പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax]

Posted by

എനിക്കും എന്റെ കഥയ്ക്കും തന്ന എല്ലാ സുപ്പോർട്ടിനും നന്ദി.  സ്നേഹത്തോടെ അവളുടെ ബാക്കി(മിഥുൻ). കഥ തുടരുന്നു.

പറയാതെ കയറി വന്ന ജീവിതം 5

Parayathe Kayari Vanna Jeevitham Part 5 | Author : Avalude Baakki

Previous Part

 

“ഹെല്ലോ ഡാ. എന്റെ എല്ലാവരും പോയെടാ. എനിക്കാകെ ഉണ്ടായിരുന്നു അമ്മയും ചേട്ടനും മരിച്ചു.” ഞാൻ അപ്പൊഴായിരുന്ന് ഫോണിൽ ആരാണെന്ന് നോക്കിയത്.

അത് കൃപ ആയിരുന്നു.

” ഡാ നീ ഒന്ന് വാടാ. ഞാൻ ഇവിടെ തന്നെ ഉള്ളെടാ”

“ഞാൻ ദാ വരുന്നു.” എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ച് വേഗം റെഡി ആയി ഇറങ്ങി. അവളുടെ വീട്ടിലേക്ക് രണ്ട് മണിക്കൂറിന്റെ ദൂരം ഉണ്ടായിരുന്നു.

എന്താ സംഭവിച്ചത് , എങ്ങനാ സംഭവിച്ചത് എന്നൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ ഇങ്ങനെ മുന്നോട്ട് ബൈക്കിൽ പാഞ്ഞുകൊണ്ടെയിരുന്നു.

അങ്ങനെ അവളുടെ വീട്ടിൽ എത്തി. എന്തെങ്കിലും പറയുന്നതിന് മുന്നേ കൃപ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

കാരണം ഇൗ സംഭവം എന്നോടല്ലതെ വേരാരോടും അവള് പറഞ്ഞില്ല. ഞാൻ കരച്ചിൽ ഒന്നൊതുങ്ങുന്നത് വരെ അങ്ങനെ തന്നെ നിന്ന്.

കുറച്ചു കരച്ചിൽ കുറഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“എന്താ ഡീ പറ്റിയത്?”.

“അമ്മയും ചേട്ടനും ഒരു ആക്സിഡന്റ് സംഭവിച്ചു മരിച്ചു പോയി” എന്ന് പറഞ്ഞു വീണ്ടും കരഞ്ഞു.

പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. അവളുടെ കരച്ചിൽ അടങ്ങാൻ വേണ്ടി കാത്തു നിൽക്കുക മാത്രമേ എനിക്ക് വഴി ഉണ്ടായുള്ളൂ.

അവളുടെ അമ്മ ചേട്ടന്റെ കൂടെ ഗൾഫിൽ പോയിരുന്നു എന്ന് അവള് പറഞ്ഞിരുന്നു.

കരച്ചിൽ ഒന്ന് കുറഞ്ഞപ്പോൾ ഞാൻ അവളെ സെറ്റിയിൽ ഇരുത്തി അടുത്ത വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു.

ഞാൻ അവിടുത്തെ നാട്ടുകാരൻ അല്ലാത്തത് കൊണ്ട് തന്നെ നാട്ടുകാരെയും അവളുടെ വീട്ടുകാരെയും ഒന്നും എനിക് തീരെ പരിചയം ഇല്ലായിരുന്നു. തൊട്ടടുത്ത വീട്ടുകാർക്ക് അറിയും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ പോയത്.

എന്നാൽ ശെരിക്കും നാട്ടുകാർ അവരുടെ ക്ലീഷെ സ്വഭാവം കാണിച്ചു.ഞാൻ അവരുടെ വീട്ടിലേക്കു ചെന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *