വെള്ളരിപ്രാവ്‌ 3 [ആദു]

Posted by

ഞാൻ: എന്ത്
പാറു : ദേ കാളിക്കല്ലട്ടോ. ഇന്ന് മേലിൽ ചളി ആയതു.
ഞാൻ :അത് ഞാൻ പറഞ്ഞില്ലേ. അമ്മനോട് പറഞ്ഞത് നീയും കേട്ടതല്ലേ.
പാറു :അതുവിട് മോനെ. എനിക്ക് നിന്നെ നല്ലപോലെ അറിയാം. പിന്നെ കള്ളം പറയുമ്പോ പ്രത്യേകിച്ചും.
ഞാൻ : എന്ത് കള്ളം പറഞ്ഞെന്ന നീ ഈ പറയണേ. അവളുടെ ചോദ്യത്തിൽ പതറാതെ ഞാൻ മറുപടി പറഞ്ഞു.
പാറു : നിന്റെ ബൈക്കിൽ എങ്ങിനെയാ ഏട്ടാ ചെളിയായെ. അല്ല നീ അതിനെയും കൊണ്ടാണോ കളിച്ചത് . 😆😆
അവൾ ചോദിച്ചത് കേട്ട് ഞാൻ ഒന്ന് ചെട്ടി.ഈ തെണ്ടി ബൈക്ക് എങ്ങിനെ കണ്ടു എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. എന്റെ പരുങ്ങൽക്കണ്ടു അവൾ പറഞ്ഞു.
പാറു : നിന്നെ എനിക്ക് അറിയാവുന്നതല്ലേ എന്റെ പൊന്നെട്ടാ. നീ പറയുന്നത് കേട്ടപോയെ എനിക്ക് ഒരു വശപ്പിശക് അടിച്ചതാണ്.രണ്ടൂസം മുന്നേ ക്ലാസ് കയിഞ്ഞു പോരുമ്പോ മിഥുൻ(പാറൂന്റെ ക്ലാസിൽ പഠിക്കുന്ന )പറഞ്ഞിരുന്നു വയലെല്ലാം നെല്ലാണ് ഇനി വിളവെടുപ്പ് കൈഞ്ഞേ കളിക്കാൻ പറ്റൂന്ന്.
അവളുടെ മറുപടിക്ക് എനിക്ക് ഒരു ഉത്തരം ഇല്ലാത്തോണ്ട് ഞാൻഒരുവളിച്ച ചിരി ചിരിച്ചു.
പാറൂ : അപ്പൊ പറ മോനെ. എന്താ സംഭവം.
ഞാൻ പിന്നെ കള്ളത്തരം കാണിക്കാൻ നിന്നില്ല. തെറി ഒഴിച്ച് എല്ലാം അവളോട്‌ പറഞ്ഞു.കേട്ട് കയിഞ്ഞു അവൾ എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി. എന്നിട്ട് കളിയാക്കി ഉറക്കെ പൊട്ടിച്ചിരിച്ചു.ഇത് കണ്ട എനിക്കാണേൽ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.
ഞാൻ:ഡി ഡി അവളുടെ ഒരു കോപ്പിലെ ചിരി
പാറു:പിന്നെ ചിരിക്കാതെ. ഒരു പെണ്ണിന്റെന്നു കിട്ടിയ പണിയും മേടിച്ചു വന്നേക്കുന്നു.വില കളയാനായിട്ട്.
ഞാൻ :പിന്നെ ആ സമയത്ത് ഞാൻ ആ വണ്ടിയെ ഓടിച്ചിട്ട് പിടിക്കണോ. അല്ല പിന്നെ
പാറു :മ്മ് അതും ശരിയാ.നീ നമ്പർ നോക്കിയോ.
ഞാൻ :കിച്ചുന് അറിയാം.
പാറു:മ്മ്…. എന്നാലും ഒരു പെണ്ണൊക്കെ… ചെ ചെ…
അവൾ എന്നെ തളർത്താൻ ഇറങ്യെക്കണ്.
ഞാൻ :നീ നിന്ന് ചൊറിയാതെ പോയെ. അവൾക്കുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്. നീ നോക്കിക്കോ.
പാറു:മം… കണ്ട മതിയായിരുന്നു.
ഞങ്ങളുടെ സംഭാഷണത്തിനിടക്ക് അമ്മ ഞങ്ങളെ രണ്ടുപേരെയും വിളിച്ചു. ചെറിയമ്മയുടെ വീടിലേക്ക് പോകൻ വേണ്ടിയാണ്.അച്ഛൻ വരാൻ കാത്തിരിക്കുവായിരുന്നു പോവാൻ . അങ്ങിനെ അച്ഛൻ വന്നു. എല്ലാവരും ചെറിയമ്മയുടെ വീടിലേക്ക് പുറപ്പെട്ടു. ക്രെറ്റയിലാണ് യാത്ര. രാമേട്ടനോട് അച്ഛൻ വീട്ടിലേക് പോവാൻ പറഞ്ഞിരുന്നു.അത് കൊണ്ടുതന്നെ ഞാനാണ് വണ്ടി ഡ്രൈവ് ചെയ്യുന്നത്.വീട്ടിന്നു ഒരു 12കിലോമീറ്റർ ദൂരമേ ചെറിയമ്മയുടെ വീട്ടിലെക്കൊള്ളു. എല്ലാവരും ഓരോ സംസാരത്തിലാണ്.ഞാൻ അതിലേക്ക് ഒന്നും ശ്രദ്ധിച്ചില്ല.എന്റെ മനസ്സിൽ അപ്പോളും ഇന്ന് വൈകിട്ട് നടന്ന

Leave a Reply

Your email address will not be published. Required fields are marked *