അതുകേട്ടു വീണ ആരോടെന്നില്ലാതെ പറഞ്ഞു .
“എന്തോന്ന് അയ്യേ….നിനക്ക് അവിടെ പണി ഒന്നും ഇല്ലേ പെണ്ണെ …ഏതുനേരത്തും ഇവനോട് ശൃംഗരിച്ചാൽ മതിയോ ?”
ഞാൻ ശ്യാമിന്റെ കയ്യിൽ നിന്നും പെട്ടെന്ന് ഫോൺ തട്ടിയെടുത്തുകൊണ്ട് തിരക്കി . പിന്നെ ഒരു കൈകൊണ്ട് ശ്യാമിനെ തടഞ്ഞു വെക്കുകയും ചെയ്തു .
“ഡാ ഡാ…അലമ്പ് ഉണ്ടാക്കല്ലേ …”
ശ്യാം അതിനിടയിലൂടെ എന്നെ നോക്കി ദേഷ്യപ്പെട്ടു .
“എന്തോന്ന് പണി …ഇതൊക്കെ തന്നെ ഇപ്പോഴത്തെ പണി ..”
വീണ എന്നെ ഞെട്ടിച്ചുകൊണ്ട് ഗൗരവത്തിൽ തട്ടിവിട്ടു .
“ആണോ…എന്ന ഇനി ഇത് നടക്കില്ല …എത്രേം പെട്ടെന്ന് വീട്ടിൽ കാര്യം പറഞ്ഞിട്ട് കെട്ടാൻ നോക്ക് പെണ്ണെ ..ചെക്കൻ ഇവിടെ മുട്ടി ഇരിക്ക്യാ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞതും ശ്യാം എന്നെ തറപ്പിച്ചൊന്നു നോക്കി .
“എന്ന ഇയാള് തന്നെ പറ ..”
വീണ ഗൗരവം വിടാതെ തന്നെ പറഞ്ഞു .
“എന്തിനു..നിനക്ക് ആവശ്യം ഉണ്ടേൽ നീ പോയി പറ പെണ്ണെ …അല്ലെങ്കിൽ നിന്റെ വിവേകേട്ടനോട് പറ..അവനൊക്കെ അറിയുന്നതല്ലേ ..”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു.
“അതൊക്കെ ഞങ്ങള് നോക്കിക്കോളാം …കണ്ണേട്ടൻ ഒന്ന് പോയെ…”
വീണ എന്റെ സംസാരം കേട്ട് ദേഷ്യപ്പെടാൻ തുടങ്ങി .
“അതുശരി..കാര്യം ഇത്ര ആയപ്പോ ഞാൻ ഔട്ട് ആയി അല്ലെ..”
ഞാൻ ശ്യാമിനെ നോക്കി കണ്ണിറുക്കികൊണ്ട് പയ്യെ തട്ടിവിട്ടു .
“ആഹ്..ആയി ..ഇയാൾക്കിതു എന്തിന്റെ കേടാ ? പോയി ആ മഞ്ജു ചേച്ചിയുടെ കാര്യം നോക്ക് ”
വീണ അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .
“അതൊക്കെ ഞാൻ നന്നായിട്ട് തന്നെ നോക്കുന്നുണ്ട് മോളെ…അതുപോലെ ഒന്നും ഈ മൈതാണ്ടി നിന്നെ നോക്കാൻ പോണില്ല …”
ഞാൻ സ്വല്പം ഗമയിൽ തന്നെ തട്ടിവിട്ടു .
“മൈതാണ്ടി നിന്റെ…ഡാ ..മൈരേ…”
ശ്യാം എന്റെ കൈപിടിച്ച് തിരിച്ചുകൊണ്ടു പല്ലിറുമ്മി .
“ഓഹ്..അതൊക്കെ ഞാൻ സഹിച്ചു …”
വീണയും എന്റെ വാദം തള്ളിക്കളഞ്ഞു . അതോടെ രണ്ടും അസ്ഥിക്ക് പിടിച്ച പ്രേമത്തിലാണെന്നു എനിക്ക് ബോധ്യം ആയി .
“ഓഹ്…അത്രയ്ക്ക് മൂത്തു നിക്കുവാണല്ലേ..ശരി ശരി നടക്കട്ടെ മോളെ…”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു അവളെ ഒന്ന് കളിയാക്കി .
“ഛീ ..വൃത്തികെട്ട ജന്തു ….ചുമ്മാതല്ല മഞ്ജു ചേച്ചി ഓരോന്ന് പറയണത് …”
എന്റെ സംസാരം കേട്ട് വീണ ചിരിച്ചു .
“മതി കോപ്പേ..ഒന്ന് വെക്ക് ..”