വെള്ളരിപ്രാവ്‌ 3 [ആദു]

Posted by

മുത്തശ്ശൻ : ഇവിടെ വാ… ഇവിടെ എന്റെ അടുത്ത് വന്നിരിക്ക്. മുത്തശ്ശൻ അദ്ദേഹം ഇരിക്കുന്നു സോഫയുടെ അരികെ കൈ തട്ടിട്ട് പറഞ്ഞു. അവൻ അവിടെ പോയി ഇരുന്നു.
മുത്തശ്ശൻ :നിന്നെ രാധു വിളിച്ചിരുന്നോ.
അവൻ : മ്മ്..
മുത്തശ്ശൻ: അവൾക്ക് ഒരു കല്യാണാലോചന വന്നു.ഞങ്ങൾ അത് അവളോട്‌ പറഞ്ഞിരുന്നു.
ഇത് കേട്ട് അവൻ ഒന്ന് മുത്തച്ഛന്റെ മുഖത്തേക്ക് നിർവികാരനായി നോക്കി.
മുത്തശ്ശൻ ഒന്ന് നിറുത്തി.പിന്നെ തുടർന്നു.അപ്പോഴാണ് അവൾക്കു ഒരാളെ ഇഷ്ട്ടന്നും അത് നീയെന്നും അവള് പറഞ്ഞെ. എന്താ നിനക്ക് പറയാനുള്ളത്.
അവൻ എന്താ പറയുന്നു ഒരു എത്തും പിടിയും കിട്ടാതെയിരുന്നപ്പോഴാണ് രാധമ്മ വാതിലിന്റെ മറവിൽ നിന്നും ചാടികേറി പറഞ്ഞു “അവനു എന്നെയും ഇഷ്ട്ട എനിക്ക് അവനെയും ഇഷ്ട്ട. എന്റെ രണ്ടു വയസ്സിനു ഇളയതാണെന്നും കരുതി എനിക്ക് അവനെ എന്റെ അനിയൻ ആയിട്ട് കാണാനൊന്നും കയ്യൂല. ഈ രാധിക കെട്ടുവാണേ കണ്ണനെ കേട്ടൂ.. ഇല്ലേ ഞാൻ കേട്ടൂല. ഇത്രയും പറഞ്ഞ് അവള് മുത്തശ്ശന്റെ അടുത്ത് പോയി മുത്തശ്ശനെ കെട്ടിക്കിപ്പിടിച്ചു കരഞ്ഞു. മ്മളെ ചെക്കൻ ന്താപ്പോ ഇവിടെ സംഭവിച്ചെന്നുള്ള മട്ടിലാണ് ഇരിപ്പ്.ഒരു കിളിപോയ അവസ്ഥ 😂🤣
രാധമ്മ :ഇക്ക് കണ്ണനെ മതി മുത്തശ്ശാ. ഇക്ക് ഓന്റെ പെണ്ണായ മതി. അതും പറഞ്ഞു രാധമ്മ കരച്ചിലോട് കരച്ചിൽ.
ഞാൻ ചുറ്റും ഒന്ന് നോക്കി എല്ലാരും മുഖത്തു ഗൗരവം വിട്ടു നല്ല ചിരിയാണ്. ഇവിടെ ചിരിക്കാൻ മാത്രം ഇവിടെ ഇപ്പൊ കോമഡി സീനാണോ നടന്നെ ഞാൻ മനസ്സിൽ പറഞ്ഞു.കുറച്ചു കയിഞ്ഞു എല്ലാരും ഒരുമിച്ചു ചിരിച്ചു.നമ്മുടെ കാമുകികാമുകന്മാർ എന്താ സംഭവം എന്നറിയാതെ മിഴിച്ചിരിക്കുന്നുമുണ്ട്. അപ്പോഴാണ് ആ സത്യാവസ്ഥ ഞാനടക്കം അവരും അത് അറിയുന്നത്.
മുത്തശ്ശൻ :നിങ്ങൾ എന്താ കുട്ട്യോളെ കരുതിയെ ഇങ്ങെളെ ഇവിടുത്തെ കാട്ടി കൂട്ടുന്നതൊന്നും ഞങ്ങൾ ശ്രദ്ധിക്കുന്നില്ലന്നോ. എല്ലാം ഞങ്ങൾക്ക് അറിയാം. പിന്നെ പണ്ട് മുതലേ ഞങ്ങൾ എല്ലാരും പറഞ്ഞുറപ്പിച്ചതാണ് രാധു കണ്ണനുള്ളതാണ് എന്ന്.പിന്നെ കല്യാണ സമയാവുമ്പോ പറയുന്നു വെച്ചു.ആ സമയം കണ്ണന്റെ കാര്യം കൂടി നിന്നോട് പറഞ്ഞ് നിന്റെ അഭിപ്രായം അറിയാനും തീരുമാനിച്ചു. പക്ഷെ നീ ചാടി കേറി ഇവനെ മതി എന്ന് പറഞ്ഞപ്പോ ഞങ്ങളൊരു വെയിറ്റ് ഇട്ടതല്ലേ. ഇത് കേട്ട് രാധമ്മ മുത്തശ്ശനെ കെട്ടിപിടിച്ചു ആനന്ദകണ്ണീരൊഴിച്ചു.അവള് അവളുടെ അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും എല്ലാം കെട്ടിപിടിച്ചു കരഞ്ഞു.
ആന്റി :അമ്മയുടെ മോള് പേടിച്ചോ… അമ്മായിടെ പൊന്നിനെ ഞാൻ ആർക്കേലും വിട്ടു കൊടുക്കുമെന്ന് തോന്നുന്നുണ്ടോ ന്റെ കുട്ടിക്ക്.
അങ്ങിനെ അങ്ങിനെ അവരുടെ സ്നേഹവും പരിഭവവും എല്ലാം ഓർത്തു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അമൽ:എന്തഡാ തെണ്ടി ഇരുന്നു ചിരിക്കുന്ന
ഞാൻ:ഒന്നുല്ലേ. ഞാൻ അന്നത്തെ നിന്റെ അവസ്ഥ ഓർത്തു ചിരിച്ചു പോയതാണ്
അമൽ :ചിരിച്ചോ ചിരിച്ചോ. ആ സമയത്ത് ഞാൻ ഇറങ്ങി ഓടിയാലോന്ന് വരെ ചിന്തിച്ചതാണ്. ഏതായാലും അന്ന് എന്റെ അവസാനവും ന്നാ ഞാൻ വിചാരിച്ചേ.
ഞാൻ :മ്മ്… എല്ലാം നല്ല രീതിയിൽ അവസാനിച്ചോണ്ട് നിന്റെ കാര്യം സെറ്റായി.
കിച്ചു :ഇനി നമ്മുടേതൊക്കെ എന്താവോ എന്തോ.
ഞാൻ :ഒക്കെ ശരിയാവോടെ..ഇനിയും സമയം കിടക്കുവല്ലേ നീണ്ടു നിവർന്ന്.
അമൽ കോളേജ് തുറക്കാൻ കാത്തു നിലക്കാണ്. അവൻ അതിന്റെ ത്രില്ലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *