ആൻഡ്രൂ മായയെ ആദ്യം കണ്ടത് മുതൽക്ക് അർജ്ജുനെ വെല്ലുവിളിച്ചത് മുതൽക്കുള്ള കാര്യങ്ങൾ എല്ലാം അരവിന്ദിന്റെ അടുത്ത് പറഞ്ഞു…
എല്ലാം കേട്ടതിനു ശേഷം അരവിന്ദ് ചോദിച്ചു..
അരവിന്ദ്: ഓഹോ.. അപ്പോ മായ ഊമയാണല്ലെ…
വിഷ്ണു: അതെ.. അതുകൊണ്ടാണല്ലോ ഇവർ അവരെ തെറ്റിദ്ധരിച്ചത്…
അരവിന്ദ്: അല്ല അപ്പോ ഷൈൻ ആ അർജ്ജുനെ ചലഞ്ച് ചെയ്തിരിക്കുകയാണ് അല്ലേ..
ആൻഡ്രൂ: പിന്നെ.. എന്ത് കണ്ടിട്ടാണ് ചാടി കയറി ചാലഞ്ച് ചെയ്തത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല…
അരവിന്ദ്: അല്ല.. അതിന് ഷൈനിന് ബോക്സിങ് അറിയാമോ..???
ഷൈൻ: ബോക്സിങ്… അത്.. ബോക്സിങ് അറിയില്ല… പക്ഷേ അവനെ എങ്ങനെ എങ്കിലും തോൽപ്പിക്കും ഞാൻ..
അരവിന്ദ്: എങ്ങനെ യൂട്യൂബ് നോക്കി ബോക്സിങ് പഠിക്കാൻ ആണോ പ്ലാൻ..
ഷൈൻ: അത്….
അരവിന്ദ്: ഞാൻ ഹെൽപ് ചെയ്യട്ടെ…
ഷൈൻ: എങ്ങനെ..??
അരവിന്ദ്: എനിക്ക് ബോക്സിങ് അറിയാം… ചാമ്പ്യൻ ഒന്നും അല്ല.. പക്ഷേ അത്യാവശ്യം ഒക്കെ അറിയാം…
ഷൈൻ: അത് മതി.. ഒരു ഏകദേശ ഐഡിയ കിട്ടിയാ മതി…
അരവിന്ദ്: അത് ഞാൻ റെഡി ആക്കി തരാം…
ആൻഡ്രൂ: അപ്പോ അത് ഓക്കേ ആയി… ഇനി ഞാൻ വേറെ ഒരു കാര്യം പറയാം.. ആ മായ ഇല്ലെ അവൾക്ക് ഷൈനിനെ ഒരു നോട്ടം ഉണ്ട്.. ഞാൻ കുറച്ചായി നോക്കുന്നുണ്ട്.. ഒളിച്ചും പാത്തും അവള് ഇവനെ തന്നെ ആണ് നോക്കുന്നത്..
ഷൈൻ: ഒന്ന് വെറുതെ ഇരിയെടാ…
ആൻഡ്രൂ: ഇത് തമാശ അല്ല.. ഞാൻ സീരിയസാടാ…
ഷൈൻ: പിന്നെ.. ഒന്ന് പോടാ…
ആൻഡ്രൂ: നിനക്ക് വേണെങ്കിൽ വിശ്വസിക്ക്…
ഷൈൻ: ഇനിയിപ്പോ അവള് നോക്കിയാ തന്നെ എനിക്കെന്താ..??
ആൻഡ്രൂ: ഓഹോ.. അങ്ങനെ ആണോ.. എന്നാ ഓകെ…
🌀🌀🌀🌀🌀🌀🌀🌀🌀
അവർ നാലുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് തിരികെ കോളജിലേക്ക് തന്നെ മടങ്ങി ചെന്നു.. അർജ്ജുനെ അരവിന്ദിന് കാണിച്ച് കൊടുക്കാൻ അവർ ശ്രമിച്ചെങ്കിലും ഉച്ചക്ക് ശേഷം അവനെ ആരും കോളജിൽ കണ്ടില്ല…
അങ്ങനെ അവസാന പിരിയഡ് നടന്ന് കൊണ്ടിരിക്കുകയായിരുന്നു… ഇതിനിടക്ക് ആൻഡ്രൂ പറഞ്ഞത് ശരിയാണോ എന്നറിയാൻ ഷൈൻ മായയുടെ വശത്തേക്ക് നോക്കിയതും ദിയ ബാക്കിലേക്ക് തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു… അവളുടെ കണ്ണുരുട്ടി ഉള്ള നോട്ടം കണ്ടപ്പോൾ തന്നെ ഷൈൻ വേഗം നോട്ടം മാറ്റി…
അങ്ങനെ ലെച്ചർ ഒക്കെ കഴിഞ്ഞ് മിസ്സ് പുസ്തകം ഒക്കെ മടക്കി വച്ചു.. എന്നിട്ട് പറയാൻ ആരംഭിച്ചു…
മിസ്സ്: ഓകെ സ്റ്റുഡന്റ്സ്.. എല്ലാർക്കും അറിയാലോ.. നെക്സ്റ്റ് മന്ത് നമ്മുടെ ഫൗണ്ടേഷൻ ഡേ ആണ് അപ്പോ അതിന്റെ കൊമ്പട്ടീഷൻ ഐറ്റംസ് ഒക്കെ നാളെ നോട്ടീസ് ബോർഡിൽ ഉണ്ടാകും താൽപ്പര്യം ഉള്ളവർ അതത് വിഭാഗത്തിന് പേര് കൊടുക്കുക…
പിന്നെ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ബഡ്ഡി പെയർ സിസ്റ്റം ഉണ്ട്..