പപ്പയുടെ മാനസികാവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിലും ചിലപ്പോ അത് തന്നെ ചെയ്യുമായിരുന്നു.. വിഷമം തോന്നി എന്നുള്ളത് നേരാണ്.. പക്ഷേ ഞാൻ നിങ്ങളെ ആരെയും ഒരിക്കലും കുറ്റപ്പെടുത്തി പറയില്ല… പണ്ട് പോളിയിൽ പഠിക്കുന്ന സമയത്ത് ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും കിടന്ന എന്നെ, അതൊക്കെ പോട്ടെടാ എന്ന് പറഞ്ഞു ആശ്വസിപ്പിച്ച പപ്പയെയും എനിക്ക് ഓർമ്മയുണ്ട്.. അത് കൊണ്ട് ദയവ് ചെയ്ത് പപ്പ ഇങ്ങനെ കുറ്റബോധത്തോടെ എന്റെ മുന്നിൽ നിൽക്കരുത്…പപ്പ മുന്നോട്ട് വന്ന് ഷൈനിനെ കെട്ടിപിടിച്ചു..
മനസ്സ് തുറന്നുള്ള ഷൈനിന്റെ ആ വാക്കുകൾ തന്നെ ആ കുടുംബത്തിന്റെ ഐക്യം തിരികെ കൊണ്ടുവരാൻ ധാരാളം ആയിരുന്നു..
ഒട്ടും താമസിയാതെ തന്നെ ആ കുടുംബം പഴയ അവസ്ഥയിലേക്ക് തിരികെ വന്നു..
അവർ എല്ലാവരും ഒന്നിച്ചിരുന്ന് സ്നേഹത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നു…
ചേച്ചി: എന്നാലും എന്റെ ഷൈനെ നീ എന്തൊരു മണ്ടൻ ആണ്..??
ഷൈൻ: അതെന്താ നീ അങ്ങനെ പറഞ്ഞത്..??
ചേച്ചി: പിന്നെ.. ഇത്രേം സുന്ദരിയായ ഒരു കൊച്ചിനെ വേണ്ട എന്ന് പറഞ്ഞല്ലോ…
ഷൈൻ: അല്ല.. അത് പിന്നെ..
അമ്മച്ചി: അവര് ഇരട്ട കുട്ടികൾ ആണെല്ലേടാ…
ഷൈൻ: അതെ അമ്മച്ചി.. മായയും ദിയയും.. അതിൽ മായക്ക് സംസാരിക്കാൻ കഴിയില്ല..
അമ്മച്ചി: അതാ കുട്ടീടെ അച്ഛൻ പറഞ്ഞു..
ഷൈൻ: ഹോ..
ചേച്ചി: ഇനി കല്ല്യാണം കഴിഞ്ഞാൽ നിനക്ക് രണ്ടുപേരെയും തമ്മിൽ മാറി പോകുമോ..??
അതിനു മറുപടിയായി ഷൈൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്…
പക്ഷേ തമ്മിൽ മാറി പോകില്ല എന്ന് ഷൈനിന് ഒരു വിശ്വാസം ഉണ്ടായിരുന്നു..
കാരണം വേറൊന്നും അല്ല.. പണ്ട് സ്കൂളിൽ ലൈബ്രറിയിൽ വച്ച് ദിയക്ക് ഷോക് അടിച്ച ആ ദിവസം അന്ന് അരിഞ്ഞിട്ടൊന്നും അല്ലെങ്കിലും ദിയക്ക് സിപിആർ കൊടുക്കുന്ന സമയത്ത് അവളുടെ ഇടത് നെഞ്ചിൽ ഒരു ഹാർട്ട് ടാറ്റൂ കണ്ടിരുന്നു…
ഒറ്റനോട്ടത്തിൽ കാണുന്ന രീതിയിൽ ഒന്നും അല്ലെങ്കിലും അന്ന് അത് ഷൈൻ കണ്ടിരുന്നു…