💥ജാസ്മിൻ💥[ലൈല ബീഗം]

Posted by

💥ജാസ്മിൻ.💥
Jasmin | Author : Laila beegum

“നീ എന്തായാലും വരണം, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ചടങ്ങ് ആണ്, അതിൽ നീ അല്ലാതെ പിന്നെ ആരാണ് വരുക?!” ഹാഷിം, ഷക്കീറിനോട് പറഞ്ഞു. ഷക്കീർ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഹാഷിം സമ്മതിച്ചില്ല. ഒടുവിൽ ഹാഷിമിന്റെ നിർബന്ധത്തിന് വഴങ്ങി ഷക്കീർ ഒക്കെ പറഞ്ഞു, സന്തോഷത്തോടെ ഹാഷിം ഷക്കീറിനെ കെട്ടിപിടിച്ചു. ഷക്കീറും ഹാഷിമും ചെറുപ്രായം മുതലേ ഒരുമിച്ചു കളിച്ചു വളന്നവർ, ഒന്നാം ക്ലാസ്സ്‌ മുതൽ എം ബി എ വരെ ഒരുമിച്ചു പഠനം പൂർത്തിയാക്കിയവർ. ഇപ്പോൾ ഗോവയിൽ ഇരുവരും ചേർന്ന് ഹെറിറ്റേജ് ഹോട്ടൽ നടത്തുന്നു. അത്രക്ക് ആത്മ ബന്ധം ആയിരുന്നു അവർ തമ്മിൽ, രണ്ട് ദിവസം ആയിട്ട് ഇരുവരും നാട്ടിൽ ഉണ്ട്‍. ഹാഷിമിന് വേണ്ടി അവന്റെ ഇത്ത ശരീഫ, അവളുടെ ഭർത്താവിന്റെ ഫാമിലിയിൽ നിന്നും ഒരു മൊഞ്ചത്തിയെ കണ്ടെത്തിയിരിക്കുന്നു. പേര് “ജാസ്മിൻ മെഹർ”, പേരുപോലെ തന്നെ അതീവ സുന്ദരി ആണ് ജാസ്മിൻ. നീല കണ്ണ് ഉള്ള അറബിക് സ്റ്റൈൽ മൊഞ്ചത്തി.
ഫോട്ടോ കണ്ടപ്പോയെ ഹാഷിമിന് വല്ലാതെ അവളെ ഇഷ്ട്ടം ആയിരുന്നു, ഹാഷിം ആദ്യം തന്നെ തന്റെ ചങ്ക് ഷക്കീറിന് അവളുടെ ഫോട്ടോ കാണിച്ചു കൊടുത്തു അഭിപ്രായം ചോദിച്ചു. ജാസ്മിൻന്റെ കണ്ണുകൾ കണ്ടപ്പോയെ ഷക്കീർ ഫ്ലാറ്റ് ആയിരുന്നു, ചുവന്നു പുഞ്ചിരി തൂകിയ ചുണ്ടുകൾ കൂടെ കണ്ടപ്പോൾ അവൻ ഹാഷിമിനോട് 5 സ്റ്റാർ റേറ്റിംഗ് നൽകി സന്തോഷിപ്പിച്ചു. തന്റെ എല്ലാ ഇഷ്ടങ്ങളും അറിയുന്ന ആത്മ മിത്രം ഗ്രീൻ സിഗ്നൽ നൽകിയതോടെ ഹാഷിം ഇത്തയെ വിളിച്ചു ഡബിൾ ഒക്കെ പറഞ്ഞു. പക്ഷെ ജീവിതത്തിൽ ആദ്യമായി ഷക്കീറിന്റെ മനസ്സിൽ ഹാഷിമിനോട് അസൂയ തോന്നിയ ദിവസം ആയിരുന്നു അന്ന്. ഹാഷിം വളരെ അധികം ഹാപ്പി ആയിരുന്നു, അങ്ങനെ ഹാഷിമിനും ജാസ്മിനും പരസ്പരം ഇഷ്ടപ്പെട്ട സ്ഥിതിക്ക് അവരുടെ നിക്കാഹ് നടത്താൻ വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ നിക്കാഹിന് വേണ്ടി നാട്ടിലേക്ക് പോവാൻ നിന്നപ്പോൾ ആയിരുന്നു ഷക്കീർ ഹാഷിമിനോട് അവൻ ഇല്ല എന്ന് പറഞ്ഞത് . തന്റെ പ്രിയ കൂട്ട് കാരനോട് ഉള്ളിൽ കടുത്ത അസൂയ ആയിരുന്നു ഷക്കീറിന് അപ്പോൾ. ജാസ്മിൻ ന്റെ കഴുത്തിൽ ഹാഷിം മഹർ കെട്ടുന്നത് കാണാൻ ഉള്ള കരുത്ത് ഇല്ലായിരുന്നു ഷക്കീറിന്. ബട്ട്‌ ഹാഷിം വിട്ടില്ല, അവൻ ഷക്കീർ വന്നില്ലെങ്കിൽ നാട്ടിലേക്ക് പോവുന്നില്ല എന്ന സ്റ്റാൻഡിൽ ഉറച്ചു നിന്നപ്പോൾ നിവൃത്തി ഇല്ലാതെ ഷക്കീർ അവന്റെ ഒപ്പം നാട്ടിലേക്ക് പോയി.
ഹാഷിം എല്ലാ കാര്യങ്ങളും ഷക്കീറിനെ ആയിരുന്നു ഏല്പിച്ചത്. ഗ്രാൻഡ് ഫങ്ക്ഷൻ തന്നെ ആയിരുന്നു ഒരുക്കിയത്, എല്ലാം അറേഞ്ച് ചെയ്തത് ഷക്കീർ

Leave a Reply

Your email address will not be published. Required fields are marked *