അങ്ങനെ ഒരു വിധം രണ്ട് അറുബോറൻ പിരിയേടുകൾ അവർ തള്ളി നീക്കി… ഇനി ഇന്റർവെൽ ആണ്.. ഷൈനും ആൻഡ്രുവും വിഷ്ണുവും ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി… പോകുന്ന വഴിയിൽ വീണ്ടും ആൻഡ്രൂ ഇടം കണ്ണിട്ടു മായയെ നോക്കി… അതേ അവൾ ബഞ്ചിൽ ഇരുന്ന് കൊണ്ട് ഷൈൻ പോകുന്നത് തന്നെ ആണ് നോക്കുന്നത്.. പക്ഷേ അവളുടെ കണ്ണിൽ ദിയയുടെ കണ്ണിൽ ഉള്ള പോലുള്ള ഒരു ഭാവം അല്ല.. ആൻഡ്രുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു പിടക്കോഴിയുടെ എല്ലാ ഭാവങ്ങളും അവൾക്കുണ്ടായിരുന്നു..
ഇതേ സമയം അവർ മൂന്ന് പേരും ക്ലാസ്സിൽ നിന്നും ഇറങ്ങി പോകുന്നത് നോക്കി നിൽക്കുകയായിരുന്നു അരവിന്ദ്…
ഇത് ഷൈനിനോട് സംസാരിക്കാൻ ഒരുപക്ഷേ നല്ലൊരു സമയം ആകും എന്നവന് തോന്നി…
അരവിന്ദ് ക്ലാസ്സിന് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും പെൺകുട്ടികളുടെ വശത്ത് നിന്നും ഒരു കുട്ടി അവനെ വിളിച്ചു..
കാണാൻ അത്യാവശ്യം സുന്ദരി ആണ്. മെലിഞ്ഞ് വെളുത്തിട്ട് ഒരുപാട് മുടിയും ഒക്കെ ആയി ഒരു മീഡിയം മോഡേൺ പെൺകുട്ടി… അവള് അവന്റെ പേര് വിളിച്ചതും അരവിന്ദ് അവിടെ നിന്നിട്ട് അവളെ നോക്കി.. അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു ചെന്നു..
പെൺകുട്ടി: ഹായ് അരവിന്ദ്..
അരവിന്ദ്: ഹായ്…
പെൺകുട്ടി: എന്റെ പേര് കാവ്യ… ചുമ്മാ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ…
അരവിന്ദ്: ഓഹ് it’s ok കാവ്യ…
കാവ്യ: അരവിന്ദിന്റെ ഫസ്റ്റ് ഡേ അല്ലേ ഇന്ന്.. ഇവിടെ ആരെയും പരിചയം ആയില്ല എന്ന് തോന്നുന്നു..
അരവിന്ദ്: വന്നതല്ലേ ഒള്ളു.. എല്ലാവരെയും പരിചയപ്പെടനം..
അതും പറഞ്ഞ് കൊണ്ട് അരവിന്ദ് മുഖം വെട്ടിച്ചതും കണ്ടത് ഒരേ ബഞ്ചിൽ അടുത്തടുത്ത് ഇരിക്കുന്ന മായയെയും ദിയയെയും ആണ്…
അരവിന്ദ്: ഓഹ്.. അവർ ട്വിൻസ് ആണല്ലേ..??
കാവ്യ: അതെ ദിയ ആൻഡ് മായ
അരവിന്ദ്: ഓകെ കാവ്യ.. എനിക്ക് ഒന്ന് പുറത്ത് പോണം നമുക്ക് പിന്നെ സംസാരിക്കാം.. ബൈ..
കാവ്യ: ഓകെ അരവിന്ദ്…
കാവ്യയോട് ഒന്ന് ചിരിച്ച് കാണിച്ച് അരവിന്ദ് ഷൈനിനെ കാണാൻ പുറത്തേക്ക് നടന്നു…
ഇതേ സമയം കാവ്യ തിരികെ ബെഞ്ചിലേക്ക് വന്നപ്പോൾ എല്ലാവരും അവളെ പൊതിഞ്ഞു…
ആമി: എന്താ മോളെ ഒരു പരിചയപ്പെടൽ ഒക്കെ..??
കാവ്യ: അതെന്താ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നാൽ പരിചയപ്പെടാൻ പാടില്ലേ..??