രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Posted by

“വേണെങ്കി പോയാൽ മതി….എനിക്ക് നിർബന്ധം ഒന്നും ഇല്യ..”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു .

“അത് ശരി…പിന്നെ എനിക്കാണോ ഇത്ര വല്യ നിർബന്ധം ..നിന്നെ ഒരാളെ ഓർത്തോണ്ടു മാത്രമാണ് ഞാനീ പണി ചെയ്യുന്നത് ..”
അവളുടെ ചിരി നോക്കികൊണ്ട് തന്നെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു .

“ഹൌ …പതുക്കെ …ഒക്കെക്കൂടി തള്ളിമറിച്ചിടണ്ട…”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് കളിയാക്കി ചിരിച്ചു .

“സീര്യസ്‌ലി മുത്തേ ….ഇയ്യിന്റെ കരളിന്റെ കർളല്ലേ..”
ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളെയൊന്നു ടീസ് ചെയ്തു .

“ഹ്മ്മ്…പിന്നെ പിന്നെ …ചുമ്മാ കളിക്കാതെ നീ പോവാൻ നോക്കിയേ ..അച്ഛൻ എങ്ങാനും കേറിവന്നാൽ എന്നെ ചീത്ത പറയും ”
മഞ്ജുസ് തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

“ഹോ…അപ്പൊ കിളവൻ അവിടുണ്ടല്ലേ …”
ഞാൻ സ്വല്പം സ്വരം താഴ്ത്തികൊണ്ട് തന്നെ ചോദിച്ചു .

“ഡാ…വേണ്ടാട്ടോ..ആള് ഇവിടെ എവിടെയോ ഉണ്ട്….”
മഞ്ജുസ് ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ഡിസ്പ്ളേയിലേക്ക് തന്നെ ശ്രദ്ധിച്ചു .

“ഹ്മ്മ്…എന്ന പോയേക്കാം …നീ ഫ്രീ ആകുമ്പോ വിളിക്ക് ..”
ഞാൻ ഒരു കോട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞൊപ്പിച്ചു .

“മ്മ്…വിളിക്കാം വിളിക്കാം …”
മഞ്ജുസും തിരക്കിട്ടു പറഞ്ഞു .

“ഹാ…നീ എന്താ ഇങ്ങനെ ഒരു ഇൻട്രോ ഇല്ലാതെ സംസാരിക്കുന്നെ ? ഞാൻ എത്ര കാര്യായിട്ട നിന്റെ കാര്യങ്ങള് ചോദിക്കുന്നെ ..അപ്പൊ നിനക്ക് തിരിച്ചും എന്തേലും ഒകെ ചോദിച്ചൂടേ തെണ്ടി ..?”
ഞാൻ അവളുടെ ധൃതി കണ്ടു സംശയത്തോടെ ചോദിച്ചു .

“ഓഹോ….എന്താ ചോദിക്കണ്ടേ? ”
മഞ്ജുസ് ഗൗരവം നടിച്ചുകൊണ്ട് തിരക്കി .

“എന്ത് വേണേലും ആവാലോ …അറ്‌ലീസ്റ്റ് …കവി ഫുഡ് കഴിച്ചോ.?..നിനക്ക് സുഖം അല്ലെ ?..എന്നെങ്കിലും ചോദിച്ചൂടേടി ”
ഞാൻ കണ്ണുരുട്ടികൊണ്ട് അവളെ നോക്കി .

“ഇതൊക്കെ എന്നും ചോദിക്കണതാ…നീയൊന്നു പോയെ കവി ….”
എന്റെ മറുപടി കേട്ട് അവള് ചിണുങ്ങി . അതോടെ അവളെ ശല്യപെടുത്തണ്ട എന്നുകരുതി ഞാനും ആ സംസാരം അവസാനിപ്പിച്ച് . അങ്ങനെ ഒരു കാര്യമില്ലെങ്കിൽ കൂടി വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാനും കളിയാക്കാനുമൊക്കെ ആയി ഇടക്കിടെ ഞാൻ വിളിക്കും . അവള് തിരിച്ചും !

അങ്ങനെ വൈകീട്ടോടെ ഞാൻ കോയമ്പത്തൂരിലെത്തി . ഏതാണ്ട് ഏഴുമണി ഒക്കെ ആയിക്കാണും . ഞാൻ ചെല്ലുന്ന കാര്യം ശ്യാമിനെ ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു .

ഗേറ്റിനു മുൻപിൽ നിന്നിരുന്ന പഴനി അണ്ണനെ സലാം വെച്ചുകൊണ്ട് ഞാൻ ഗസ്റ്റ് ഹൌസിനു മുൻപിലേക്ക് കാർ കയറ്റിയിട്ടുകൊണ്ട് പുറത്തിറങ്ങി . ശ്യാം അകത്തായിരിക്കുമെന്നു അറിയാവുന്നതുകൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി നേരെ അകത്തേക്ക് കയറി .

Leave a Reply

Your email address will not be published. Required fields are marked *