ദിയ: വാ ലൈബ്രറിയിൽ പോകാം നോവൽ വായിക്കണ്ടെ മാഗസിൻ ഇറങ്ങിക്കാണും..
മായ: ഞാൻ ഇല്ല.. എനിക്ക് അറിയാവുന്നത് അല്ലേ.. നീ പോയി വായിച്ച് അഭിപ്രായം പറ…
ദിയ : ഓക്കേ…
അങ്ങനെ ദിയ ലൈബ്രറി നോക്കി നടന്നു.. പോകുന്ന വഴിയിലും ജൂനിയർ പിള്ളേർ ഉൾപ്പടെ തന്നെ ഒരുമാതിരി നോട്ടം നോക്കുന്നത് അവൾ ശ്രദ്ധിച്ചു..
അങ്ങനെ അവസാനം അവൾ ലൈബ്രറിയിൽ എത്തി… മാഗസിൻ സെക്ഷനിൽ പോയി ഒരു കോപ്പി എടുത്തു..
കവർ പേജിൽ തന്നെ മായയുടെ നോവലിന്റെ ആഡ് കണ്ടു.. അവൾ മാഗസിൻ തുറന്ന് നോവൽ ഉള്ള പേജ് എടുത്തു… എന്നിട്ട് അവിടെ ഒരു ചെയറിൽ ഇരുന്ന് വായിച്ച് തുടങ്ങി….
പതിവ് പോലെ തന്നെ മായ മനോഹരമായി എഴുതിയിരിക്കുന്നു… എന്നാൽ വായിച്ച് പോകെ പോകെ അവൾക്ക് അവൾ വായിക്കുന്നത് വിശ്വസിക്കാൻ ആയില്ല… ഞൊടിയിടയിൽ അവള് പേജുകൾ മറിച്ച് വായിക്കാൻ തുടങ്ങി… അങ്ങനെ വായന പൂർത്തിയായത് അവൾ മാഗസിനും കൊണ്ട് ക്ലാസ്സിലേക്ക് കുതിച്ചു.. അവൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…
ക്ലാസ്സിലേക്ക് ഇടിച്ച് കയറി അവൾ മായയുടെ അടുത്തേക്ക് ചെന്നു…
എന്നിട്ട് മാഗസിൻ അവളെ കാണിച്ച് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു…
ദിയ; മായ… എന്താ ഇത്….???
ദിയയുടെ ചോദ്യത്തിന് മറുപടി എന്ത് പറയണം എന്നറിയാതെ മായ നിന്ന് പരുങ്ങി…..
🌀🌀🌀🌀🌀🌀🌀🌀🌀🌀
ഇതേ സമയം മുറിയിൽ യാതൊരു ബോധവും ഇല്ലാതെ കിടക്കുകയായിരുന്നു ആൻഡ്രുവും ഷൈനും… ഇരുവരുടെയും കയ്യിൽ പ്ലേ സ്റ്റേഷൻ കൺട്രോളർ ഉണ്ടായിരുന്നു.. രാത്രി മുഴുവൻ ഗെയിം കളിച്ച് അങ്ങനെ ഉറങ്ങി പോയതാണ്…
പുറത്ത് വാതിലിൽ ശക്തിയായി കൊട്ട് കേൾക്കുന്നുണ്ട്.. ചേച്ചി ആണ്.. അങ്ങനെ അവസാനം ഒരു വിധം ഷൈൻ എഴുന്നേറ്റു…
ഷൈൻ: ആ.. .മതി.. മതി.. എഴുന്നേറ്റു….
ഷൈൻ ആൻഡ്രുവിനെയും ഒരു വിധം പൊക്കി എഴുന്നേൽപ്പിച്ചു… ഇരുവരും അത്ര ലേറ്റ് ഒന്നും അല്ല.. പക്ഷേ ഇനിയും നിന്നാൽ ലേറ്റ് ആകും എന്നുള്ളതിനാൽ വേഗം തന്നെ രണ്ടാളും റെഡിയായി…
ഭക്ഷണം കഴിക്കാൻ ടൈം ഇല്ലാത്തതിനാൽ നല്ല വിശപ്പ് ആയിരുന്നിട്ടും കൂടി അവർ കോളേജിലേക്ക് പുറപ്പെട്ടു…
പാർക്കിങ്ങിൽ എത്തിയപ്പോൾ തന്നെ അവരെ കാത്ത് അവിടെ വിഷ്ണുവും അരവിന്ദും ഉണ്ടായിരുന്നു… വിഷ്ണുവിന്റെ കയ്യിൽ കോളേജ് മാഗ്സിനും ഉണ്ടായിരുന്നു…
ഷൈൻ ബൈക്കിൽ നിന്നും ഇറങ്ങിയതും അവർ അവന്റെ അടുത്തേക്ക് ചെന്നു..
വിഷ്ണു: ഷൈൻ.. ഇത് നോക്ക്…
ഷൈൻ മാഗസിൻ വാങ്ങിക്കൊണ്ട്..
ഷൈൻ: ഇതെന്താ..?? കോളേജ് മാഗസിനോ..?? ഞാൻ ഇതൊന്നും വായിക്കാറില്ല ബ്രോ…