അർജുൻ ഒന്ന് ഞെട്ടിയതായി തോന്നി..
അർജുൻ: അവനോ…??!! അവൻ എന്താ ഇവിടെ.??? അതും ആ ഷൈനിന്റെ കൂടെ…??
ഗൗതം: അവൻ അവരുടെ ക്ലാസ്സിൽ ട്രാൻസ്ഫർ ആയി വന്നതാണ്.. എനിക്ക് കിട്ടിയ അറിവ് വെച്ച് അവനും ഷൈനും പണ്ട് മുതലേ സുഹൂർത്തുക്കൾ ആണ്…
അർജുൻ ദേഷ്യം കൊണ്ട് കാറിന്റെ ബോണറ്റിൽ ആഞ്ഞിടിച്ചു… അവൻ എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടുക ആയിരുന്നു…
🌀🌀🌀🌀🌀🌀🌀🌀
കോളജിൽ നിന്നിറങ്ങിയ ഷൈനും ആൻഡ്രുവും പോയത് ഒരു സ്പോർട്സ് ഷോപ്പിലേക്ക് ആയിരുന്നു.. അവർ കടക്ക് അകത്തേക്ക് കയറി ചെന്നു…
ഷൈൻ: ബോക്സിങ് ഗ്ലൗസും മുഖത്ത് വക്കുന്ന ആ മാസ്ക്കും വാങ്ങണം..
ആൻഡ്രൂ: പിന്നെ വായ്ക്കകത് ഒരു സാധനം വക്കൂല്ലെ പല്ല് പോകാതെ ഇരിക്കാൻ അത് വേണ്ടെ…??
ഷൈൻ: അതൊക്കെ അരവിന്ദിന്റെ അടുത്ത് ചോദിച്ചിട്ട് പിന്നെ വാങ്ങിക്കാം…
അവർ ഓരോ സെക്ഷനിലൂടെ സാധനങ്ങൾ നോക്കി നടന്നു…
ആൻഡ്രൂ: എന്നാലും എന്റെ ഷൈൻ.. നീ എന്ത് കണ്ടിട്ടാണ് ആ അർജ്ജുനെ കേറി വെല്ലുവിളിച്ചത്.. ഇപ്പൊ അരവിന്ദ് ഇവിടെ വന്നില്ലയിരുന്നെങ്കിൽ???
ഷൈൻ: അവൻ വന്നില്ലെങ്കിൽ ഞാൻ ഒരു കോച്ചിന്റെ അടുത്ത് ചേരാൻ ആയിരുന്നു പ്ലാൻ.. ഇനി ഏതായാലും അത് വേണ്ടല്ലോ…
ആൻഡ്രൂ: ഹാ…
ഷൈൻ: എന്നാലും അവന് ബോക്സിങ് ഒക്കെ അറിയാമായിരിക്കും അല്ലേ…
ആൻഡ്രൂ: അറിയുമായിരിക്കും… ഇല്ലെങ്കിൽ നിന്റെ കാര്യം തീർന്നു..
ഷൈൻ: ഒന്ന് പോടാ… ഞാനൈ ജോസഫ് തരകന്റെ…….
ആൻഡ്രൂ: മോനാണ് എന്നല്ലേ.. ഇതെനിക്ക് അറിയാത്ത കാര്യം ഒന്നും അല്ലല്ലോ.. നീ തള്ളു നിർത്തി സാധനം നോക്കി എടുക്ക്…
അങ്ങനെ സാധങ്ങൾ ഒക്കെ വാങ്ങി അവർ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി ചെന്നു…
🌀🌀🌀🌀🌀🌀🌀🌀🌀
ദിയയും മായയും ഇതിനോടകം തന്നെ ഹോസ്റ്റലിൽ എത്തിയിരുന്നു…
മായ തന്റെ ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമായ ജനാലക്ക് അരികിൽ ഇരിക്കുകയായിരുന്നു.. ദിയ പിന്നെ പതിവ് പോലെ ഫോണിൽ എന്തൊക്കെയോ നോക്കി ബെഡിലും…
ദിയ: നാളെ ബാസ്ക്കറ്റ് ബോൾ മാച്ചുണ്ട് എനിക്ക് വൈകുന്നേരം.. നീ വരില്ലേ കാണാൻ..?? അതോ ഇങ്ങ് പോരുമോ..??
മായ: പോരും എന്ന് ഞാൻ പറഞ്ഞാലും നീ വിടില്ലല്ലോ അതോണ്ട് വരാം…
ദിയ: ഹാ.. വന്നാ നിനക്ക് കൊള്ളാം.. അല്ല നീയും മറ്റേ ശ്രീലക്ഷ്മിയും കൂടി എന്ത് പ്രോഗ്രാം ആണ് പ്ലാൻ ചെയ്യുന്നത്..??
മായ: ഞങ്ങൾ എന്തെങ്കിലും പ്രസന്റേഷൻ ടൈപ്പ് സംഭവങ്ങൾ ആണ് പ്ലാൻ ചെയ്യുന്നത്… അല്ല നീ ഷൈനും ആയിട്ട് സംസാരിചോ..???
ദിയ: ഇല്ല.. ഇന്നിപ്പോ അതിനു പറ്റിയ ഒരു സാഹചര്യം അല്ലായിരുന്നല്ലോ.. ഇനി നാളെ ആകട്ടെ…