അന്നൊരു തിങ്കളാഴ്ച ആയിരുന്നു… ടെക്നിക്കൽ വിങ്ങിലേക്കുള്ള ജൂനിയർ പിള്ളേരെ ഇന്റർവ്യൂ ചെയ്ത് എടുക്കാൻ തീരുമാനിച്ച ദിവസം…
തലേന്ന് രാത്രി ചെറിയ ഒരു ബിസിനസ്സ് പാർട്ടി കഴിഞ്ഞ് അൽപം ഫിറ്റ് ആയാണ് ഷൈൻ ഉറങ്ങിയത് അതും പുലർച്ചക്ക്…
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഫോണിൽ അഞ്ചാറു മിസ്ഡ് കോൾ കണ്ടു.. വേറെ ആരും ആയിരുന്നില്ല ഷൈനിന്റെ പി എ പിന്റോ ആയിരുന്നു…
ഷൈൻ ഉറക്ക ചടവോടെ എണീറ്റ് ഫോൺ എടുത്ത് പിന്റോയെ തിരിച്ച് വിളിച്ചു…
പിന്റോ: ഹലോ ഷൈൻ…
ഷൈൻ: പിന്റോ… എന്താ ഇന്നത്തെ പ്രോഗ്രാമുകൾ..??
പിന്റോ: ഇന്ന് ഔട്ട്‌ഡോർ മീറ്റിങ് ഒന്നും ഇല്ല ടെക് വിങ്ങിലേക്കുള്ള ഇന്റർവ്യൂ ഇന്നാണ് ചാർട്ട് ചെയ്തത്…
ഷൈൻ: ഓകെ.. ഞാൻ എന്തായാലും ലേറ്റ് ആവും.. ആൻഡ്രൂ വരും… നിങ്ങള് സ്റ്റാർട്ട് ചെയ്തോളു…
പിന്റോ: ഓകെ ഷൈൻ…
ഷൈൻ: ഫൈൻ…
ഷൈൻ ഫോൺ കട്ട് ചെയ്ത് വീണ്ടും ബെടിലേക്ക് തന്നെ കിടന്നു…
ഒരു പത്തു മിനിറ്റ് കഴിഞ്ഞ് കാണും വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് ഷൈൻ വീണ്ടും എഴുന്നേറ്റത്…
മുട്ടുന്നതിന്റെ ടോൺ കേട്ടാൽ തന്നെ അറിയാം പപ്പയാണ് എന്ന്…
ഷൈൻ വെപ്രാളത്തോടെ പോയി വാതിൽ തുറന്നു…
വാതിൽ തുറന്നതും മുന്നിൽ അതാ നിൽക്കുന്നു ഷൈനിന്റെ പപ്പ ജോസഫ് തരകൻ…
ഷൈൻ: എന്താ പപ്പാ…??
പപ്പ: എന്താടാ ഇന്ന് ഓഫീസിൽ ഒന്നും പോണില്ലെ..??
ഷൈൻ: ഉണ്ട് പപ്പാ… ഞാൻ.. ഞാൻ ഇറങ്ങാൻ നിൽക്കാണ്…
പപ്പ: നീ ഈ കോലത്തിൽ ആണോ ഓഫീസിൽ പോകുന്നത്…???
അപ്പോഴാണ് ഷൈൻ തന്റെ വേഷം നോക്കിയത് ഒരു ടീഷർട്ടും ബോക്സറും മാത്രമേ ഒള്ളു…
ഷൈൻ: അല്ല.. ഇങ്ങനെ അല്ല.. ഞാൻ റെഡി ആകാൻ പോവായിരുന്നു…
പപ്പ: ടെക് വിങ്ങിലേക്കുള്ള ഇന്റർവ്യൂ ഇന്നല്ലെ പറഞ്ഞത്..??
ഷൈൻ: അതെ പപ്പ…
പപ്പ: മര്യാദക്ക് അത് പോയി കറക്റ്റ് ആയി മോണിറ്റർ ചെയ്യണം.. മനസ്സിലായോ…??
ഷൈൻ: ശരി പപ്പ…