പറയാതെ കയറി വന്ന ജീവിതം 4 [അവളുടെ ബാകി]

Posted by

പറയാതെ കയറി വന്ന ജീവിതം 4

Parayathe Kayari Vanna Jeevitham Part 4 | Author : Avalude Baakki

Previous Part

 

എനിക്കും എന്റെ കഥയ്ക്കും തന്ന എല്ലാ സുപ്പോർട്ടിനും നന്ദി.  സ്നേഹത്തോടെ അവളുടെ ബാക്കി(മിഥുൻ). കഥ തുടരുന്നു.പറയാതെ കയറി വന്ന ജീവിതം

അങ്ങനെ മനസിലെ മരിക്കണം എന്ന ചിന്തയുമായി ഞാൻ വീട്ടിലെത്തി.

രണ്ടു വർഷം മുമ്പ്
……………………..
ഞാൻ ഒന്നാം വർഷ b.tech പഠിച്ചുകൊണ്ടിരിക്കുന്ന സമയം. എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ പോകുന്ന പതിവ് സ ആഴ്ചയും ഉണ്ടായിരുന്നു.

ഇത്തവണ വീട്ടിൽ ചെന്നപ്പോഴാണ് വീട്ടിൽ ചില മാറ്റങ്ങൾ ഒക്കെ നടക്കുന്നു. വീട് പെയ്ൻറ് ചെയ്യുകയാണ്.

ബാംഗ്ലൂരിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന എന്റെ മൂത്ത ചേച്ചി നാളെ എത്തുന്നുണ്ട്. ഇത്തവണ വന്നിട്ട് പോകുന്നതിനു മുന്നേ കല്യാണം നടത്തണം എന്ന് അച്ഛൻ പറയുന്നത് കേട്ടു. അപ്പൊൾ അതിന്റെ വകയായിട്ടുള്ള പെയ്ന്റിംഗ് ആണ് ഇൗ കാണുന്നത്.

മൂന്ന് ചേച്ചിമാരും അവർക്കുള്ള ഒരൊറ്റ അനിയനായ ഞാനും ഒന്നിച്ചു വീട്ടിൽ എത്തിയിട്ട് വർഷങ്ങളായി. എന്തായാലും കല്യാണം നടന്നാൽ ഉടൻ എല്ലാവരുടെയും കൂടിച്ചേരൽ ഉണ്ടാകും.

ഞാൻ അടുത്ത ദിവസം രാവിലെ തന്നെ ചേച്ചിയെ എയർപോർട്ടിൽ പോയി കൊണ്ട് വരാൻ ഞങ്ങളുടെ വോക്സ് വാഗൺ പോളോയിൽ യാത്ര തിരിച്ചു.

എനിക്ക് ലൈസൻസ് എടുത്ത ശേഷം ഇവിടെ പോകനായാലും ഞാൻ തന്നെയാണ് സാരഥി. എനിക് ഡ്രൈവിംഗ് ജീവനാണ്. അതുകൊണ്ട് എനിക്ക് അതൊരു പ്രശ്നം അല്ലായിരുന്നു.

ചേച്ചിയെ കൊണ്ട് വരാൻ ഒറ്റക്ക് പോയത് കൊണ്ട് ഞാൻ വണ്ടി കത്തിച്ചുവിട്ടു. ഒറ്റക്കുള്ളപ്പോൾ മാത്രമേ ഞാൻ വണ്ടി സ്പീഡിൽ പോകത്തുള്ളൂ. കാരണം ഞാൻ കാരണം എന്റെ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടമായി എന്നതിനേക്കാൾ വലിയ തോൽവി എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന ഒരു ബോധ്യം തന്നെയാണ്.

അങ്ങനെ കോട്ടയത്തു നിന്നും എറണാകുളം ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി. ചേച്ചി വരുന്ന ഫ്ലൈറ്റ് എത്താൻ ഇനിയും ഒരു മണിക്കൂർ ഉണ്ട്.

അതുവഴി പോകുകയും വരികയും ചെയ്യുന്നവരെ വായിനോക്കി ഞാൻ കാറിൽ തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *