ദിയ: നീ കഴിച്ചോ…??
(സംസാര ശേഷി ഇല്ലത്തവർ ആശയ വിനിമയത്തിന് ആയി ഉപയോഗിക്കുന്ന പ്രത്യേക തരം പരിശീലനം ലഭിച്ച ആംഗ്യ ഭാഷയിൽ ആണ് മായ സംസാരിക്കുന്നത്.. അവ വരികളിലേക്ക് മാറ്റിയിരിക്കുന്നു..)
പുസ്തകങ്ങൾ മേശപ്പുറത്ത് വച്ച് കൊണ്ട് അതെ എന്നവൾ തലയാട്ടി..
ദിയ: ബാങ്കിൽ പോയിട്ട് എന്തായി..??
മായ: എല്ലാം ശരിയായി…
ദിയ: ഞാൻ ഒന്ന് കൈ കഴുകിയിട്ട് വരാം..
ശരി എന്ന അർത്ഥത്തിൽ മായ വീണ്ടും തലയാട്ടി.. ദിയ പാത്രങ്ങളും എടുത്ത് കൊണ്ട് കൈ കഴുകാൻ ആയി പോയി..
🌀🌀🌀🌀🌀🌀🌀🌀
ബൈക്കിൽ തിരിച്ച് കോളജിലേക്ക് തന്നെ മടങ്ങി വരുകയായിരുന്നു ഷൈനും ആൻഡ്രുവും വിഷ്ണുവും..
ആൻഡ്രൂ: ഉച്ചക്ക് ബിരിയാണി കഴിച്ചാൽ ഒരു ഗുണം ഉണ്ട്.. ഇനി വരുന്ന ക്ലാസ്സിൽ ഒക്കെ കിടന്നു ഉറങ്ങാം…
വിഷ്ണു: അത് നേരാ.. ഇനി എല്ലാം നല്ല ഒന്നാന്തരം ബോർ സബ്ജക്ട് ആണ്…
ഷൈൻ; അപ്പോ വിശലമായിട്ട് ഉറങ്ങാല്ലോ….
അവർ മൂന്നുപേരും അങ്ങനെ തമാശ ഒക്കെ പറഞ്ഞു ക്യാമ്പസിന് അകതെത്തി..
ബൈക്ക് പാർക്കിങ്ങിൽ നിർത്തി അവർ ക്ലാസ്സിലേക്ക് നടന്നു.. പോകുന്നതിനിടയിൽ ഷൈൻ മായയുടെ വണ്ടിയിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കി…
ക്ലാസ്സിലേക്ക് ആൻഡ്രുവും ഷൈനും കയറി വരുന്നത് കണ്ട മായ ഞെട്ടി പോയി.. മായ അടുത്തിരുന്ന കുട്ടിയോട് ഇവർ ആരാ എന്ന് ചോദിക്കുകയും പുതിയ അഡ്മിഷൻ ആണ് എന്ന് മനസ്സിലാക്കുകയും ചെയ്തു… ആ സമയത്ത് സങ്കടം കാരണം കരഞ്ഞെങ്കിലും മായക്ക് ഷൈൻ നോട് നല്ല ദേഷ്യം തോന്നിയിരുന്നു..
ക്ലാസിലേക്ക് കയറിയ ഷൈനും ആദ്യം നോക്കിയത് മായയെ ആണ്.. ദിയയെ ഇവിടെ എങ്ങും കാണുന്നില്ലല്ലോ… ഇവരുടെ ഡ്രസ്സിംഗ് ഇങ്ങനെ ആയത് നന്നായി അല്ലെങ്കിൽ രണ്ടും തമ്മിൽ കണ്ടാൽ തിരിച്ചറിയാൻ പാടായേനെ…
മായ ഊമയാണ് എന്ന് അറിഞ്ഞ നിമിഷം തന്നെ ഒരു സോറി പറയണം എന്ന് ഷൈൻ മനസ്സിൽ വിചാരിച്ചിരുന്നു… എന്നാല് കാര്യങ്ങള് ഇത്ര കലങ്ങി മറിഞ്ഞ സാഹചര്യത്തിൽ അതിനു പറ്റിയില്ല..
ഇപ്പൊൾ അതിനു പറ്റിയ സമയം ആണ് എന്ന് തോന്നിയത് കൊണ്ട് ഷൈൻ മായയുടെ അടുത്തേക്ക് ചെന്നു..
ഷൈൻ തന്റെ നേരെ നടന്നടുക്കും തോറും മായക്ക് ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു.. മായയുടെ അടുതെത്തിയതും ഷൈൻ അവളോട് പറഞ്ഞു..
ഷൈൻ: താൻ ഊമയാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.. രാവിലെ ഞാൻ ആ ദേഷ്യത്തിൽ അറിയാതെ പറഞ്ഞ് പോയതാ സോറി…