വിഷ്ണു മാഗസിൻ വാങ്ങി അതിൽ മായയുടെ നോവൽ എടുത്ത് അവന്റെ കയ്യിൽ കൊടുത്തു..
ഷൈൻ: ഇതെന്താ… ലൗ ഓർ ഹേറ്റ്.. എ റൊമാന്റിക് ത്രില്ലർ ഫ്രം മായ വിശ്വനാഥൻ… ഓഹോ അപ്പോ അവൾ കഥ ഒക്കെ എഴുതും അല്ലേ.. എനിക്കീ നോവൽ ഒന്നും ഇഷ്ട്ടല്ല ബ്രോ.. പ്രത്യേകിച്ച് റൊമാന്റിക്…
വിഷ്ണു: നീ അത് വായിക്ക് ഷൈൻ…
അരവിന്ദ്: അതെ.. നീ അതൊന്ന് വായിക്ക്..
ഷൈൻ അങ്ങനെ നോവൽ വായിച്ച് തുടങ്ങി.. കൊള്ളാം.. ഇവൾ നന്നായിട്ട് എഴുതുന്നൊക്കെ ഉണ്ട്… പക്ഷേ പോക.. പോകെ ഷൈനിന്റെ ഉള്ളിൽ വലിയ ഞെട്ടലുകൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്… അവന്റെ കൂടെ വായിക്കുന്ന ആൻഡ്രുവിനും അത് വലിയ ഒരു ഷോക്ക് ആയിരുന്നു.. എന്നാൽ വിഷ്ണുവും അരവിന്ദും ഇതിനോടകം അത് വായിച്ചിരുന്നു…
ഷൈൻ മുഴുവൻ വായിച്ച് തീർന്നതും അവന്റെ ഉള്ളിലും പുറത്തുംആലോചിക്കാതെ കെട്ടി നിന്നു… മറ്റൊന്നും ആലോചിക്കാതെ അവൻ ക്ലാസ്സ് റൂം ലക്ഷ്യമായി നടന്നു…
പോകുന്ന വഴിയിൽ മുൻപ് ദിയയെ നോക്കിയ അതെ കണ്ണോടെ എല്ലാവരും ഷൈനിനെയും നോക്കുന്നുണ്ടായിരുന്നു…
ഒട്ടും താമസിയാതെ ഷൈൻ ക്ലാസിൽ എത്തി… അവിടെ തലയ്ക്ക് കൈ വച്ച് ഇരിക്കുന്ന ദിയയെയും അടുത്ത് ഇരിക്കുന്ന മായയെയും കണ്ടു.. അവൻ അങ്ങോട്ട് നടന്നു.. ക്ലാസ്സ് മുഴുവൻ അടുതതെന്ത് എന്ന ആകാംക്ഷയിൽ അവരെ ഉറ്റ് നോക്കി…
ഷൈൻ കയ്യിലിരുന്ന മാഗസിൻ മായക്ക് മുന്നിലേക്ക് ഇട്ട് കൊണ്ട് ചോദിച്ചു…
ഷൈൻ: മായ… എന്താ ഇത്..???
മായ ഒരു തവണ ദിയയെ നോക്കി… അവളുടെ മുഖത്തും ദേഷ്യവും നിസ്സഹായതയും ആണ്… എന്നിട്ട് അവൾ ഷൈനിനെ നോക്കി… അവന്റെ മുഖത്തും ഇതേ ഭാഗങ്ങൾ….
മായ രണ്ട് പേരോടും പറഞ്ഞ് തുടങ്ങി…..
(തുടരും….)