രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Posted by

അതോടെ ഞാൻ ഫോൺ പോക്കെറ്റിലെക്കിട്ടുകൊണ്ട് കസേരയിൽ നിന്നും സ്വിച്ച് ഇട്ടപോലെ എഴുന്നേറ്റു . ചെറിയൊരു ആധിയോടെ തന്നെ ഞാൻ തീയേറ്ററിന് മുൻപിലേക്ക് വേഗത്തിൽ നടന്നു . ആ സമയം കൊണ്ട് തന്നെ മുകുന്ദൻ ഡോക്റ്ററുടെ ചുറ്റും എല്ലാവരും കൂടി കഴിഞ്ഞിരുന്നു .മുകുന്ദൻ ഡോക്ടറുടെ സംസാരത്തിൽ നിന്നും അവരുടെ മുഖത്തെല്ലാം പരന്ന ആശ്വാസം കണ്ടതോടെ ഞാൻ ഭയപ്പെട്ടതെല്ലാം വെറുതെ ആയിരുന്നെന്നു എനിക്കും തോന്നിത്തുടങ്ങി .

ഞാൻ ആ സന്തോഷത്തിൽ തന്നെ അവർക്കടുത്തേക്കെത്തി .

“ആഹ് ..കവിൻ..മഞ്ജുവിന് ഇപ്പൊ യാതൊരു കുഴപ്പവും ഇല്ല…ആള് കോൺഷ്യസ് ആണ് ..എന്നോട് സംസാരിക്കുകയും ചെയ്തു ..”
തെല്ലൊരു ആശ്വാസത്തോടെയും സന്തോഷത്തോടെയും ഡോക്ടർ എന്നോടായി പറഞ്ഞു . അതോടെ എന്റെ ഉള്ളിലെ ഒരു ഭാരം അലിഞ്ഞില്ലാതായപോലെ എന്റെ മുഖം ഒന്ന് തെളിഞ്ഞു .ഒപ്പം കൂടി നിന്നവർക്കും അതുകണ്ടപ്പോൾ ചെറിയൊരു സന്തോഷം തോന്നിയോ എന്തോ…

“കേറി കാണാൻ പറ്റോ ?”
ഞാൻ അങ്ങേരോടായി പയ്യെ തിരക്കി .

“പിന്നെന്താ …മഞ്ജു ഇയാളെ അന്വേഷിച്ചു…ധൈര്യായിട്ട് ചെല്ലൂ”
എന്റെ തോളിൽ തട്ടികൊണ്ട് ഡോക്ടർ ചിരിച്ചു . പിന്നെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് പുള്ളി രംഗം വിട്ടു .

അതോടെ എന്റെ ഊഴം തെളിഞ്ഞു . പക്ഷെ അവളുടെ അമ്മയും അച്ഛനുമൊക്കെ നിക്കുമ്പോ ഞാൻ മാത്രം കേറി കാണുന്നത് മോശമല്ലേ എന്ന ചിന്ത ഡോക്ടർ പോയപ്പോഴാണ് എന്റെ മനസിലേക്ക് കയറി വന്നത് . എന്ത് വേണം എന്നറിയാതെ ഞാൻ മഞ്ജുസിന്റെ അമ്മയെ നോക്കി .

“അല്ലെങ്കിൽ വേണ്ട…അമ്മ കേറി കണ്ടോളൂ..കുഴപ്പം ഒന്നും ഇല്ലല്ലോ ഇപ്പൊ ”
അടുത്ത് നിന്ന അഞ്ജുവിന്റെ കൈത്തലം ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“അത് വേണ്ട മോനെ..അവള് നിന്നെ കാണണം എന്നല്ലേ പറഞ്ഞെ..മോൻ പോയി കാണ്. ”
മഞ്ജുസിന്റെ അമ്മക്ക് പകരമായിട്ട് അവളുടെ അച്ഛൻ ആണ് എനിക്കുള്ള മറുപടി തന്നത് .

“അതെ…മോൻ ചെല്ലൂ ”
അമ്മയും ആ വാദം ശരിവെച്ചു .

അപ്പോഴേക്കും തിയറ്ററിനുള്ളിൽ നിന്ന് ഒരു നഴ്‌സ് പുറത്തേക്കിറങ്ങി വന്നു .

“ആരാ കവിൻ….ഒന്ന് വന്നേ”
കൂടി നിൽക്കുന്ന ഞങ്ങളെ നോക്കികൊണ്ട് മധ്യ വയസ്കയായ ആ സ്ത്രീ പറഞ്ഞു . അതോടെ ഞാൻ അവരുടെ മുൻപിലേക്ക് നീങ്ങി നിന്നു.

“ഹ്മ്മ്..വരൂ …”
പുള്ളിക്കാരി എന്നെ കഷ്ണിച്ചുകൊണ്ട് അകത്തേക്ക് കയറി . പിന്നാലെ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് ഞാനും അകത്തേക്ക് കയറി .അകത്തു കയറിയ ഉടനെ എനിക്കൊരു മാസ്കും , ഉടുപ്പും ഇട്ടു തന്നുകൊണ്ട് അവരെന്നെ കൂടെ ക്ഷണിച്ചു .

Leave a Reply

Your email address will not be published. Required fields are marked *