രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Posted by

കൃഷ്ണൻ മാമ വല്യ ഭാവ മാറ്റം ഒന്നും ഇല്ലാതെ തന്നെ അങ്ങേരോട് തിരക്കി .”ഇല്ല..നിങ്ങള് ചെല്ല്..”
പുള്ളി ആ ക്ഷണം നിരസിച്ചു . അതോടെ ഞാനും കൃഷ്ണൻ മാമയും താഴോട്ടിറങ്ങി .

“എന്താ വല്യമ്മാമ പ്രെശ്നം ? മഞ്ജുസ് എവിടെ ?”
ഞാൻ പുള്ളിയോടൊപ്പം ഇറങ്ങുന്നതിനിടെ ആവലാതിയോടെ തിരക്കി .

“എന്ത് പ്രെശ്നം ? ഒരു പ്രേശ്നവും ഇല്ലെടാ ചെക്കാ ..”
കൃഷ്ണൻ മാമ ചെറു ചിരിയോടെ തന്നെ പറഞ്ഞു .

“പിന്നെന്താ മഞ്ജു പുറത്തേക്ക് വരാത്തെ ?”
ഞാൻ ഒരു നിമിഷം കൊണ്ട് കൊച്ചു കുട്ടിയുടെ സംശയങ്ങളോടെ കൃഷ്ണൻ മാമയെ ഉറ്റുനോക്കി .

“ഹാ..നീ ഇതെവിടുത്തുകാരൻ ആടാ..പ്രസവം കഴിഞ്ഞ ഉടനെ പെണ്ണുങ്ങളെ ഇങ്ങോട്ടു ഇറക്കി വിടുമോ ? മാത്രല്ല അവളുടേത്‌ ഓപ്പറേഷൻ അല്ലെ , ബ്ലീഡിങ് എന്തോ ഉണ്ടായിട്ടുണ്ട് ..അതിന്റെ ചെറിയൊരു പ്ര്രശ്നം ഉണ്ടെന്നു ഡോക്ടർ പറഞ്ഞു..അല്ലാണ്ടെ വേറെ പ്രെശ്നം ഒന്നും ഇല്ല ”
കൃഷ്ണൻ മാമ സ്വാഭാവികമായി തന്നെപറഞ്ഞു . എന്നെയും കൂട്ടി നടന്നു .

“ഹ്മ്മ്…അപ്പൊ കുട്ടികള് ?’
ഞാൻ ആദ്യമായി എന്റെ കുഞ്ഞുങ്ങളുടെ കാര്യം ഒരാളോട് ചോദിച്ചു .

“ചൂടിൽ ഇടാൻ കൊണ്ട് പോയി ..മാസം തികയാതെ പെട്ട കൊച്ചുങ്ങള് അല്ലെ . വളർച്ച ഒന്നും ആയിട്ടില്ലെടാ ”
അത് പറയുമ്പോൾ കൃഷ്ണൻ മാമക്കും ചെറിയൊരു വിഷമം ഉണ്ടായിരുന്നു .

“വല്യമ്മാമ കുട്ടികളെ കണ്ടോ ?”
ഞാൻ സ്വല്പം ആവേശത്തോടെ തന്നെ തിരക്കി .

“ആഹ്..കണ്ടു …”
പുള്ളി അതിനു പയ്യെ മറുപടി നൽകികൊണ്ട് ഒന്ന് ചിരിച്ചു .

“ആരുടെ പോലെയാ ?”
ഞാൻ എന്റെ കൗതുകം കൊണ്ട് നിഷ്കളങ്കമായി തന്നെ ചോദിച്ചു.

“ഹ ഹ..അങ്ങനെ പറയാൻ ഒന്നും ആയിട്ടില്ലെടാ മോനെ ..ആ കുട്ടികള് ശരിക്ക് മനുഷ്യ കോലം തന്നെ ആകാൻ കുറച്ചു കഴിയും ”
പുള്ളി എന്റെ ആവേശം കണ്ടു ആദ്യം ചിരിച്ചു . പിന്നെ സ്വല്പം വിഷമത്തോടെ തന്നെ ബാക്കിയുള്ള വിവരങ്ങൾ വിശദീകരിച്ചു .

“ഇത്ര പെട്ടെന്ന് ഇതുണ്ടാവുമെന്നു വിചാരിച്ചില്ല….ഞാൻ ആദ്യം കേട്ടപ്പോ അകെ ടെൻഷനായി |”
നടന്നു നടന്നു ഹോസ്പിറ്റലിന് വെളിയിലെത്തിയ നേരത്തായി ഞാൻ കൃഷ്ണൻ മാമയോട് പറഞ്ഞു .

“ഹ്മ്മ്…എന്താ ഇപ്പൊ ചെയ്യാ ..ഒക്കെ ഈശ്വരൻ നിശ്ചയിക്കണതല്ലേ ..”
കൃഷ്ണൻ മാമ ആരോടെന്നില്ലാതെ പറഞ്ഞു കർട്ടൻ ലക്ഷ്യമാക്കി നടന്നു . പിറകെ ഞാനും . അപ്പോഴേക്കും മനസിലെ ടെൻഷൻ ഒകെ ഒന്ന് കുറഞ്ഞു . മഞ്ജുസിനു കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന് ഞാനും വിശ്വസിച്ചു തുടങ്ങി .

പിന്നെ ചായയൊക്കെ കുടിച്ചു സാവധാനം ആണ് ഞങ്ങൾ മുകളിലേക്ക് കയറിയത് . വീണ്ടും പഴയ സ്ഥാനത്തു തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *