വെള്ളരിപ്രാവ്‌ 3 [ആദു]

Posted by

കണ്ണോടിച്ചു. ഇനിയുള്ള 4 വർഷങ്ങൾ ഞങ്ങൾ ഇവിടെയാണ്. ഞങ്ങളുടെ നിൽപ്പ് കണ്ടപ്പോയെ ചിലരൊക്കെ നോക്കുന്നുണ്ട്. ബൈക്ക് ഉള്ളിലേക്ക് വെക്കുന്നെന്നു കോളേജിൽ പ്രശ്നോന്നുല്ലന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് വണ്ടി നേരെ ഞങ്ങൾ കോളേജിന്റെ മതിൽ കെട്ടും കടന്നു ഒരു ഒഴിഞ്ഞ മരച്ചുവട്ടിന് തായേ പാർക്ക്‌ ചെയ്തു. ഞങ്ങൾ വണ്ടിഗേൾ ഉള്ളിലോട്ടു കയറ്റിയപ്പോ തന്നെ കുറെ പേര് ന്നങ്ങളെത്തന്നെ വീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. വണ്ടി പാർക്ക് ചെയ്ത് ഞങൾ കോളേജ് കെട്ടിടത്തിന്റെ ഉള്ളിലോട്ടു നടന്നു.ഒരു 10മീറ്റർ പോയില്ല കുറച്ച് ആളുകൾ കൂടി നിക്കുന്നുണ്ടായിരുന്നു ഞങളുടെ മുമ്പിൽ. കണ്ട തന്നെ അറിയാം സീനിയർസ് ആണെന്ന്.അവര് ഞങ്ങളെ മൂന്നു പേരെയും കൈകൊട്ടി വിളിച്ചു.ഞങൾ അവരുടെ അടുത്തേക്ക് പതുക്കെ നടന്നടുത്തു. ഒരു നാല് ആൺകുട്ടികളും 3 പെൺകുട്ടികളും.
അതിലൊരുത്തൻ :എന്താടാ വരാനൊരു മടി എന്റെ മുഖത് നോക്കിയാണ് ചോദിച്ചേ.
ഞാൻ :ഒന്നുല്ലേട്ടാ…
അവൻ : മ്മ്മ്… ഏതാടാ ഡിപ്പാർട്ടമെന്റ്.
ഞാൻ : സിവിൽ
അവൻ :ആഹാ സിവിലാണോ.. ആപ്പോ നമ്മുടെ ശത്രുക്കളാണ്. അങ്ങിനെ വരട്ടെ.
എന്ന മക്കൾക്ക് ഒരു പണിയുണ്ട്.വാ..
ഞാൻ :അയ്യോ ചേട്ടൻമ്മാരെ… ഞങ്ങളെ വിട്ടേക്ക്. ഞങൾ ഒരു മൂലേലൂടെ അങ് പോയേക്കാം.
അതിലൊരുത്തി :ആഹാ എന്ന നീയൊക്ക പോകുന്നത് ഞങ്ങക്കൊന്ന് കാണണല്ലോ.
ഞാൻ : അയ്യോ ചേച്ചി ഞങ്ങളെ വെറുതെ നിര്ബന്ധിപ്പിക്കരുത് പ്ലീസ്.
അതില് മൊബൈലിൽ തോണ്ടി തൊണ്ടിരുന്നിരുന്ന ഒരുത്തൻ എണീറ്റു എന്റെ കോളറിന് പിടിച്ചു ചോദിച്ചു.
‘എന്താ മൈരേ ഷോ കാണിക്കുന്നേ’
“സ്റ്റോപ്പ്‌ ഇറ്റ് ”
എല്ലാരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. (മേരിആന്റി).Sorry മേരി മിസ്സ്‌ ഞാൻ മനസ്സിൽ പറഞ്ഞു.
മേരി മിസ്സിനെ കണ്ടപ്പ അവൻ എന്റെ കോളേറെയെന്നുള്ള പിടുത്തം വിട്ടു. എന്നിട്ട് എന്നോട് പറഞ്ഞു. നിന്നെ ഞാൻ എടുത്തോളാമേട….
മിസ്സ്‌ ഞാൻ നിന്നിരുന്നടുത്തേക്ക് വന്ന് പറഞ്ഞു. നീയൊക്കെ പല കുട്ടികളെയും റാഗ് ചെയ്തിട്ടുണ്ടാവും.ഇവനെയും അത് പോലെ റാഗിങ്ങിന് കിട്ടും എന്ന് കരുതണ്ട ഇത് ആൾ വേറെയാ.
മിസ്സ്‌ :ഇത് അശ്വിൻ ദാസ്. ദാസ് builders ന്റെ എം ഡി മാധവ് ദാസിന്റെ മൂത്ത മകൻ. അതായത് നിങ്ങളുടെയൊക്കെ പ്രിൻസിപ്പളന്റെ മോൻ. മാത്രവുമല്ല.അണ്ടർ 18 സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യനും. അത് പറഞ്ഞപ്പോൾ മിസ്സ്‌ എന്റെ നേരെ നോക്കി ഒന്ന് കണ്ണ് ചിമ്മി. അത് അമലും കിച്ചുവും മാത്രം കണ്ടും ചെയ്തു. ഇതെല്ലാം കേട്ട് ആകെ എന്താ ചെയ്യന്നുള്ള അവസ്ഥയിലാണ് അവമ്മാര്.മിസ്സ്‌ അവമ്മാരോട് sorry പറയാൻ പറഞ്ഞു. ഞാൻ അതൊന്നും വേണ്ടാന്നും പറഞ്ഞു മിസ്സിനോട് നടക്കാൻ പറഞ്ഞു. മിസ്സ്‌ പോയ ഉടനെ ഞാൻ അവന്മാരോട്.
ഞാൻ :എന്റെ ചേട്ടമ്മാരെ എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല. കോളേജായൽ റാഗിങ്ങും മറ്റും ഉണ്ടാക്കും അത് സ്വാഭാവികം. പക്ഷെ ഞങ്ങളുടെ അറിവിൽ റാഗിങ് എന്നാൽ ചെയ്യുന്നവനും ചെയ്യിക്കുന്നവനും അത് ആസ്വദിക്കണം എന്നാണ്. പാട്ടോ ഡാൻസോ അങ്ങിനെ വല്ലതും. ഇനി ഞങ്ങൾ പാട്ട് പാടാണോ. ഡാൻസ് കളിക്കണോ. വേണോ വേണോ..
അവൻ :ഒന്നും വേണ്ട മോൻ ഒന്ന് പോയാൽ മതി
ഞാൻ :എന്നാ പിന്നെ അങ്ങിനെ ആവട്ടെ ലെ.
അതും പറഞ്ഞു ഞാനും അവമ്മാരും നേരെ അമ്മെനെ കാണാൻ പോയി. രണ്ടു മൂന്നു പ്രാവിശ്യം കോളേജിൽ വന്നിട്ടുള്ളോണ്ട് പ്രിൻസിപ്പൽ റൂം അരിമായിരുന്നു. അവമ്മാരോട് പുറത്തു നിൽക്കാൻ പറഞ്ഞു ഞാൻ ആ ഹാഫ്ഡോറിൽ മുട്ടി.may i coming ലക്ഷ്മിക്കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *