വെള്ളരിപ്രാവ്‌ 3 [ആദു]

Posted by

എന്നാൽ ഞാനും കിച്ചുവും കോളേജിൽ പോയി തുടങ്ങിയാലുള്ള അവസ്ഥ ഓർത്തിട്ടുള്ള ടെൻഷനിലാണ്.കാരണം അമ്മതന്നെ.ഒന്ന് ഫ്രീയായി നടക്കാൻ കൂടി പറ്റുമോ എന്ന് പോലും അറിയില്ല.
അങ്ങിനെ കുറച്ചു നേരം കൂടെ അവരുടെ കൂടെ ചിലവഴിച്ചു ഞാൻ നേരെ വീട്ടിൽ പോയി.പിന്നീടുള്ള ദിവസങ്ങളിലും പതിവ് പോലെ ജലനിധിയും. കറക്കവും സിനിമയും എല്ലാമായി മുമ്പോട്ടു പോയി.നാളെയാണ് കോളേജ് തുറക്കുന്നത്.എന്താവോ എന്തോ. എന്ന് ചിന്തിച്ചു എന്റെ റൂമിലെ കട്ടിലിൽ കിടക്കുമ്പോഴാണ് അമ്മ മുറിയിലേക്ക് കയറി വരുന്നത്.
അമ്മ : അച്ചൂ…
ഞാൻ : എന്താ ലഷ്മികുട്ടി..
അമ്മ : നീ എന്താ ഉറങ്ങിയില്ലേ.
ഞാൻ :ഇല്ലല്ലോ.. ന്തേ… അമ്മക്ക് എന്നോട് എന്തേലും പറയാനുണ്ടോ.
അമ്മ :അത്
ഞാൻ :എന്ന ഞാൻ പറയാം എന്താ പറയാനുള്ളത് എന്ന്. എന്താ പറയട്ടെ
അമ്മ :മം പറയ്യ് കേൾക്കട്ടെ. ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ നീ പറയുന്നത് എന്ന്.
ഞാൻ :ok… നാളെയാണ് ക്ലാസ്സ്‌ തുടങ്ങുന്നത്. നല്ല കുട്ടിആയിരിക്കണം.ഒരു കാര്യത്തിലും ഇടപെടരുത്. അമ്മയാണ് കോളേജ് പ്രിൻസി. അതോണ്ട് അമ്മക്ക് ഒരു ചീത്ത പേരും കേൾപ്പിക്കരുത്. നല്ലവണ്ണം പഠിക്കണം. എന്നൊക്കെയല്ലേ.
അമ്മ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചരിച്ചു. എന്നിട്ട് പറഞ്ഞു.
അമ്മ : എന്നാൽ ഇതൊന്നും അല്ല ഞാൻ നിന്നോട് പറയാൻ വന്നത്. ഒന്ന് നീ പറഞ്ഞത് ശരിയാണ് ക്ലാസ്സ്‌ തുടങ്ങാണെന്നുള്ളത്.പിന്നെ ഞാൻ അവിടുത്തെ പ്രിൻസി ആണെന്നുള്ളതെല്ലാം ശരിയാണ്. പക്ഷെ എന്റെ മോൻ എന്റെ മോന്റെ ഇഷ്ട്ടങ്ങളൊന്നും വേണ്ടാന്ന് വെക്കണം എന്ന് ഈ അമ്മ പറയുന്നില്ല.നീ പ്രതികരിച്ചോ ന്യായത്തിനു മാത്രം.പിന്നെ കോളേജാണ് തല്ലുകൂടലും കളിയാക്കലും എല്ലാം ഉണ്ടാവും എല്ലാം ആവിശ്യത്തിന് മാത്രം. പരിധി വിട്ടാൽ ഞാൻ അവിടുന്ന് തന്നെ നിന്റെ അമ്മയാവും. പിന്നെ വായിനോട്ടം ഒന്നും എന്റെ മോന് ഇല്ലന്ന് അറിയാം. പിന്നെ നിന്റെ മനസ്സിന് ആരെങ്കിലും ഇഷ്ട്ടപ്പെട്ട അങ് പ്രേമിച്ചോണ്ടടാ..അമ്മ ഒരു കണ്ണടച്ച് ചിരിച്ചു. അമ്മയുടെ അടുക്കലിന്ന് അങ്ങിനെ ഒരു ഉപദേശം കേട്ടപ്പോൾ ഞാൻ ഇത് എന്റെ അമ്മയാണോ എന്ന് ഒന്ന് തൊട്ടുനോക്കി.
അമ്മ :എന്താ ഡാ…
ഞാൻ :അല്ല സ്വപ്നം വല്ലതും ആണോന്നു അറിയാൻ വേണ്ടി. ഞാൻ ഒരു ചിരി പാസാക്കി പറഞ്ഞു.
അമ്മ എന്നെ കണ്ണുരുട്ടി കാണിച്ചു എന്റെ തലയ്ക്കു ഒരു കിഴുക്ക് തന്നിട്ട് ചിരിച്ചു.
അമ്മ : നെറികേട് കാണിച്ച നിന്നെ ഞാൻ കാണിച്ചു തരാം.
ഞാൻ :ഇല്ലമ്മേ. പിന്നെ ന്യായത്തിനു വേണ്ടി പോരാടിയാൽ കുഴപ്പല്യല്ലേ.
അമ്മ : എപ്പോഴും ന്യായം ആയാൽ ന്റെ പൊന്നു മോന് നല്ലത്. ഇല്ലേ ന്റെ തനി കൊണം ഇയ്യ് കാണും.
ഞാൻ : ഇങ്ങനൊരു സാധനം. ഞാൻ അമ്മേനെ കെട്ടിപിടിച്ചു കിടന്നു. അന്നും ഞാൻ ഉറങ്ങുന്നത് വരെ അമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നു. ഉറങ്ങുന്നേനു മുന്നേ അമ്മ പിന്നെയും കുറെ കാര്യങ്ങൾ പറഞ്ഞു. അതിൽ ഒന്നായിരുന്നു. ഉച്ചക്കുള്ള ഭക്ഷണം അമ്മേന്റെ റൂമിന്ന് ഒരുമിച്ചു കഴിക്കാം എന്ന്.

പിറ്റേന്ന് നേരത്തെ എഴുന്നേറ്റു ക്ലബ്ബിൽ പോയി പ്രാക്ടീസ് കയിഞ്ഞു വന്നു ചായകുടിച്ചു കൈഞ്ഞപ്പോഴാണ്.കിച്ചു വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *