പക്ഷേ അതിന് മറുപടിയായി ഒന്നും പറയാതെ മായ പുച്ഛത്തോടെ മുഖം ഒന്ന് വെട്ടിക്കുക മാത്രം ചെയ്തു.. അത് ഷൈനിനെ കൂടുതൽ ചൊടിപ്പിച്ചു… ദിയ ഇല്ല എന്നുള്ള ധൈര്യത്തിൽ കൂടി ആണ് ഷൈൻ സംസാരിക്കുന്നത്…
ഷൈൻ: സോറി പറയാൻ തോന്നി ഞാൻ പറഞ്ഞു.. എന്ന് കരുതി എനിക്ക് മാപ്പ് തരണേ എന്നും പറഞ്ഞ് നിന്റെ കാലിൽ പിടിച്ച് കരയാൻ ഒന്നും എന്നെ കിട്ടില്ല.. മര്യാദക്ക് ആണേൽ മര്യാദ.. കേട്ടല്ലോ..
നല്ല പഞ്ച് ഡയലോഗ് ഒക്കെ പറഞ്ഞ് ഷൈൻ തിരിഞ്ഞതും നേരെ മുന്നിൽ എല്ലാം കേട്ട് കൊണ്ട് നിൽക്കുകയായിരുന്നു ദിയ.. ക്ലാസ്സ് ഒരു നിമിഷം പൂർണ നിശബ്ദം ആയി…
ദിയയുടെ കണ്ണുകൾ കോപത്താൽ ജ്വലിക്കുന്നു.. ഷൈൻ അവളുടെ ആ രൂപം കണ്ടപ്പോൾ തന്നെ ഒന്ന് നടുങ്ങിയിരുന്നു..
ദിയ ഷൈനിനെ മറികടന്ന് മായയുടെ അടുത്തേക്ക് നടന്നു.. ഷൈൻ വേഗം വിഷ്ണുവിന്റെയും ആൻഡ്രുവിന്റെയും അടുത്തേക്ക് നടന്നു…
ഷൈൻ: ഇവള് വന്നപ്പോ ഒരു സിഗ്നൽ തരണ്ടെ.. കൂടെ നിന്നിട്ട് കാലു വാരുന്നോ..??
ആൻഡ്രൂ: നീ ജോസഫ് തരകന്റെ മോൻ അല്ലെടാ.. പിന്നെ എന്താ പ്രശ്നം..
ഷൈൻ: നിനക്ക് ഉള്ളത് ഞാൻ തരാട്ടാ…
ഈ സമയം ദിയ മായയോട് എന്താ കാര്യം എന്നെല്ലാം ചോദിച്ച് മനസ്സിലാകുക ആയിരുന്നു.. മായ ആംഗ്യ ഭാഷയിൽ കൂടി രാവിലെ നടന്നത് മുതൽക്കുള്ള എല്ലാ കാര്യങ്ങളും ദിയയോട് പറഞ്ഞു…
മായയെ ഷൈൻ കരയിച്ചു എന്ന വാർത്ത വലിയ ഒരു ഞെട്ടലോടെ ആണ് ദിയ കേട്ടത്… അവൾക്ക് അവളുടെ ദേഷ്യം ഒരു തരി പോലും നിയന്ത്രിക്കാൻ ആയില്ല.. അവൾ കയ്യിലിരുന്ന ചോറ്റുപാത്രം ഷൈനിന് നേരെ എറിഞ്ഞു…
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ആക്രമണം ആയിരുന്നു എങ്കിലും ഒരു വിധം തല വെട്ടിച്ച് ഷൈൻ ആ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞ് മാറി.. ചോറ്റുപാത്രം ചുമരിൽ തട്ടി ചിതറി തെറിച്ചു…
ഷൈൻ: ആൻഡ്രൂ.. ഇവൾക്ക് വട്ടാടാ..
ആൻഡ്രൂ: അത് നിനക്ക് ഇപ്പൊൾ ആണോ ടാ മനസ്സിലായത്…
ദിയ ഷൈനിന് നേരെ പാഞ്ഞടുത്തു.. തന്റെ മൂക്കിന്റെ പാലം ഏകദേശം തീരുമാനം ആയി എന്ന് ഷൈനിന് ബോധ്യമായി.. എന്നാൽ കൊടുങ്കാറ്റ് പോലെ വന്ന ദിയ പെട്ടന്ന് ശാന്തയായി.. വേറൊന്നും കൊണ്ടല്ല.. മായ അവളുടെ കയ്യിൽ പിടിച്ചിരിക്കുന്നു.. തന്റെ ഭാഗത്ത് ആണ് തെറ്റ് എന്നും അവർ നിരപരാധികൾ ആണ് എന്നും ആംഗ്യ ഭാഷയിൽ മായ ദിയയോട് പറഞ്ഞു.. ഒരു സങ്കർഷം ഒഴിവാക്കാൻ മറ്റൊരു വഴിയും അവൾ കണ്ടില്ല…
ദിയ ഇത് കേട്ടപ്പോൾ ഒന്ന് കൂൾ അയി.. എന്നാലും അവസാനം ആയി ഷൈനിനെ ഒരു നോട്ടം നോക്കി അവള് മായയുടെ കൂടെ ബെഞ്ചിൽ ഇരുന്നു..