Love Or Hate 04 [Rahul Rk]

Posted by

🌀🌀🌀🌀🌀🌀🌀🌀🌀ഇതേ സമയം ക്ലാസ്സ് മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ദിയയും മായയും..

മായ: കഴിച്ച് കഴിഞ്ഞ് എനിക്ക് ലൈബ്രറിയിൽ പോണം..

ദിയ: എന്തിന്..?? ബുക്ക് വല്ലതും എടുക്കണോ..??

മായ: നാളെ അല്ലേ മാഗസിൻ റിലീസ്.. അതോണ്ട് ആദ്യത്തെ ഭാഗം ഇന്ന് തന്നെ കൊടുക്കണം..

ദിയ: ശരി.. ശരി…
🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈനും കൂട്ടുകാരും ഇതിനോടകം തന്നെ റെസ്റ്റോറന്റിൽ എത്തിയിരുന്നു…
ഒരു അടിപൊളി ഫൈവ് സ്റ്റാർ റസ്റ്റോറന്റ്…
അവർ നാല് പേരും ഒരു ടേബിളിൽ ഇരുന്നു.. നാല് പേരും ഫുഡ് ഒക്കെ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു…

അരവിന്ദ്: അല്ല ഷൈൻ… നീയും ആൻഡ്രുവും എങ്ങനെ ഇവിടെ എത്തി..??

ആൻഡ്രൂ: ഞങ്ങളെ നന്നാക്കാൻ വേണ്ടി ഞങ്ങളെ വീട്ടുകാർ അയച്ചതാ…

അരവിന്ദ്: എന്നിട്ട് നന്നായോ..??

ആൻഡ്രൂ: പോക്ക് കണ്ടിട്ട് മിക്കവാറും നന്നാകും…

അരവിന്ദ്: അതെന്താ..??

ഷൈൻ: അതൊന്നും ഇല്ല.. അല്ല നീ എങ്ങനെ ഇവിടെ എത്തി… നിങ്ങള് ഒക്കെ അമേരിക്കയിൽ പോയി എന്നാണല്ലോ ഞാൻ കേട്ടത്…

അരവിന്ദ്: ഞങ്ങൾ അല്ല.. അവർ.. ഞാൻ പോയില്ല.. ഞാൻ ഇവിടെ എന്റെ അങ്കിളിന്റെ കൂടെ നിൽക്കാന് ആണ് തീരുമാനിച്ചത്…

ഷൈൻ: ഹോ…

അരവിന്ദ്: ഹാ പിന്നെ.. നമ്മുടെ ക്ലാസ്സിൽ ട്വിൻ സിസ്റ്റേ‍ഴ്‌സ് ഉണ്ടല്ലേ…

ആൻഡ്രൂ: ആ ഉണ്ട്… അതിൽ ഒന്ന് നമ്മുടെ ഷൈനിന്റെ ലൈൻ ആണ്…

അരവിന്ദ്: ഷൈനിന്റെ ലൈനോ…??

ഷൈൻ പെട്ടന്ന് തന്നെ ആൻഡ്രുവിന്റെ തലക്കിട്ട്‌ കൊട്ടികൊണ്ട് പറഞ്ഞു…

ഷൈൻ: പോടാ.. എനിക്ക് അവളുമാരെ രണ്ടിനേം കണ്ണെടുത്താൽ കണ്ടൂട…

അരവിന്ദ്: അതെന്താ.???

ഷൈൻ: എടാ അതിൽ ആ മോഡേൺ ലുക്ക് ഉള്ളവൾ ആണെങ്കിൽ ഒരു തനി ചട്ടമ്പി ആണ്.. മിക്കവാറും അവക്ക് എന്റെ കയ്യിൽ നിന്ന് ഒരു പണി കിട്ടും… പിന്നെ മറ്റവൾ.. അവൾ ആള് പാവം ആണ്.. പക്ഷേ പെണ്ണല്ലേ ഉറപ്പിച്ച് പറയാൻ പറ്റില്ല…

അരവിന്ദ്: ഹാ.. ഇതിൽ എവിടെ നീ അവളെ ഇത്രക്ക് വെറുക്കാൻ ഉള്ള കാരണം…

ആൻഡ്രൂ: നിക്ക്‌..നിക്ക്‌.. ഞാൻ പറയാം……

Leave a Reply

Your email address will not be published. Required fields are marked *