“എന്നുവെച്ചാൽ ?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി .
“ഹ ഹ ..എന്നുവെച്ചാൽ പ്രസവാനന്തര രക്തസ്രാവം . തന്റെ മഞ്ജുവിന് ബ്ലഡ് ലോസ് കൊണ്ടുള്ള ചില പ്രേശ്നങ്ങൾ ഉണ്ട് .പിന്നെ അനസ്തേഷ്യ കൊടുത്തപ്പോൾ ഉണ്ടായ ചില റിയാക്ഷനും ”
പുള്ളി സ്വല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു .
“അതുകൊണ്ട് വല്ല കുഴപ്പവും….”
ഞാൻ ചെറിയ സംശയത്തോടെ പറഞ്ഞു നിർത്തി .
“ഹ്മ്മ്…കക്ഷി ഇതുവരെ കോൺഷ്യസ് ആയിട്ടില്ല …അങ്ങനെ നോക്കുമ്പോ ചെറിയൊരു ടെൻഷൻ ….”
ഡോക്ടർ നിസാരമട്ടിൽ തന്നെ പറഞ്ഞു . അതോടെ ആയതോടെ എന്റെ നെഞ്ചിൽ ഒരു ഭാരം എടുത്ത വെച്ച ഫീൽ ആയി..
“അയ്യോ..അപ്പൊ ..ശേ…എന്റെ മഞ്ജുസ് …”
ഞാൻ പുള്ളിയെ നോക്കി അസ്വസ്ഥനായി .
“ഏയ് കുഴപ്പം ഒന്നും ഉണ്ടാവില്ല കവിനെ ..ഞാൻ പറഞ്ഞെന്നെ ഉള്ളു …”
ഡോക്ടർ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റുകൊണ്ട് എന്നോടായി പറഞ്ഞു .
“കോൺഷ്യസ് ആയാൽ കവിനു മഞ്ജുവിനെ കേറി കാണാം..ഡോണ്ട് വറി”
എന്റെ തോളിൽ കൈത്തലം അമർത്തികൊണ്ട് മുകുന്ദൻ ഡോക്ടർ ചിരിയോടെ പറഞ്ഞു . അതിലും അത്ര ആശ്വാസം ഒന്നും തോന്നിയില്ലേൽ കൂടി ഞാൻ അവിടെ നിന്നും പുറത്തിറങ്ങി .
അപ്പോഴേക്കും മഞ്ജുവിന്റെ ചെറിയച്ഛന്മാരും ചെറിയമ്മമാരുമൊക്കെ ഹോസ്പിറ്റലിലേക്ക് എത്തി തുടങ്ങിയിരുന്നു . ഒടുക്കം നട്ടപാതിരായും കഴിഞ്ഞ നേരത്താണ് മുകുന്ദൻ ഡോക്ടർ വീണ്ടും എന്നെ കാണാൻ വേണ്ടി വിളിപ്പച്ചത്.
മഞ്ജുസിനു ബോധം വന്നില്ലെന്ന് കേട്ടത് തൊട്ടു ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു . പക്ഷെ എല്ലാവരുടെയും മുൻപിൽ എന്റെ സങ്കടം കാണിക്കാൻ വയ്യാത്തതുകൊണ്ട് എല്ലാം സഹിച്ചു നിന്നു . ഇടക്കിടെ മഞ്ജുസിന്റെ ഒപ്പമുള്ള ഫോട്ടോസും , വാൾപേപ്പറും നോക്കി ഇരുന്നു . പ്രെഗ്നന്റ് ആയിരിക്കുന്ന സമയത് അവൾ അയച്ചിരുന്ന വോയിസ് ഒകെ ഞാൻ ഒന്നുടെ കേട്ട് നോക്കി .
“വല്യ കുഴപ്പം ഇല്ലാതെ രണ്ടും പുറത്തു വന്നാൽ മതിയായിരുന്നു ല്ലേ …”
“കൂടുതൽ വേദന സഹിക്കാൻ ഒന്നും എന്നെകൊണ്ട് പറ്റിയുമെന്നു തോന്നുന്നില്ല മാൻ ..”
“ഹി ഹി…അങ്ങനെ ഒന്നും ഉണ്ടാവില്ല അല്ലെ …”
“അവര് അമ്മേനെ നോവിക്കാതെ ഇങ്ങു വന്നോളും ”
മഞ്ജുസിന്റെ ചിരിയോടെയുള്ള സംസാരം കേട്ട് ഞാൻ അവള് പറഞ്ഞപോലെ എല്ലാം നടന്നിട്ടുണ്ടാവണേ എന്ന് പ്രാർത്ഥിച്ചിരുന്നു .
അപ്പോഴാണ് മുകുന്ദൻ ഡോക്ടറുടെ വരവ് .
“കവിൻ …പ്ലീസ് കം ”
പുള്ളി പുറത്തേക്കിറങ്ങി എന്നെ കൈമാടി വിളിച്ചു .