“പിന്നെ പേടിക്കാതെ …നീ എന്റെ എതാണ്ടൊക്കെയോ അല്ലെ …”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കൈത്തലത്തിൽ ഒന്നുടെ ചുംബിച്ചു .
“ഹി ഹി…അമ്മേം അച്ഛനും ഒക്കെ എവിടെടാ ?”
മഞ്ജുസ് പെട്ടെന്ന് എല്ലാവരെയും ഓർത്തെന്ന പോലെ എന്നോടായി തിരക്കി .
“എല്ലാരും പുറത്തുണ്ട്…അഞ്ജുവും അമ്മയും കൃഷ്ണൻ മാമനും ഒക്കെ വന്നിട്ടുണ്ട് ”
ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി .
“ഹ്മ്മ്….അപ്പൊ എന്റെ കാര്യം ഓർത്തു എല്ലാവരും ടെൻഷൻ ആയിക്കാണും അല്ലെ ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .
“പിന്നല്ലാതെ …നിന്റെ ബോഡി ദഹിപ്പിക്കണോ കുഴിച്ചിടണോ എന്ന ടെൻഷനിലായിരുന്നു ഞാൻ..ബോധം ഒന്നും ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോ ഒക്കെ തീരുമാനം ആയെന്നു വിചാരിച്ചു ”
കിട്ടിയ ഗ്യാപ്പിൽ ഞാൻ വീണ്ടും ഒരു കോമഡി പാസാക്കി .
“ഹി ഹി…പോടാ അവിടന്ന്….”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .
“അതേന്നേ..പിന്നെ ഈ ബോധമില്ലാത്ത നിന്റെ ബോധം പോയെന്നു ഒരു ബോധവും ഇല്ലാത്ത ഡോക്റ്റർ വന്നു പറഞ്ഞപ്പോ എന്റെ ബോധം പോകാതിരുന്നത് ഭാഗ്യം ..”
ഞാൻ വായിൽ തോന്നിയ എന്തോ ചളി പറഞ്ഞുകൊണ്ട് അവളുടെ വിരലുകളിൽ എന്റെ വിരലുകൾ കോർത്തു. പക്ഷെ ആ കോമഡിയിൽ മഞ്ജുസ് കുലുങ്ങി ചിരിക്കുന്നുണ്ട്.
“ഹി ഹി..മതി മതി….എനിക്ക് ചിരിക്കാൻ ഒന്നും വയ്യ ”
ശരീരം കുലുങ്ങുന്നതിലെ ബുദ്ധിമുട്ടോർത്തു മഞ്ജുസ് പുഞ്ചിരിച്ചു .
“ഹ്മ്മ്…ഒരുപാട് പറയാൻ ഉണ്ട് …ആദ്യം നീ ഒന്ന് ഉഷാർ ആവട്ടെ ”
ഞാൻ പെട്ടെന്ന് കുനിഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചു . കണ്ണുകൾ പയ്യെ ചിമ്മിക്കൊണ്ട് അവളും ആ ചുംബനം ആസ്വദിച്ച് കിടന്നു .
“ഉണ്ണികളേ എപ്പോഴാ കാണാൻ പറ്റാ?”
ചുംബിച്ചുയർന്ന എന്നോടായി മഞ്ജുസ് തിരക്കി .
“അറിയില്ലെടി …ഡോക്ടർ പറയും …ആദ്യം നിന്നെ റൂമിലോട്ടു മാറ്റട്ടെ..എന്നിട്ടല്ലേ ബാക്കിയൊക്കെ ”
ഞാൻ പയ്യെ പറഞ്ഞു .
“ശൊ..കഷ്ടായി … ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഹ്മ്മ്….ഞാനും കണ്ടിട്ടില്ല…ഇനി എന്തായാലും നമ്മളൊന്നിച്ചേ കാണുന്നുള്ളൂ …അതാണ് അതിന്റെ ഒരു ഇത്..”
ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞുകൊണ്ട് അവളുടെ കൈത്തലം തഴുകി .
“ഹ്മ്മ്..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു ..പിന്നെ പയ്യെ മൂളി .
“എന്ന ഞാൻ പോട്ടെടി മിസ്സെ …ബാക്കി ഒക്കെ നമുക്ക് പിന്നെ പറയാം..എനിക്ക് ഒരുപാട് കാര്യങ്ങള് ചോദിയ്ക്കാൻ ഉണ്ട് ”
ഞാൻ സ്വല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു .
“എന്തോന്നാ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“അതൊക്കെ പറയാം …സമയം ആവട്ടേടി”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് നിന്നും എഴുനേറ്റു . പിന്നെ ഒരാശ്വാസത്തോടെ ആ റൂമിൽ നിന്നും പുറത്തേക്കിറങ്ങി .