💗അമൃതവർഷം💗 3 [Vishnu]

Posted by

എല്ലാരും ആരെയൊക്കെ പറ്റിയ ഈ പറയുന്നത് എന്നല്ലേ, പറയാം. മൈഥിലി ചന്ദ്രശേഖര കുറുപ്പ്, മാരാട്ടു തറവാട്ടിലെ കിങ്ങിണി മോൾ. എന്റെ ചേച്ചി. അമ്മയുടെ ഏറ്റവും വലിയ തലവേദന, അച്ഛന്റെ പുന്നാര മോൾ, എട്ടതിയുടെയും അഞ്ജുവിന്റെയും നാത്തുൻ വെറും നാത്തുൻ അല്ല വാഴക്കാളി നാത്തുൻ. ജയേട്ടന്റെ ചക്കര കിങ്ങിണി കുട്ടി, സിദ്ധു ഏട്ടന്റെ partner in crime. എന്റെ ബെസ്റ്റി.ഉലകം ചുറ്റൽ ആണ് പുള്ളിക്കാരിയുടെ മെയിൻ ഹോബി, പ്ലസ്2 മുതൽ തുടങ്ങിയതാ ട്രാവലിംഗ്‌, പിന്നെ ഡിഗ്രി ഒക്കെ ബാംഗ്ലൂരിൽ വല്യച്ഛന്റെ കൂടെ ആയിരുന്നു. പക്ഷെ ആ സമയത്തു അവൾ കോളേജിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ച ഇല്ല എന്ന് തന്നെ പറയാം. Long distance adventure traveling ഒക്കെ പുള്ളിക്കരിക്ക് ഒരു ഹരം ആണ്, അച്ഛൻ അവളുടെ ഒരു ആഗ്രഹത്തിനും എതിര് നിൽക്കില്ല, അതുകൊണ്ടു തന്നെ ചേച്ചി അമ്മയുടെ വാക്കിന് പുല്ലു വില പോലും കൊടുക്കില്ല, ചേച്ചിയുടെ ഈ സ്വഭാവം കാരണം അമ്മക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, കല്യാണം കഴിഞ്ഞാൽ ചേച്ചി ഒതുങ്ങും എന്നായിരുന്നു അമ്മയുടെ നിഗമനം, അതുകൊണ്ടു ചേച്ചിയുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം എന്ന് ‘അമ്മ വാശി പേടിച്ചു. ഈ കാര്യം ചേച്ചി അറിഞ്ഞപ്പോ എവിടെ ഒരു ബുഗംഭം തന്നെ ഉണ്ടായി, ചേച്ചി വീട് എടുത്ത് തിരിച്ചു വെച്ചു, ചേച്ചിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യത്തിന് നിര്ബന്ധിക്കില്ല എന്ന് അച്ഛനും ഏറ്റൻമ്മാരും പറഞ്ഞു. അവസാനം എല്ലാരേയും സമ്മതിപ്പിക്കാൻ വേണ്ടി ‘അമ്മ നിരാഹാരം കിടന്നു, അത് ഉൾക്കൊള്ളാൻ അച്ഛന് കഴിയുമായിരുന്നില്ല, ലിച്ചുവിന്‌ എന്തെങ്കിലും പറ്റിയ രമേട്ടന് സഹിക്കില്ല അതന്നെ, പ്രശ്നം ഗുരുതരം ആയപ്പോ എല്ലാരും ഇടപെട്ട് ചേച്ചിയെ സമ്മതിപ്പിച്ചു. അത് ഏറ്റവും വലിയ അബദ്ധം ആയി. കാരണം ചേച്ചിയെ കെട്ടിയ ചെറുക്കൻ അവളുടെ അതെ മൈൻഡ്സെറ്റ് ഉള്ള ആളാണ്. പ്രവീൺ പ്രകാശ്, അമ്മയുടെ കൂട്ടുകാരിയും ഞങ്ങളുടെ ഹോസ്പിറ്റലിലെ സീനിയർ doctor ഉം ആയ Dr. സുഭദ്ര പ്രകാശ് ന്റെയും, റിട്ടയേർഡ് DGP പ്രകാശ് മേനോന്റെയും ഇളയ സന്തതി, പുള്ളിക്കാരനും ചേച്ചിയെ പോലെ ജീവിതം അടിച്ചുപൊളിച്ചു ഒരു ഉത്തരവാദിത്തവും ഇല്ലാതെ നടക്കുവായിരുന്നു, ഒരു പെണ്ണൊക്കെ കെട്ടികഴിഞ്ഞാൽ ആള് പിന്നെ ഡീസന്റ് ആകും എന്ന് അവരും വിചാരിച്ചു, അങ്ങനെ അവരെ രണ്ടിനെയും പിടിച്ചു അങ്ങ് കെട്ടിച്ചു, അത് വലിയ അബദ്ധം ആയി എന്ന് കല്യാണം കഴിഞ്ഞ അടുത്ത ദിവസം രണ്ടു കുടുംബങ്ങൾക്കും മനസിലായി അല്ല അവർ മനസിലാക്കി കൊടുത്തു,
കല്യാണം കഴിഞ്ഞു അടുത്ത ദിവസം രാവിലെ 11 മണി ആയിട്ടും മകനെയും മരുമകളെയും വെളിയിലോട്ടു കാണാതെ ആയപ്പോൾ ശാന്തി മുഹൂർത്തത്തിന്റെ hangover കാരണം എഴുന്നേറ്റുകാണില്ല എന്ന് കരുതി അവരെ വിളിക്കാൻ വേണ്ടി റൂമിൽ പോയ സുഭദ്ര ആന്റിക്ക് രണ്ടിന്റെയും പൊടി പോലും കിട്ടിയില്ല, പകരം ഒരു കത്ത് കിട്ടി “ ഞങ്ങൾ പോവുകയാണ്, ആരും അന്വേഷിക്കേണ്ട, എന്നൊക്കെ പറഞ്ഞു ഒളിച്ചോടി പോകുന്നവർ എഴുതി വെക്കുന്ന പോലെ ഒരു കത്തും എഴുതി വെച്ച് ഭാര്യയും ഭർത്താവും കൂടെ ഒളിച്ചോടി.
ഇക്കാര്യം അറിഞ്ഞ ഞങ്ങൾ ഒക്കെ കിടന്നു ചിരിച്ചു ചത്തു, ‘അമ്മ ആണെങ്കിൽ തലക്ക് കൈയും കൊടുത്ത ഒന്നും വേണ്ടായിരുന്നു എന്നും പറഞ്ഞു ഒറ്റ ഇരിപ്പായിരുന്നു, അന്നതോടെ ചേച്ചിയുടെ കാര്യത്തിൽ ‘അമ്മ സുല്ലിട്ടു, ഇപ്പൊ ചേച്ചിയും അളിയനും കൂടെ അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിച്ചു സുഖം ആയിട്ട് ഇരിക്കുന്നു.

Back to present

എല്ലാരും വീട്ടിലേക്ക് കയറിയപ്പോ അകത്തു ഹാളിൽ സോഫയിൽ കണ്മണിയുടെയും കണി മോളുടെയും നടുക്ക് ഇരുന്ന് കുട്ടികളോട് വഴക്ക്

Leave a Reply

Your email address will not be published. Required fields are marked *