ഞങ്ങൾ പരസ്പര പ്രൊഫഷണൽ ആയ കാര്യങ്ങൾ ഏലാം സംസാരിച്ചു .അവർ ഇന്നലെ വന്നത് ആണെന്നും ടൌൺ ഒരു ഹോട്ടൽ ആണ് മുറി എടുത്തത് എന്നും .എല്ലാം പറഞ്ഞ .വിദ്യാസമ്പന്നർ ആയത് കൊണ്ട് ആകും ,അദ്ദേഹത്തിന് കാര്യങ്ങളുടെ ഗൗരവം ഏറെ കുറെ പിടി കിട്ടിയിരുന്നു .അദ്ദേഹം ചോദിച്ചു
സാറെ ഇതൊരു ഔട്ട് ഓഫ് ദി കോർട്ട് പോലെ സ്റ്റലെ സെറ്റൽ ചെയ്യാൻ പറ്റില്ലേ ?
ഞാൻ പറഞ്ഞു സാറെ ചെയ്യാമായിരുന്നു .ആ കുട്ടി നിങ്ങളുടെ വീട്ടുകാരും ,പള്ളി യും ആയി വന്നപ്പോൾ.ഇദ്ദേഹം ഇവരെ കുടുംബം അടക്കം ചീത്ത പറഞ്ഞു ഓടിച്ചു എന്ന പറഞ്ഞത് .അയാളുടെ മതത്തിൽ സ്ത്രീകൾ ഒച്ചയെടുക്കാൻ പാടില്ല ഏന് വരെ .ഞാൻ ചോദിച്ചു .സാർ എല്ലാ മതങ്ങളും സ്നേഹിക്കാനും ,സഹായിക്കാനും ആണ് പടിപികുനത് .സാർ ന്റെ മുന്നിൽ വരുന്ന രോഗിയുടെ മതം നോക്കി അല്ല സാർ ചികില്സിക്കുന്നത് അതുപോലെ എന്റെ മുന്നിൽ വരുന്ന കുട്ടികളുടെ യും ജോലിക്കാരുടെ യും മതം നോക്കി അല്ല ഞാനും പടിപികുനത് .അപ്പോൾ പിന്നെ ഈ കാലഘട്ടത്തിലും ഇങ്ങനെ പറഞ്ഞ പ്രശനം ഉണ്ടാക്കിയാൽ ശെരി ആണോ ?
ഒരിക്കലും അല്ല സാർ ..ഞാൻ ഇത് വീട്ടിൽ പറയും .ചേട്ടൻ ഒരുപാട് പിടിവാശി കരൺ ആണ് ,പഴയ കുറെ രീതികൾ ആണ് , അതൊന്നും ഇനി മാറുവാനും പോണില്ല .ഇപ്പോൾ പക്ഷെ ഈ സെൽ വന്നപ്പോൾ അവരെല്ലാം പേടിച്ചു .അത് എന്നോട് പറഞ്ഞു .അതാ ഞാൻ സാർ നോട് സംസാരിച്ചത് .
ഞാൻ പറഞ്ഞു ..സാർ ..ആ കുട്ടിക് അയാളെ വേണ്ട ..ഞാൻ അവളോട് ഉം അവളുടെ ഉമ്മയോടും പറഞ്ഞതാ ആണ് .ഒന്നുകൂടി വേണം എങ്കിൽ സംസാരിക്കാം ഏന് ..അത് പ്രകാരം ഇവളുടെ ഉമ്മ ഇയാളെ ഫോൺ വിളിച്ചിരുന്നു .അന്ന് ഇയാൾ പറഞ്ഞത് എല്ലാം ഫോൺ റെക്കോർഡ ആണ് ..ഞാനും അത് കേട്ട് ..ഇനി ഇപ്പോൾ സെൽ തീരുമാനിക്കട്ടെ ..
എന്തായാലും ഒന്ന് ഞാൻ പറയാം .കുട്ടിക്ക് ഇയാൾ നിന്നും ഒഴിഞ്ഞാൽ മതി ..അല്ലാതെ ..കൂടുതൽ കേസ് ഒന്നും പോകാൻ ഇന്റെരെസ്റ്റ് ഇല്ല .ഇയാൾ മേലിൽ അവളെയോ അവളുടെ കുടുംബത്തെയോ പള്ളി പരമായി പോയി ബുദ്ധിമുട്ടിക്കാൻ പാടില്ല .എന്നെ ആ കുട്ടിക് ഡിമാൻഡ് ഉള്ളു ഏന് തോനുന്നു .നമുക് നോക്കാം.എന്തായാലും ആ മഹാനോട് പറയുക .ഒരു പെണ്ണിനെ പൂർണയായ സ്ത്രീ ആകുന്നത് ഉത്തമനായ പുരുഷൻ ആണ്,അയാളുടെ സംസ്കാരവും ,സ്വഭാവവും ,പ്രവർത്തിയും ,ആണ് . .അയാൾ ഉത്തമൻ ആണോ എന്ന് സ്വയം ആലോചിക്കുവാൻ പറയുക .ശെരി സാർ നമുക് കാണാം .
ഉച്ചയ്ക്ക ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവളുടെ ഉമ്മ എന്നോട് പറഞ്ഞു ..മാഷെ പള്ളി യിൽ നിന്നും വിളിച്ചു ഇയാൾക്കു വേണ്ടി സംസാരിച്ചു .അപ്പോൾ മോൾ ഫോൺ എടുത്തു നല്ലത് പറഞ്ഞപ്പോൾ ആണ് അവർ വെച്ചിട് പോയത് .ഇയാൾ അവരെ കൊണ്ട് വിളിപ്പിച്ചതാണ് ഏന് തോനുന്നു .ഞാൻ പറഞ്ഞു ഈ കാര്യം കൂടി റെക്കോർഡ് സഹിതം ഇപ്പോൾ സെൽ കൊടുക്കുക
അങ്ങനെ എല്ലാം കൂടി ഉച്ചയ്ക്ക സെൽ കൊടുത്തു