” മോനെ മോൻ ഏതാ. ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ. എനിക്കറിയാവുന്ന അവരുടെ ബന്ധുക്കളിൽ ഒന്നും മോനെ കണ്ടിട്ടും ഇല്ല”.
” ഞാൻ കൃപയുടെ ഫ്രണ്ട് ആണ് ചേച്ചീ”
“ഫ്രണ്ട് ആണോ കാമുകനാണോ”
ആ ചോദ്യം കേട്ട് എനിക്ക് ശെരിക്കും ചോറിഞ്ഞ് കേറി വന്ന്. പക്ഷേ മരണം അറിയിക്കാൻ ചെന്ന എന്നോടുള്ള ചോദ്യം കേട്ട് ശെരിക്കും എന്താണ് തൊന്നിയതെന്നറിയില്ല. എന്നാലും ഇവർക്ക് ഒരു ബോധം ഇല്ലേ. ഇൗ സമയത്ത് ചോദിക്കേണ്ട ചോദ്യം ആണോ ഇത്.
ഞാൻ തിരികെ വീട്ടിൽ വന്നു. ഞാൻ ഇരുത്തിയ ഇടത്തിരുന്നു കരയുന്നതല്ലതെ അവളെ കൊണ്ട് മറ്റൊന്നും പറ്റില്ല എന്ന് എനിക്ക് തോന്നി.
ഞാൻ മറ്റു കൂട്ടുകാരെയും വിളിച്ചു മരണാനന്തര ചടങ്ങുകൾക്ക് വേണ്ടിയതെല്ലാം ചെയ്യുവാൻ തുടങ്ങി.
അടുത്ത ദിവസങ്ങളിൽ തന്നെ അവരുടെ ബോഡി നാട്ടിൽ എത്തി. സംസ്കാര ചടങ്ങുകൾ വേഗം തന്നെ പൂർത്തിയാക്കി. ബന്ധുക്കളും മറ്റും വന്നെങ്കിലും ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ വീട്ടിൽ ഒന്ന് തല കാണിച്ചു മടങ്ങി.
കൃപയുടെ ഭാവി ചിലവുകൾ അവരുടെ തലേലാകും എന്ന പേടി കൊണ്ടാകും ആരും അവള് അവിടെ ഒറ്റക്കാണെന്ന് പോലും ചിന്തിക്കാതെ സ്ഥലം വിട്ടത്.
അന്നൊരു ദിവസം കൂട്ടുകാരെല്ലാം നിന്ന് രാത്രി ആയപ്പോഴേക്കും അവരും പോയി.
പിന്നെയും ഞാനും കൃപയും മാത്രം. അപ്പൊൾ ഞാൻ ആഷിഖിനെ പറ്റി ഓർത്തു. സാധാരണ ഇങ്ങനുള്ള സമയത്ത് ഞങ്ങളുടെ കൂടെ നിക്കേണ്ടവൻ ആയിരുന്നു അവൻ. പക്ഷേ ഗൾഫിൽ ആയിരുന്ന അവന് നാട്ടിൽ എത്താൻ കഴിഞ്ഞില്ല.
ഞാനും പോകാൻ തയ്യാറായി. കരച്ചിൽ എല്ലാം കഴിഞ്ഞെങ്കിലും കൃപ ഒരു ചെറു പുഞ്ചിരി വരുത്തിയപോലെ കാണിച്ചിട്ട് എനിക് ബൈ പറഞ്ഞു.
പക്ഷേ അവളുടെ മുഖം എന്നോട് അവളോട് കൂടെ നിൽക്കാൻ ആവശ്യപ്പെടുന്നത് പോലെ തോന്നി. പക്ഷേ എനിക്കവിടെ നിൽക്കാൻ പറ്റില്ല. കാരണങ്ങൾ രണ്ടാണ്.
ഒന്ന് എന്നെയും അവലിയും ചേർത്ത് നാട്ടുകാർ കഥകൾ ഉണ്ടാക്കും.
രണ്ട് അവൾക്ക് കാമുകൻ ഉള്ളത് കൊണ്ട് തന്നെ ഞാൻ അവളുടെ കൂടെ ആ വീട്ടിൽ താമസിക്കുന്നത് ഇഷ്ടമാകില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ വീട്ടിലേക്ക് പോകുന്ന തീരുമാനം മാറ്റിയില്ല.
പക്ഷേ ഞാൻ മറ്റൊരു കാര്യം ആലോചിച്ചു. ക്രിപയെ തന്നെ വീട്ടിൽ നിർത്തി പോകാൻ പറ്റില്ല. കടുംകൈ ഒന്നും കാണിക്കൊല്ലെങ്കിൽ പോലും അവളുടെ ജീവിതം തന്നെ അ വീട്ടിൽ തീരുമോ എന്നൊരു പേടി എന്റെ മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു.
ഞാൻ അവളോട് ചോദിച്ചു
” നീ എന്റെ ഒപ്പം വരുന്നോ എന്റെ വീട്ടിലേക്ക്”
അവള് കുറച്ചു നേരം ആലോചിച്ചെങ്കിലും എന്റെ ഒപ്പം വരുന്നു എന്ന് പറഞ്ഞു. എന്തായാലും പെണ്ണല്ലേ ഒറ്റയ്ക്ക് താമസിക്കുന്നത് എങ്ങനെയാണ്. അവള് എന്റെ ഒപ്പം എന്റെ വീട്ടിലേക്ക് വന്നു.
ഞാൻ അവളെയും കൊണ്ട് വീട്ടിൽ എത്തി. എന്റെ പൊളോയുടെ ശബ്ദം കേട്ട് അമ്മ വെളിയിൽ വന്നു. എന്റെ ഒപ്പം കൃപയേ കണ്ടപ്പോൾ അമ്മയ്ക്ക് കാര്യം മനസിലായി.കാരണം ഞാൻ കൃപയേയും മീനുവിനെയും പറ്റിയുള്ള കാര്യങ്ങൾ എല്ലാം അമ്മയോട് സൂചിപ്പിച്ചിട്ടുണ്ട്.