കവിളിൽ ഉമ്മ കൊടുത്തു നെറ്റിയിൽ വീണ മുടി ഇഴകളെ മാടി ഒതുക്കി എഴുന്നേറ്റു പോയി സെന്റര് ഹാളിലെ ദിവാനിൽ കിടന്നു ഉറങ്ങി. തന്നെ ഉറക്കത്തിൽ നിന്നും ഉണർത്തി സ്വന്തം ശാരീരിക സുഖം നോക്കും എന്ന് കരുതി ഇരുന്ന അവളെ അയാളുടെ പ്രവർത്തി ഞെട്ടിച്ചു. പ്രത്യേകിച്ച് “പാവം” എന്ന വാക്കു. അയാള് തിരിച്ചു വരും എന്ന് വിചാരിച്ചു കിടന്ന അവൾ രാത്രിയിലെ ഏതോ യാമത്തിൽ ഉറങ്ങി പോയി.
അടുത്ത ദിവസം പതിവ് പോലെ 5 മണിക്ക് എഴുന്നേറ്റ സ്വാതി ദിവാനിൽ കിടന്നു ഉറങ്ങുന്ന ജയരാജിനെ അല്പം സ്നേഹത്തോടെ നോക്കി. തന്റെ ഭർത്താവും മകളും എ.സി. യിൽ കിടന്നുറങ്ങുന്നത് കൊണ്ട് ആണ് അയാൾക്കു സ്വന്തം വീട്ടിൽ ആ ദിവാവിൽ കിടക്കേണ്ടി വന്നത് എന്ന ചിന്ത അവളിൽ അയാൾക്കു ഉള്ള സ്ഥാനം ഒരുപാട് ഉയർത്തി. അയാളോടുള്ള ഇഷ്ടക്കേടുകൾ പൂർണം ആയും അവളിൽ നിന്ന് മാഞ്ഞു തുടങ്ങി അയാളോട് ഉള്ള ഇഷ്ടത്തിന്റെ തോത് കൂടി വരുന്നുണ്ടായിരുന്ന്. താൻ തലേ ദിവസം ഉണ്ടാക്കി വെച്ചത് ഒന്നും കഴിക്കാതെ അതുപോലെ കണ്ടത് അവൾക്കു സങ്കടം ഉണ്ടാക്കി.
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അൻഷുൽ തന്റെ വീൽ ചെയർ ഉരുട്ടി കൊണ്ട് റൂമിൽ നിന്നും പുറത്തേക്കു വന്നു അവളോട് ഗുഡ് മോർണിംഗ് പറഞ്ഞു. അവളും അവനോടു തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു കൊണ്ട് അവളുടെ പണികളിൽ മുഴുകി. ജയരാജ് ദിവാനിൽ കിടക്കുന്നത് കൊണ്ട് ടി.വി. വെക്കാൻ പറ്റാത്തത് കൊണ്ടും പത്രം വരാൻ ഇനിയും സമയം ഉള്ളത് കൊണ്ടും അൻഷുൽ കുറച്ചു കഴിഞ്ഞപ്പോൾ മെല്ലെ റൂമിലേക്ക് പോയി. അടുക്കളയിലെ ശബ്ദം കൊണ്ട് ജയരാജിനേറ് ഉറക്കം തടസ്സപ്പെടാതെ ഇരിക്കാൻ അവൾ വളരെ ശ്രദ്ധിച്ചു ശബ്ദം അധികം ഉണ്ടാക്കാതെ ആണ് എല്ലാം ചെയ്തു കൊണ്ടിരുന്നു.
ഏകദേശം 8 മണി ആയപ്പോൾ സോണിയയുടെ ശബ്ദം കേട്ട് ജയരാജ് എഴുന്നേറ്റു ഇരുന്നു കുറച്ചു നേരം. അപ്പോൾ സ്വാതിയുടെ അടക്കി പിടിച്ച ശബ്ദം അയാൾ അടുക്കളയിൽ നിന്ന് കേട്ട്.. ശബ്ദം ഉണ്ടാക്കിയതിന് സ്വാതി അവളെ അടുക്കളയിൽ കൊണ്ട് പോയി വഴക്കു പറയുക ആയിരുന്നു. സ്വാതിയുടെ വഴക്കു കേട്ട് സോണിയ അടുക്കളയിൽ നിന്നും സോണിയ ഇറങ്ങി വരുന്നത് കണ്ടു ജയരാജ് അവളെ അടുത്തേക്ക് വിളിച്ചു.
ജയരാജ്: എന്തിനാ കരയുന്നത് മോളെ? (അവളെ മടിയിൽ ഇരുത്തി ചോദിച്ചു)
സോണിയ: ഒന്നുമില്ല. (എന്നും പറഞ്ഞു ചുമൽ കൂച്ചി )
ജയരാജ്: പിന്നെ വലിയ കുട്ടികൾ വെറുതെ കരയുമോ. അങ്കിളിനോട് പറയു.
സോണിയ:( അടുക്കളയിലേക്കു തിരിഞ്ഞു നോക്കി കൊണ്ട്) ഞാൻ ഒച്ച വെച്ചത് കൊണ്ട് ആണ് അങ്കിൾ എഴുന്നേറ്റത് എന്ന് പറഞ്ഞു ആണ് എന്നെ അമ്മ വഴക്കു പറഞ്ഞു.
ജയരാജ്: ‘അമ്മ വഴക്കു പറഞ്ഞോ അത് പറഞ്ഞു? അങ്കിൾ ഉറക്കം മതി ആയതു കൊണ്ട് എഴുന്നേറ്റത് ആണ്. അല്ലാതെ മോളുടെ സൗണ്ട് കേട്ടിട്ട് അല്ല കേട്ടോ.
സോണിയ: ആണോ? പിന്നെ അമ്മ എന്തിനാ എന്നെ വെറുതെ വഴക്കു പറഞ്ഞേ?.
ജയരാജ്: അത് അമ്മയ്ക്ക് അറിയാത്തതു കൊണ്ട് അല്ലെ. നമ്മൾക്ക് അമ്മയെ വെളിച്ചത് ഊട്ടി ഇരുട്ടത്തു ഉറക്കം.