അവളുടെ തീറ്റ നോക്കികൊണ്ട് ഞാൻ കണ്ണുരുട്ടി .
“പോ ചെക്കാ …ഞാൻ ഇതൊന്നു സ്വസ്ഥം ആയിട്ട് കഴിക്കാലോ എന്ന് വെച്ചിട്ട് പറഞ്ഞതാ .”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ ഭാഗം ന്യായീകരിച്ചു .
“ഹ്മ്മ്…പിന്നെ എന്തൊക്കെ ഉണ്ട് ? നിന്റെ കുട്ടന്മാര് വല്ല അനക്കം ഉണ്ടോ ?”
അവളുടെ പുഞ്ചിരിയും ചവക്കുന്ന സ്റ്റൈലുമൊക്കെ നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .
“ആഹ്…ഇടക്ക് ഉണ്ട് …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“അല്ലെടി തെണ്ടി നീ ഫുൾ ടൈം തീറ്റയാണോ ? എപ്പോ വിളിക്കുമ്പോഴും ഇതാണല്ലോ അവസ്ഥ ..”
അവളുടെ കഴിപ്പ് നോക്കികൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു .
“ഒരുമിച്ചു ഒരുപാടു കഴിക്കാൻ പറ്റില്ല മാൻ …ശ്വാസം മുട്ടും , അതുകൊണ്ട് ഇടക്കിടക്ക് കുറേശെ കഴിക്കുന്നതാ ”
ഗർഭിണി ആയതിന്റെ പ്രയാസം ഓര്മിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“എന്തായാലും നിനക്കിപ്പോ അത് സൗകര്യമായില്ലേ…ചുമ്മാ ഇരുന്നു തിന്നുക തന്നെ .ഞ്ഞം ഞ്ഞം ഞ്ഞം.. .”
ഞാൻ ചവക്കുന്ന പോലെ ആക്ഷൻ കാണിച്ചു അവളെ കളിയാക്കി .
“പോടാ പട്ടി…”
മഞ്ജുസ് തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു പരിസരം ഒന്ന് ശ്രദ്ധിച്ചുകൊണ്ട് പയ്യെ പറഞ്ഞു ചിരിച്ചു .
“എന്ത് കഷ്ടാ ഇത്….നിനക്കു വേറെ ഒന്നും പറയാൻ ഇല്ലേ ? ”
എന്റെ കള്ളച്ചിരി ശ്രദ്ധിച്ചുകൊണ്ട് മഞ്ജുസ് തിരക്കി .
“വേറെ എന്ത് പറയാനാ ..എന്റെ മഞ്ജുസിനു ഞാനെന്റെ ജീവൻ തന്നെ തരില്ലേ ..”
ഞാൻ കൊഞ്ചിക്കൊണ്ട് അവളെ ഒന്ന് സോപ്പിട്ടു .
“എന്ന താടാ…….”
അവള് മുഖം വക്രിച്ചുകൊണ്ട് പുരികങ്ങളിളക്കി.