകൻ ആണെങ്കിൽ.. ഇവൻ നിനക്ക് വാക്ക് തന്നിട്ടുണ്ടെങ്കിൽ.. അത് ഞാൻ നിറവേറ്റി തരും…

കാര്യങ്ങൾ കൈ വിട്ടു പോവുകയാണ് എന്ന് ഷൈനിന് മനസ്സിലായി.. ഇനിയും നോക്കി നിന്നാൽ ശരിയാവില്ല.. ഷൈൻ നേരെ പപ്പയോട് പറഞ്ഞു..

ഷൈൻ: എനിക്ക്.. എനിക്ക് ദിയയോട് ഒന്ന് സംസാരിക്കണം..

എല്ലാവരും ഷൈനിനെ തന്നെ ആണ് നോക്കുന്നത്… പെട്ടന്ന് തന്നെ എല്ലാവരും നോട്ടം മാറ്റി ദിയയിലേക്ക്‌ ആക്കി.. അതിൽ നിന്നും തന്നെ അവളുടെ മറുപടിയാണ് പ്രധാനം എന്ന് എല്ലാവർക്കും മനസ്സിലായി..

ദിയ: അതെ.. എനിക്കും ഷൈനിനോട് ഒന്ന് തനിച്ച് സംസാരിക്കണം..

ഏതായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് എല്ലാവരും അതിനു സമ്മതിച്ചു.. അങ്ങനെ ഷൈനും ദിയയും സംസാരിക്കാനായി പുറത്തേക്കിറങ്ങി..

രണ്ടുപേരും മുറ്റത്തിറങ്ങി നിൽക്കുകയായിരുന്നു.. ദിയ ഷൈനിന് മുന്നിലായി എങ്ങോട്ടോ നോക്കി നിൽക്കുന്നു.. പക്ഷേ ഷൈനിന് പാഴാക്കി കളയാൻ സമയം ഇല്ലായിരുന്നു..

ഷൈൻ: ദിയ.. എന്താ തന്റെ ഉദ്ദേശം..??

ദിയ തിരിഞ്ഞു നിന്ന് ഷൈനിനെ നോക്കി പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു..
എന്നിട്ട് പറഞ്ഞു തുടങ്ങി..

ദിയ: പണ്ട് താൻ എന്നോട് പറഞ്ഞത് ഓർമയുണ്ടോ ഷൈൻ..??
ഞാൻ തന്നെ പ്രണയിക്കുന്നത് തന്റെ കാശ് കണ്ടോ സൗന്ദര്യം കണ്ടോ ഒക്കെ ആണെന്നല്ലെ അന്ന് താൻ പറഞ്ഞത്.. അപ്പോ അത് അങ്ങനെ തന്നെ ഇരിക്കട്ടെ..

ഷൈൻ: ദിയ പ്ലീസ്.. തന്നോട് ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്.. ഞാൻ സമ്മതിക്കുന്നു.. പക്ഷേ.. പക്ഷേ താൻ ..

ദിയ: ഷൈൻ.. താൻ അന്ന് എന്നോട് ഒന്നും മിണ്ടാതെ എന്നെ വിട്ട് പോയിരുന്നെങ്കിൽ പോലും എനിക്ക് തന്നോട് ഇത്ര ദേഷ്യം വരില്ലായിരുന്നു.. പക്ഷേ താൻ അന്ന് പറഞ്ഞ ആ വാക്കുകൾ അതെനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഷൈൻ..

ഷൈൻ: താൻ പിന്നെ എന്താ എല്ലാവരോടും കള്ളം പറഞ്ഞത്..??

ദിയ: നമ്മുടെ പ്രതികാര കഥ ഒക്കെ നമ്മുടെ മാത്രം സ്വകാര്യതയല്ലെ ഷൈൻ.. അതെന്തിനാ പാവം നമ്മുടെ വീട്ടുകാർ അറിയുന്നത്…

ഷൈൻ: ദിയ.. ഞാൻ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണ് പക്ഷേ.. താൻ ദയവ് ചെയ്ത് ഈ നാടകം നിർത്ത്…

ദിയ: താൻ അങ്ങനെ വലിയ പ്രായശ്ചിത്തം ഒന്നും ചെയ്യണ്ട.. ഞാൻ സ്നേഹിച്ചതും വിവാഹം ചെയ്യണം എന്നാഗ്രഹിചതും തന്നെ മാത്രം ആണ്.. അത് നടക്കണം.. ഐ മീൻ.. നമ്മുടെ വിവാഹം നടക്കണം…

ഷൈൻ ആദ്യം ഒന്നാലോചിച്ചു.. പിന്നെ ദിയയോട് മറുപടി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *