സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

Posted by

ഉമ്മർ :എന്റെ ടീച്ചറെ എനിക്ക് തോന്നണു ഇത് അതിലും കഷ്ടം ആണെന്ന്. പിന്നെ പൈസ നല്ല പോലെ തടയുന്നത് ആണ് ആകെ ഒരാശ്വാസം.

മാലതി :ഉം അത് എനിക്ക് അറിയാം നീ എന്തായാലും അവരുടെ വിശ്വസ്‌തനായ സേവകൻ അല്ലെ.

ഉമ്മർ :അത് പിന്നെ അങ്ങനെ അല്ലെ പറ്റു. നമ്മളെ സഹായിക്കുന്നവരെ മനസ്സ് അറിഞ്ഞു തിരിച്ചും സഹായിക്കുക.

മാലതി :ഉം അത് ശെരി ആണ്.

സത്യത്തിൽ ഇതിന്റെ ഇടയിൽ അഞ്‌ജലി ഒരു നോക്ക് കുത്തി പോലെ നിൽക്കുക ആയിരുന്നു. അവർ രണ്ട് പേരും സംസാരിച്ചു കാടു കയറി പോക്കൊണ്ടേ ഇരുന്നു.

ഉമ്മർ :എന്റെ പൊന്നു ടീച്ചറെ സംസാരിച്ചു സമയം പോകും വേഗം ദേ ഈ ടീച്ചറെ കൊണ്ട് ചെല്ലാൻ ആണ് സംഗീത മേഡം പറഞ്ഞിരിക്കുന്നത്.

മാലതി :എന്നാൽ തന്റെ പണി നടക്കട്ടെ. ഞാൻ സ്കൂളിൽ പോകുന്നു.

ഉമ്മർ :എന്നാൽ ശെരി.

മാലതി തലയാട്ടി കൊണ്ട് അഞ്‌ജലിയോട് വണ്ടിയിൽ കയറാൻ പറഞ്ഞു. അഞ്‌ജലി പിറകിലെ സീറ്റിൽ കയറി ഇരുന്നു. ഉമ്മർ വണ്ടി ഓൺ ചെയ്തു. മെല്ലെ വണ്ടി മുൻപോട്ട് പോകുവാൻ തുടങ്ങി.
പെട്ടന്ന് ഉമ്മർ തിരിഞ്ഞു നോക്കി. അഞ്‌ജലി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു തല കുനിച്ചു പിടിച്ചു.പെട്ടന്ന്

ഉമ്മർ :ടീച്ചറിന് എന്നെ മനസ്സിൽ ആയോ. മുൻപ് ഞാൻ കണ്ടിട്ടുണ്ട് ടീച്ചറെ.

അഞ്‌ജലി :എപ്പോൾ?

ഉമ്മർ :അത് ടീച്ചറുടെ ഹസ്ബൻഡ് കവലയിൽ കിടന്നു അടി കൊണ്ടില്ലേ. അന്ന് അമർ സാറിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു.

അഞ്‌ജലി :ഉം.

ഉമ്മർ :അയ്യോ അതിനു എന്നോട് വിരോധം ഉണ്ടാകല്ലേ കേട്ടോ. അമർ സാറും വൈശാഖൻ സാറും തമ്മിൽ ആണ് പ്രശ്നം. സത്യത്തിൽ ടീച്ചറുടെ ഹസ്ബൻഡ് ആണ് അനാവശ്യം ആയി അമർ സാറിനോട് കൊമ്പ് കോർക്കാൻ വന്നത്.

അഞ്ജലി :അത് എനിക്ക് നല്ല പോലെ അറിയാം. ചേട്ടൻ ആവശ്യം ഇല്ലാതെ ഓരോ പ്രശ്നത്തിൽ ചെന്ന് തല ഇടും അത് കൊണ്ട് അല്ലെ ഇങ്ങനെ ട്രാൻസ്ഫർ ആയി പോകുന്നത്. എനിക്ക് തന്നെ അറിയില്ല ഇത് എത്രാമത്തെ ട്രാൻസ്ഫർ ആണെന്ന്.

ഉമ്മർ :ഉം സാറിനോട് പറ ഈ അമർ സാർ പോലെ ഉള്ള ഹെവി ടീമിനോട് ഒക്കെ മുട്ടുമ്പോൾ നോക്കി വേണം എന്ന്. അല്ലേൽ അന്നത്തെ പോലെ വഴിയിൽ കിടന്നു കൊള്ളും.

അഞ്‌ജലി :കൊള്ളട്ടെ രണ്ടു കൊള്ളുമ്പോൾ സോക്കേട് തീരും.

ഉമ്മർ :കൊള്ളാം അല്ലോ,, അപ്പോൾ ടീച്ചറിനും സാറിനോട് കലിപ്പ് ആണോ.

Leave a Reply

Your email address will not be published. Required fields are marked *