വിഷ്ണു: അല്ല… നമ്മൾ നാലാൾ ഇല്ലെ.. എങ്ങനെ ബൈക്കിൽ പോകും??
ആൻഡ്രൂ: അത് നേരാണല്ലോ… ഇവിടെ നിന്ന് ഒത്തിരി ദൂരെ ആണോ..??
വിഷ്ണു: നടന്നാൽ കുറച്ച് നടക്കണം… നല്ല വെയിലാണ്…..
ഷൈൻ: വിഷ്ണു നീ ആരോടെങ്കിലും ബൈക്ക് തരുമോ എന്ന് ചോദിച്ച് നോക്ക്…
വിഷ്ണു: ഇവിടെ ഇപ്പൊ… ആരോട് ചോദിക്കും…….
അവർ ആരെയെങ്കിലും കാണുമോ എന്ന് നോക്കിക്കൊണ്ട് നിന്നപ്പോൾ ആണ് കാവ്യ അങ്ങോട്ട് വരുന്നത് കണ്ടത്…
കാവ്യ അവരുടെ അടുത്ത് എത്തിയതും അരവിന്ദിനെ നോക്കി ഒന്ന് ചിരിച്ചു.. എന്നിട്ട് അവളുടെ സ്‌കൂട്ടിയുടെ സീറ്റിന്റെ അടിയിൽ നിന്നും ലഞ്ച് ബോക്സ് എടുത്ത് സീറ്റ് താഴ്ത്തി ലോക് ചെയ്തു…
ഷൈൻ: ടാ വിഷ്ണു.. അവളോട് വണ്ടി തരുമോ എന്ന് ചോദിക്ക്…
വിഷ്ണു: അവള് തരുമോ.??
ആൻഡ്രൂ: നീ ചോദിക്ക്…
എല്ലാവരും നിർബന്ധിച്ചപ്പോൾ വിഷ്ണു രണ്ടും കൽപ്പിച്ച് കാവ്യയുടെ അടുത്തേക്ക് ചെന്നു…
വിഷ്ണു: കാവ്യാ…
കാവ്യ: എന്താ വിഷ്ണു..??
വിഷ്ണു: നിന്റെ വണ്ടി ഒന്ന് തരുമോ..?? ഫുഡ് കഴിക്കാൻ പോകാൻ ആണ്…
കാവ്യ: എടാ.. അത്.. വണ്ടി…
വിഷ്ണു: ഞങ്ങൾ നാലാളുണ്ട് അപ്പോ ഷൈനിന്റെ വണ്ടിയിൽ പോകാൻ പറ്റില്ല.. അതോണ്ട് ആണ്…
കാവ്യ: ഓഹ്.. അരവിന്ദും വരുന്നുണ്ടോ നിങ്ങളുടെ കൂടെ..??
വിഷ്ണു: ആ വരുന്നുണ്ട്…
കാവ്യ: അല്ല വിഷ്ണു.. ഈ ഷൈനും അരവിന്ദും തമ്മിൽ എങ്ങനെ ബന്ധം..??
വിഷ്ണു: ആ അതൊന്നും എനിക്കറിയില്ല.. ഫാമിലി ഫ്രണ്ട്സ് ആണെന്ന് തോന്നുന്നു… നീ വണ്ടി തരുമോ ഇല്ലയോ പറ..
കാവ്യ: വണ്ടി ഒക്കെ തരാം.. സൂക്ഷിച്ച് കൊണ്ടുപോണം…
വിഷ്ണു: അതൊക്കെ ഞാൻ ഏറ്റു…
കാവ്യ താക്കോൽ വിഷ്ണുവിന്റെ കയ്യിലേക്ക് കൊടുത്തു.. വിഷ്ണു അത് വാങ്ങിച്ച് അവളോട് നന്ദിയും പറഞ്ഞു തിരികെ അവരുടെ അടുത്തേക്ക് നടന്നു..
വിഷ്ണു: കിട്ടി മക്കളെ പോകാം…
ഷൈൻ: ഞാനും ആൻഡ്രുവും ബൈക്കിൽ വരാം.. നീയും അരവിന്ദും സ്‌കൂട്ടിയിൽ വാ…
അരവിന്ദ്: ഓകെ…
അങ്ങനെ അവർ നേരെ ഹോട്ടലിലേക്ക് വണ്ടി ഓടിച്ചു…