വെള്ളരിപ്രാവ്‌ 3 [ആദു]

Posted by

കാര്യങ്ങളയിരുന്നു.കാര്യങ്ങൾ അല്ല.. അവൾ.അവളായിരുന്നു എന്റെ മനസ്സിൽ. എവിടെയോ കണ്ടതു പോലെയുള്ള ഒരു മുഖം.എത്ര ചിന്തിച്ചിട്ടും എവിടെ ആണ് എന്ന് ഒരു പിടുത്തവും ഇല്ല. ചിലപ്പോ എന്റെ തോന്നലാവും.ഇതിനിടക്കാണ്‌ അമ്മ അച്ഛനോട് ഞാൻ വൈകിട്ടവന്ന കോലവും കൈയ്യിൽ മുറിവ് പറ്റിയതും എല്ലാം പറഞ്ഞത്. ഇതിനിടക്ക് മുത്തശ്ശി എല്ലാം അറിഞ്ഞിരുന്നു.പിന്നെ കുറെ നേരം മുത്തശ്ശിയുടെ സങ്കടംപറച്ചിലും ഉപദേശവുമൊക്കെയായിരുന്നു.വീട്ടിന്നു ഇറങ്ങുമ്പോ ചെറിയമ്മ ബാൻഡേജ് ഒട്ടിച്ചു തന്നിരുന്നു.എല്ലാം കേട്ട് അച്ഛൻ.
അച്ഛൻ :എന്താടാ.. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ നീയ്യ്. ശ്രദ്ധിക്കണ്ടടാ….
ഞാൻ അച്ഛന് ബാൻഡേജ് ഓടിച്ചത് കാണിച്ചു കൊടുത്തിട്ടുണ്ട് പറഞ്ഞു.
ഞാൻ :അതിനുമാത്രം ഒന്നും ഇല്ല അച്ച…
അച്ഛൻ മുറിവിലൂടെ ഒന്ന് വിരലോടിച്ചു..
അച്ഛൻ :ശ്രദ്ധിക്കണം ട്ടോ… വേദന ഉണ്ടോ ഇപ്പൊ… എന്റെ അച്ഛൻ ഒരു പാവംആണ്.സ്നേഹിക്കാൻ മാത്രാ അതിനു അറിയൂ. അതാണ് നിങ്ങൾ ഇപ്പൊ കാണുന്നത്.
ഞാൻ : ഇല്ലന്നെ…. ഞാൻ ശ്രദ്ധിച്ചോളാം.
അങ്ങിനെ ഓരോന്ന് പറഞ്ഞു ചെറിയമ്മന്റെ വീട്ടിൽ എത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവരുടെ വീട്ടുമുറ്റത്ത്‌ ഒരു റെഡ് വോൾക്സ് വാഗൺ കിടപ്പുണ്ട്. അത് കണ്ടുചെറിയമ്മ പറഞ്ഞു.രാഹുൽ നേരത്തെ എത്തിയോ. ഞാൻ വണ്ടി പോളോന്റെ ബാക്കിലായി പാർക്ക് ചെയ്തു. എല്ലാവരും വണ്ടിന്ന് ഇറങ്ങി.രാഹുൽ ചെറിയമ്മന്റെ അനിയത്തി മീനു എന്ന മീനാക്ഷിയെ കല്യാണം കൈക്കാൻ പോകുന്ന ആളാണ്.മീനു എന്നേക്കാൾ മൂന്നു വയസ്സ് മൂത്തതാണ്.അവരുടെ അച്ഛനമ്മമാർക്ക് അവര് രണ്ടു പെണ്കുട്ടികളണ്. അവളുടേതും പ്രണയവിവാഹം തന്നെ .രാഹുൽ അവരുടെ അമ്മയുടെ ചേച്ചിയുടെ മകനാണ്. ഇവർ തമ്മിൽ ഒരുവയസ്സിന്റെ വ്യത്യാസം മാത്രേ ഒള്ളു.പുള്ളി ഡിഗ്രി കയിഞ്ഞു എന്തോ ബിസിനസ് നടത്താണ് എന്നാണ് ചെറിയമ്മ പറഞ്ഞത്.
ഞങ്ങൾ വന്നവണ്ടിയുടെ ശബ്ദം കേട്ടിട്ട് ചെറിയമ്മയുടെ അച്ഛനും അമ്മയും മീനുവും എല്ലാം ഉമ്മറത്തു തന്നെ ഉണ്ട്.ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
ഓരോരുത്തരും ഓരോ വിശേഷം പറച്ചിലിലേക്ക് നീങ്ങി.പാറു മീനുവിന്റെ കൂടെ അകത്തേക്ക് പോയി.ജാനൂനെ അവളുടെ അമ്മമ്മ കൊഞ്ചിച് അമ്മയെയും മുത്തശ്ശിയേയും കൂട്ടി ഉള്ളിലേക്ക് കയറി.അച്ചന്മാരും അവരുടേതായ വിശേഷം പറച്ചിലിലാണ്.ഞാൻ നോക്കുന്നത് നമ്മുടെ രാഹുലെട്ടനെയായിരുന്നു. പുള്ളിയുടെ വണ്ടി മുറ്റത്തു കിടപ്പുണ്ട് എന്ന പുള്ളിയെ ഇവിടെ ഒന്നും കാണുന്നുല്ല.അങ്ങിനെ നോക്കി നിക്കുമ്പോഴാണ് രാഹുലേട്ടൻ വീടിനുള്ളിന്ന് വരുന്നത് കണ്ടത്.പുള്ളി ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു വരുന്ന വഴിയാണ്.പുള്ളി വന്നു അച്ഛനോട് വിശേഷങ്ങളൊക്കെ പറഞ്ഞു നേരെ എന്റെ അടുക്കലോട്ട് വന്നു.
രാഹുലേട്ടൻ:എന്തൊക്കെയുണ്ട് അശ്വിനെ വിശേഷങ്ങൾ.
ഞാൻ :അങ്ങിനെ തട്ടിം മുട്ടിം ഒക്കെ അങ് പോകുന്നു രാഹുലേട്ടാ… ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
രാഹുലേട്ടൻ : മ്മ്മ്… പിന്നെ എന്തൊക്കെ… നിനക്ക് നിന്റെ അമ്മയുടെ കോളേജിൽ തന്നെ സീറ്റ്‌ കിട്ടിയല്ലേ.രാഹുലേട്ടൻ ഒരു ആക്കിയ മട്ടിൽ അങ്ങിനെ തന്നെ വേണം എന്നൊരു തൊരയോട് കൂടി ചോദിച്ചു.
ഞാൻ :മ്മ്..എങ്ങിനെ അത് സംഭവിച്ചുന്നു എനിക് ഇപ്പോഴും ഒരു നിശ്ചയല്ല്യ. ഞാൻ ഒരു നിരാശ കലര്ന്ന ടോണിൽ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *