രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Posted by

“വന്നാൽ എന്താ വേണ്ടെന്നു ഒക്കെ എനിക്കറിയാം! അയ്യടാ അവന്റെ ഒരു …”
എന്റെ കളിയാക്കൽ ഇഷ്ടപെടാത്തപോലെ മഞ്ജുസ് ചൂടായി .

“എന്ത് എന്ത് …? നീ എന്തിനാ ചൂടാവുന്നെ ?”
അവളുടെ സ്വരം മാറിയതുകേട്ടു ഞാൻ ചിരിച്ചു .

“ശോ..എന്റെ കവി നിനക്കു നേരെ ചൊവ്വേ വല്ലോം പറയാൻ ഉണ്ടേൽ പറ …ചുമ്മാ ചൊറിയല്ലേ മാൻ ..”
എന്റെ ഉള്ളിലിരിപ്പോകെ അറിയാവുന്ന പോലെ മഞ്ജുസ് കീഴടങ്ങി .

“ഞാൻ അല്ലല്ലോ …നീയല്ലേ ഇപ്പൊ ചൊറിഞ്ഞു ഇരിക്കുന്നെ….കൈ എടുക്ക് മോളെ അവിടന്ന് ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . പണ്ട് മഞ്ജുസ് എന്നോട് സ്ഥിരമായി പറയാറുള്ള ഡയലോഗ് ഞാൻ ഒന്ന് തിരിച്ചിട്ടു കൊടുത്തു എന്നേയുള്ളു .

“അയ്യാ ….അവന്റെ ഒരു തമാശ …ഒന്ന് പോടാ…”
മഞ്ജു അത് ഏറ്റില്ലെന്ന പോലെ തട്ടിവിട്ടു .

“ഹി ഹി….
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ ….
പതുക്കെ തഴുകെടി മഞ്ജുസേ…”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അവളെ കളിയാക്കി പാടി .

“ദേ ചെക്കാ….എന്റെ വായിന്നു കേൾക്കരുതേ ….അവന്റെ ഒരു തഴുകല് …”
എന്റെ പാട്ടു കേട്ട് ആദ്യം ഒന്നു ചിരിച്ചെങ്കിലും മഞ്ജുസ് എന്നെ ചീത്ത പറയാൻ തുടങ്ങി .

“ഓഹ് ..അല്ലെങ്കിൽ തഴുകാത്ത ഒരാള് ..ഞാൻ രണ്ടു വീഡിയോ അയച്ചു തരട്ടെ ഡീ …?”
ഞാൻ കാര്യായിട്ട് തന്നെ അവളോട് ചോദിച്ചു .

“എനിക്കൊന്നും വേണ്ട …”
മഞ്ജുസ് തീർത്തു പറഞ്ഞു .

“അങ്ങനെ പറയല്ലേ..നീ കണ്ടു നോക്ക് …അടുത്ത പ്രാവശ്യം വരുമ്പോ നമുക്ക് ട്രൈ ചെയ്യാടി …”
ഞാൻ അവളെ ടീസ് ചെയ്തുകൊണ്ട് ചിരിച്ചു .

“വേണ്ടെന്നെ…”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“എന്ന നിന്റലുള്ളത് അയക്ക് …നിന്റെ ഒരു ഗ്രൂപ്പ് ഉണ്ടാരുന്നല്ലോ .എന്തോന്നാ അത് ? “നോട്ടി ഗേൾസോ ” ? ഹി ഹി ”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് തിരക്കി . ഇടക്കു അവളുടെ മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് കക്ഷിയുടെ ഫ്രെണ്ട്സ് സർക്കിളിലും “സ്റ്റീൽ ഗ്രൂപ്പ് ” ഉണ്ടെന്നു അറിഞ്ഞത് . അവളുടെ ഫ്രണ്ട് മീരയോ മറ്റോ ആണ് മഞ്ജുസിനെ അതിൽ പിടിച്ചു ആഡ് ചെയ്തത് .

“പോടാ പട്ടി…അതൊന്നും ഇപ്പൊ ഇല്ല…ഞാൻ ലെഫ്റ്റ് ആയി..”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു ചിരിച്ചു .

“അത് ചുമ്മാ …നിന്നെ എനിക്കറിഞ്ഞൂടെ മോളെ ..”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *