“സത്യായിട്ടും ..നീ വേണേൽ വിശ്വസിച്ചാൽ മതി ..”
എന്റെ മറുപടിയിൽ അത്ര തൃപ്തി വരാത്ത മഞ്ജുസ് തീർത്തു പറഞ്ഞു .
“ഹ്മ്മ്..ശരി ശരി ..എന്ന ഞാൻ വെക്കട്ടെ ..”
ഞാൻ ചിരിച്ചുകൊണ്ട് സംസാരം അവസാനിപ്പിക്കാൻ തുടങ്ങി .
“ഓഹ് …ആയിക്കോട്ടെ …”
മഞ്ജുസും ചിരിച്ചു .
“ഞാൻ രാത്രി വിളിക്കാട്ടോ ..”
ഞാൻ പയ്യെ കുറുകികൊണ്ട് ചിരിച്ചു .
“ഹ്മ്മ്….”
മഞ്ജുസ് അതിനു പയ്യെ മൂളി . പിന്നെ ഫോൺ കട്ടാക്കി ,
കുളിയൊക്കെ കഴിഞ്ഞു ശ്യാമുമായി ഞാൻ അന്ന് രാത്രി പുറത്തൊക്കെ ഒന്ന് കറങ്ങി ഫുഡ് ഒകെ കഴിച്ച ശേഷമാണ് തിരികെ വന്നത് . അതിനു ശേഷം റൂമിലെത്തി വീണ്ടും പതിവ് പോലെ മഞ്ജുവുമായി ഒന്ന് സംസാരിച്ചു .
ശ്യാം അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് എന്റെ അടുത്ത് തന്നെ ഇരുന്നു മൊബൈലിൽ ഗെയിം കളിക്കുന്നുണ്ട് .കല്യാണം കഴിഞ്ഞു പിള്ളേരായിട്ടും ഞങ്ങൾ എന്താണ് ഈ പറഞ്ഞു കൂട്ടുന്നത് എന്ന സംശയം സ്വാഭാവികമായും ശ്യാമിനുണ്ട് . ഫോൺ വെച്ചയുടനെ അവൻ എന്നോടാണ് തിരക്കുകയും ചെയ്തു .
“കഴിഞ്ഞോ ?”
ഗെയിമിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ അവൻ എന്നോടായി തിരക്കി .
“ആഹ്..ഇന്നത്തെ കഴിഞ്ഞു …ഇനി നാളെ…”
ഞാൻ ചിരിയോടെ പറഞ്ഞു മൊബൈൽ ബെഡിലേക്കിട്ടു .
“അറിയാന്മേലാഞ്ഞിട്ട് ചോദിക്യാ ..നീ എന്ത് മൈരാണ് ഈ ഡെയിലി പറഞ്ഞോണ്ടിരിക്കുന്നെ ? ”
ശ്യാം എന്ന് ചെറിയൊരു അത്ഭുതത്തോടെ നോക്കി .
“അറിഞ്ഞിട്ടിപ്പോ എന്തിനാ ?”
ഞാൻ ചെരിഞ്ഞുകിടന്നുകൊണ്ട് അവനെ നോക്കി .
“ചുമ്മാ …പറ…എനിക്കും ആവശ്യം വന്നാലോ ”
ശ്യാം അർഥം വെച്ചുകൊണ്ട് തന്നെ പറഞ്ഞു .
“ഓഹ്…നിനക്ക് കുറച്ചു കഴിഞ്ഞാൽ പിന്നെ വീണ മീട്ടാൻ ഉള്ളതാണല്ലോ അല്ലെ ..”
ഞാനവനെ കളിയാക്കികൊണ്ട് പയ്യെ തട്ടിവിട്ടു .
“അത് ഞാൻ ഒറ്റയ്ക്ക് മീട്ടിക്കോളം …നീ ഇത് പറ..”
ശ്യാം ചിരിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കി .
“എന്ത് പറയാൻ …അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ലെടാ ..പിന്നെ അവളോട് ഡെയിലി എന്തേലും മിണ്ടിയില്ലെങ്കിൽ ഒരു വിമ്മിഷ്ടം ആണ് ..”
ഞാൻ നെഞ്ചുഴിഞ്ഞു കൊണ്ട് അവനോടായി പറഞ്ഞു .
“ബോറടിക്കുന്നില്ലേ മോനെ ?’
ശ്യാം എന്നെ നോക്കി ചിരിച്ചു .