ശ്യാമിന്റെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ ഫോൺ അവനു തിരികെ കൊടുത്തുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു . അതോടെ സ്പീക്കർ മോഡ് ഓഫ് ആക്കികൊണ്ട് അവൻ സംസാരം തുടർന്നു…
ഞാനതു ഒരു നിമിഷം നോക്കിനിന്നു , പിന്നെ നമ്മുടെ ശ്രീമതിയുടെ കാര്യം ഓർത്തെന്ന പോലെ സ്വന്തം ഫോൺ പോക്കറ്റിൽ നിന്നെടുത്തു . പിള്ളേരെ എടുത്തു നിൽക്കുന്ന എന്റെയും മഞ്ജുവിന്റെയും പടം ആണ് മൊബൈലിലെ വാൾപേപ്പർ . പിള്ളേരുടെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോയാണ് അത് .
ഒരുനിമിഷം അതിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ഞാൻ മഞ്ജുസിന്റെ നമ്പർ ഡയൽ ചെയ്തു . പിന്നെ പയ്യെ നടന്നു റൂമിലേക്ക് കയറി .ആ സമയം കൊണ്ട് മഞ്ജു ഫോൺ എടുത്തിരുന്നു .
“മിസ് തിരക്കിലാ ?”
ഞാൻ പതിവ് ചോദ്യം ചോദിച്ചുകൊണ്ട് ബെഡിലേക്ക് കമിഴ്ന്നു കിടന്നു .
“അല്ല…പറഞ്ഞോ..നീ അവിടെ എത്തിയോ ?”
മഞ്ജുസ് മറുപടി നൽകികൊണ്ട് എന്നോടായി തിരക്കി .
“ആഹ്…ഇപ്പൊ എത്തിയെ ഉള്ളു . അത് പറയാൻ വേണ്ടി വിളിച്ചതാ..”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചിരിച്ചു .
“ഹ്മ്മ് ..”
മഞ്ജുസ് അതിനു പയ്യെ ഒന്ന് മൂളി .
“എന്താ ഒരു ഉഷാർ ഇല്ലാത്തെ ? ഞാൻ പോന്ന വിഷമം ആണോ ?”
അവളുടെ മൂളക്കം കേട്ട് ഞാൻ ചിരിയോടെ തിരക്കി .
“പോ ചെക്കാ..അങ്ങനെ ഒന്നും ഇല്ല…”
മഞ്ജുസ് അതുകേട്ടു ചിരിയോടെ മറുപടി നൽകി .
“ഹ്മ്മ്….നീ എവിടെയാ ? നമ്മുടെ റൂമിലാ?”
ഞാൻ സംശയഹോടെ ചോദിച്ചു .
“അഹ്..അതെ …എന്തേ?”
മഞ്ജുസും തിരിച്ചു സംശയം പ്രകടിപ്പിച്ചു .
“ഏയ് …ചുമ്മാ ..അപ്പൊ പിള്ളേരൊക്കെ ?”
ഞാൻ വീണ്ടും തിരക്കി .
“താഴെയാ …അഞ്ജുന്റെ കൂടെ കളിക്കുന്നുണ്ട് . അല്ല…നീയെന്തിനാ ഇപ്പൊ ഇതൊക്കെ ചോദിക്കുന്നെ ?”
മഞ്ജുസ് പയ്യെ തട്ടിവിട്ടുകൊണ്ട് ഗൗരവം നടിച്ചു .
“അല്ല എന്താ പരിപാടി എന്നറിയാൻ വേണ്ടി ചോദിച്ചതാ …ഹി ഹി ”
ഞാൻ അർഥം വെച്ചുതന്നെ ചിരിച്ചു .
“അതിലെന്താ ഇത്ര കിണിക്കാൻ ?”
എന്റെ ചിരി കേട്ട് മഞ്ജുസ് ദേഷ്യപ്പെട്ടു .
“അല്ല…റൂമിൽ ഒറ്റക്കിരിക്കുമ്പോ വേണ്ടാത്ത ചിന്ത ഒക്കെ വന്നാലോ ..”
ഞാൻ അവളെ കളിയാക്കികൊണ്ട് ചോദിച്ചു .