അങ്ങനെ ആലോചിച്ച് നിന്നപ്പോൾ ആണ് മിസ്സ് അരവിന്ദിനെ നോക്കി പറഞ്ഞത്…
മിസ്സ്: അരവിന്ദ് യു കാൻ സിറ്റ് ഓൺ ദി ബാക്ക് ബഞ്ച് ഫോർ നൗ… ഷൈനും ആൻഡ്രുവും നിന്നെ പോലെ പുതിയ അഡ്മിഷൻ ആണ്.. എല്ലാവരെയും പരിചയപ്പെട്ടോളു…
സത്യത്തിൽ അരവിന്ദ് മനസ്സിൽ ആഗ്രഹിച്ചതും ഷൈനിന്റെ കൂടെ ഇരിക്കാൻ തന്നെ ആയിരുന്നു…
അവൻ ബാഗും എടുത്ത് ബാക്ക് ബഞ്ച് ലക്ഷ്യമാക്കി നടന്നു…
ഷൈനിന്റെയും അരവിന്ദിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി.. ഇരുവരും കണ്ണിൽ തന്നെ നോക്കുന്നു…
അരവിന്ദിന് എങ്ങനെ എങ്കിലും ഷൈനിനോട് സംസാരിച്ച് പഴയ സൗഹൃദം വീണ്ടെടുക്കാൻ ആയിരുന്നു ആഗ്രഹം.. എന്നാൽ ഷൈനിന് അരവിന്ദിനെ കാണുന്ന ഓരോ നിമിഷവും അഞ്ജലിയുടെ മുഖം ആണ് ഓർമ വന്നത്… അത് അവനിൽ കടുത്ത അമർഷവും അസ്വസ്ഥതയും ആണ് ഉണ്ടാക്കിയത്…
ക്ലാസ്സിൽ വെച്ച് ഒരു സീൻ ഒഴിവാക്കാൻ വേണ്ടി അരവിന്ദ് ഷൈനിന്റെ അടുത്ത് ഇരിക്കുന്നതിന് പകരം വിഷ്ണു ഇരിക്കുന്ന വശത്ത് ആണ് ഇരുന്നത്…
ചെന്നിരുന്നതും അരവിന്ദ് വിഷ്ണുവിനെ നോക്കി ഹായ് പറഞ്ഞു.. ആൻഡ്രുവും ഷൈനും പറഞ്ഞ് ഏറെ കുറെ കാര്യത്തിന്റെ കിടപ്പ് അറിയാവുന്നത് കൊണ്ട് വിഷ്ണു വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
തുടർന്ന് അരവിന്ദ് ഷൈനിനെയും ആൻഡ്രുവിനെയും നോക്കി.. ഇരുവരും മൈൻഡ് പോലും ചെയ്യാതെ മുന്നോട്ട് നോക്കി ഇരിക്കുന്നത് കണ്ടു…
ആൻഡ്രൂ പതിയെ ഷൈനിന്റെ അടുത്തേക്ക് ചരിഞ്ഞ് ഇരുന്നുകൊണ്ട് പതിയെ ചോദിച്ചു…
ആൻഡ്രൂ: ഷൈനെ.. എന്താ പ്ലാൻ..??
ഷൈനും പതിയെ ആൻഡ്രുവിനോട് സംസാരിച്ചു..
ഷൈൻ: എന്ത് പ്ലാൻ.. ആദ്യം മറ്റെ *** കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കട്ടെ… എന്നിട്ട് മതി ബാക്കി ഒക്കെ.. എനിക്കാണേൽ അവന്റെ മുഖം കാണുമ്പോൾ തന്നെ ദേഷ്യം ആണ് വരുന്നത്…
ആൻഡ്രൂ: അപ്പോ തൽക്കാലം അവനെ ഒഴിവാക്കാം അല്ലേ…
ഷൈൻ: ഹാ…
അങ്ങനെ തൽക്കാലത്തേക്ക് അരവിന്ദിന്റെ കാര്യം ഒഴിവാക്കി ഷൈനും ആൻഡ്രുവും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി, അല്ല ശ്രദ്ധിക്കുന്ന പോലെ അഭിനയിക്കാൻ തുടങ്ങി…
ക്ലാസിന്റെ ഇടയിൽ ഓരോ തവണ മിസ്സ് ബോർഡിൽ എഴുതാൻ വേണ്ടി തിരിയുമ്പോളും മായ ഇടം കണ്ണിട്ടു ഷൈനിനെ നോക്കുന്നുണ്ടായിരുന്നു… എന്നാൽ ഷൈൻ ഇതൊന്നും അറിയുന്നും കാണുന്നും ഉണ്ടായിരുന്നില്ല…
ഇടയ്ക്ക് എപ്പോളോ ഒരു കോട്ടുവാ ഇട്ടു കൊണ്ട് പെൺകുട്ടികളുടെ ഭാഗത്തേക്ക് നോകിയ ആൻഡ്രൂ കാണുന്നത് ഷൈനിനെ കണ്ണെടുക്കാതെ നോക്കുന്ന മായയെ ആണ്… ആൻഡ്രൂ ഇടം കണ്ണിട്ടു അവളെ നിരീക്ഷിക്കാൻ തുടങ്ങി.. അതെ അവന്റെ ഊഹം ശരിയായിരുന്നു.. മായ ഷൈനിനെ തന്നെ ആണ് നോക്കുന്നത്… പെട്ടന്ന് ആൻഡ്രൂ നോക്കുന്നത് കണ്ടതും മായ ഞെട്ടി കൊണ്ട് മുഖം മാറ്റി..
ആൻഡ്രൂ പിന്നെ നോക്കിയപ്പോൾ ഒന്നും മായ ഷൈനിനെ നോക്കുന്നതായി കണ്ടില്ല.. എന്തോ എവിടെയോ ഒരു വശ പിശക് ഉണ്ടല്ലോ എന്ന് ആൻഡ്രൂ മനസ്സിൽ ഓർത്തു….