രാത്രി എന്ന് ഉറക്കം വന്നില്ല. ഉറക്കം വരതപ്പോൾ പപ്പയുടെം അമ്മയുടെയും അടുത്ത് കുറച്ച് നേരം പോയിരുന്നു സംസാരിക്കും. അന്ന് ചെന്നപ്പോൾ പപ്പ മാത്രേ റൂമിലുള്ളൂ.
“പപ്പാ, അമ്മയെന്തിയെ??”
“നീ ഇന്ന് അ കൊച്ചിന്റെ കാര്യം പറഞ്ഞില്ലേ, അത് കേട്ട് വിഷമിച്ചു അതിനോട് കുറച്ചു സംസാരിക്കട്ടെ എന്ന് പറഞ്ഞു പോയതാ. ഞാൻ ചെന്നു നോക്കിയപ്പോൾ രണ്ടും കൂടെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു.”
“നിന്റെ അമ്മയ്ക്ക് അവളെ ഇഷ്ടമായെന്ന തോന്നുന്നേ”എന്ന് കൂടി ഒരു ദീർഘ nishwasathinu ശേഷം പപ്പ കൂട്ടിച്ചേർത്തു.
“ആഹാ, ഇന്ന് തന്നെ ഉള്ളോ. ഞാൻ അന്നൽ കമ്പനി തരം” എന്ന് പറഞ്ഞു പപ്പയുടെ കൂടെ കേറി കിടന്നു. അവിടെ കിടന്നു ഉറങ്ങി. സാധാരണ അങ്ങനെ കിടക്കാറ് ഇല്ലായിരുന്നു.
രാവിലെ എഴുന്നേറ്റ് ഞാൻ നോക്കിയപ്പോൾ അമ്മയും മോളും അടുക്കളയിൽ കേറി.
“അമ്മ ഇവളെ അങ്ങ് ദ്ദേതെടുത്തോ??”
“ഡാ മിഥുൻ മോനെ, നീ കൂടുതൽ കുഷുംബെടുക്കേണ്ടാ, ഇത് എന്റെ അമ്മ തന്നെയാ”. അമ്മ എന്തെങ്കിലും പറയുന്നതിന് മുന്നേ കൃപ കേറി പറഞ്ഞു.
അമ്മ ഒരു ചിരി ചിരിച്ചു അവളുടെ വാദം ശെരി വച്ചു.
“എന്തെങ്കിലും ആവട്ടെ, എനിക്ക് കഴിക്കാൻ എടുക്ക്. ഓഫീസിൽ ഇന്നെങ്കിലും പോകണം. രണ്ട് ദിവസത്തെ വർക് pending ആണ്.”
ഞാൻ കഴിച്ചു കഴിഞ്ഞു കാർ എടുത്തു ഓഫീസിൽ ചെന്നു. ഓഫീസിലെ pending വർക്ക്
ഒക്കെ ഏകദേശം തീർത്തു ഞാൻ ഇറങ്ങിയപ്പോൾ 9 മണി കഴിഞ്ഞിരുന്നു.
ഞാൻ വേഗം വീട്ടിൽ പോയി. അവിടെ എനിക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കുളിച്ചു വന്നു കഴിക്കാൻ ഇരുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞെഴുന്നേറ്റ്.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രി കഴിച്ചു ഞാൻ റൂമിലേക്ക് പോകുമ്പോൾ കൃപ വന്നു വിളിച്ചു.
“ഡാ, കുറച്ചു നേരം സംസാരിച്ചിരിക്കാം.”
“ആ നമ്മുക്ക് ബാൽക്കണിയിൽ ഇരിക്കാം”
എന്ന് പറഞ്ഞു ഞാൻ മുന്നേ നടന്നു. കൃപ എന്റെ തൊട്ട് പുറകെ വന്നു. ഞങ്ങൽ ഓരോ കസേര എടുത്തിരുന്നു.
കുറെ നേരം പുറത്തിട്ടു നോക്കിയിരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.
“ഡാ ചേച്ചി എന്നാ കുഞ്ഞിനെ കൊണ്ട് പോയത്.”
നിശ്ശബ്ദത മുറിച്ചു കൊണ്ട് കൃപ ചോദിച്ചു.
“കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ട് പോയി. അവൻ ഉള്ളത് എനിക്കൊരു ആശ്വാസം ആയിരുന്നു. കുഞ്ഞാവ ഉള്ളപ്പോൾ ഞാൻ അവളെ പറ്റി ആലോചിച്ചിട്ടില്ല. കുഞ്ഞ് പോയപ്പോൾ എന്റെ ചിന്തകളിൽ പിന്നെയും അവളുടെ ഓർമകൾ വന്നു തുടങ്ങി.”
“അത് നമ്മുക്ക് മറക്കാം. വേണേൽ എന്നെ കുഞ്ഞായി കണ്ടോ.”