💗അമൃതവർഷം💗 3 [Vishnu]

Posted by

കൊണ്ട് വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല, പക്ഷേ വിധിയെ തോൽപ്പിക്കാൻ സാധിക്കില്ലല്ലോ, അങ്ങനെ ഊരോന്നോക്കെ ആലോചിച്ച് ചിന്ദകൾ കാടുകയറി.
പെട്ടെന്ന് അടുത്ത് ആരോ ഉള്ളപോലെ തോന്നി കണ്ണ് തുറന്നു നോക്കിയപ്പോൾ നിറ പുഞ്ചിരിയോടെ എട്ടത്തിയമ്മ ആണ്. ഏട്ടത്തി എന്റെ അടുത്ത് വന്നിരുന്നു എന്റെ കവിൾ തലോടിക്കൊണ്ട് ചോദിച്ചു“എന്തുപറ്റി അനിയകുട്ട നിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ”

എന്റെ മുഖം ഒന്ന് മാറിയാലോ മനസ്സ് ഒന്നു വേധനിച്ചാലോ അമ്മക്കും എട്ടത്തിക്കും നിമിഷ നേരം കൊണ്ട് മനസ്സിലാകും. ഞാൻ ഏട്ടത്തിയുടെ മടിയിലേക്ക് കിടന്നു. ഏട്ടത്തി എന്റെ തലയിൽ തഴുകി കൊണ്ട് വീണ്ടും

“ എന്താ മോനെ എന്താ പറ്റിയത്”

ഞാൻ….. ഒന്നും ഇല്ല ഏട്ടത്തി.

ഏട്ടത്തി….. കള്ളം പറയുന്നോഡാ കള്ള കണ്ണാ😍

ഞാൻ…. ഒന്നും ഇല്ല ഏട്ടത്തി. എന്തോ മനസ്സിന് ഒരു സമധനക്കേട്.

ഏട്ടത്തി…… എനിക്ക് അറിയാം എന്താന്ന്, ആ തിരുമേനി എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞതാ മോനെ, നീ ടെൻഷൻ അടിക്കേണ്ട.

ഞാൻ….. ഏട്ടത്തി..

ഏട്ടത്തി……. എന്താ മോനെ?

ഞാൻ……എട്ടത്തിക്ക് ഈ ജോതിഷത്തിൽ ഒക്കെ വിശ്വാസം ഉണ്ടോ.

ഏട്ടത്തി….. ഉണ്ട്

ഞാൻ…. അപ്പോ അയാള് പറഞ്ഞത് ഒക്കെ ശെരി ആയിരിക്കും അല്ലെ?

ഏട്ടത്തി ഒന്നും പറഞ്ഞില്ല. ഞാൻ തിരിഞ്ഞു ഏട്ടത്തിയുടെ മുഖത്തോട് നോക്കി വീണ്ടും ചോദിച്ചപ്പോൾ

ഏട്ടത്തി….. എനിക്ക് അറിയില്ല മോനെ.

ഞാൻ… മ്മ്‌.

ഞാൻ കുറച്ചു നേരം കൂടെ അങ്ങനെ കിടന്നു, പിന്നെ ഉച്ച ആയപ്പോൾ ഏട്ടത്തി എന്നെയും വിളിച്ചോണ്ട് ഉണ് കഴിക്കാൻ പോയി. എല്ലാവരും ഒരുമിച്ചായിരുന്നു കഴിക്കാൻ ഇരുന്നത്, പക്ഷേ എനിക്ക് കഴിക്കാൻ പറ്റുന്നില്ലയിരുന്ന്. രണ്ടു വറ്റ് ചോറ് വാരിതിന്നിട്ട്‌ കയും കഴുകി നേരെ റൂമിൽ പോയി കെടന്നു ഉറങ്ങി, പിന്നെ എഴുനെട്ടപ്പോ സമയം 5 മണിയായി. ഞാൻ ഒന്ന് fresh ആയ ശേഷം താഴേക്ക് ചെന്നു. വൈകിട്ടത്തെ ചയയും പലഹാരവും കഴിച്ചു. ഒന്നിനും ഒരു മനസ്സ് വരാത്തത് കാരണം പിന്നെ tv കാണാൻ ഇരുന്നു. ഏതൊക്കെയോ ചാനൽ മാറ്റി മാറ്റി കളിച്ചു കൊണ്ടിരുന്ന. സമയം ഒരു 8 മണി ഒക്കെ ആയപ്പോഴേക്കും സിദ്ധു ഏട്ടന് വലിയചനെയും വലിയമ്മയെയും കൊണ്ട് വന്നിരുന്നു. പിന്നെ അവരുമയിട്ട്‌ വിശേഷം പറച്ചിലും കളിയും ചിരിയും പറഞ്ഞു ഇരുന്നു. രാത്രിയിൽ അത്താഴവും കഴിച്ച് ഞാൻ ഉറങ്ങാൻ പോയി, എനിക്ക് ഉറക്കം വരുന്നുണ്ടയി രുന്നില്ല, കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറച്ചു കഴിഞ്ഞു റൂമിന്റെ കഥക് തുറന്നു അമ്മ കയറി വന്നു.

“നീ ഉറങ്ങിയില്ലേ കണ്ണാ”

ഇല്ലമ്മെ.

അമ്മ ഒന്ന് മുളിയിട്ട്‌ എന്റെ അടുത്ത് വന്നു കിടന്നു എന്നെ മരോടാടക്കി പിടിച്ചു കിടന്നു.എന്റെ അവസ്ഥ അമ്മയും മനസ്സിലാക്കിയിരുന്നു, അങ്ങനെ അമ്മ എന്നെ കെട്ടിപ്പിടിച്ച് എന്റെ മൂർദ്ധാവിൽ തഴുകി ഉറക്കി.

പിറ്റേന്നത്തെ ദിവസം ഒരു ചടങ്ങ് പോലെ എല്ലാം യാന്ത്രികം ആയി ഞാൻ തള്ളി നീക്കി. രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡി ആയി ഓഫീസ്ഇല്‍‌ പോയി, വൈകുന്നേരം ആയപ്പോ തിരിച്ചു വന്നു. വീട്ടിലെ എല്ലാരോടും സൊറ ഒക്കെ പറഞ്ഞിരുന്നു പിന്നെ രാത്രിയായപ്പോൾ റൂമിൽ ചെന്ന് കിടന്നു ഉറങ്ങി. നാളെ നടക്കാൻ പോകുന്ന ഞെട്ടിക്കുന്ന കരിയങ്ങളെ കുറിച്ച് ഒരു ബോധവും ഇല്ലാതെ ഒരു സുഖ നിദ്ര.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *