വിഷ്ണു ചോദ്യം കേട്ടപ്പോൾ ആകെ അന്തം വിട്ടിരുന്നു…
വിഷ്ണു: എന്തിനാ ഷൈൻ..??
ഷൈൻ: ഞാൻ ചോദിച്ചതിന് മറുപടി പറ വിഷ്ണു….
വിഷ്ണു: കാന്റീനിൽ ഉണ്ടാകും അല്ലെങ്കിൽ ക്ലാസിൽ…
അത് കേട്ടതും ഷൈൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു… പിന്നാലെ ഭയത്തോടെ ആൻഡ്രുവും വിഷ്ണുവും.. അവർ അവനെ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും ഷൈൻ അതൊന്നും കേൾക്കാൻ തയ്യാറായില്ല…
അവസാനം കാന്റീനിന്റെ പടി കടന്ന് ഷൈൻ അകത്തേക്ക് കയറി.. പ്രതീക്ഷിച്ച പോലെ തന്നെ അർജുൻ കൂട്ടുകാരുടെ കൂടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു…
എന്തോ തമാശ പറഞ്ഞ് പൊട്ടി ചിരിച്ച് തിരിഞ്ഞ് നോക്കിയ അർജുൻ കണ്ടത് കണ്ണിൽ കത്തുന്ന തീയുമായി നിൽക്കുന്ന ഷൈനിനെയും പിറകിൽ ഭയത്തോടെ നിൽക്കുന്ന ആൻഡ്രുവിനെയും വിഷ്ണുവിനെയും ആയിരുന്നു…
അവരെ കണ്ടതും അർജുൻ ചിരിച്ച് കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു… എന്നിട്ട് വലത് കാലു കൊണ്ട് കസേര പുറകോട്ട് തട്ടി മാറ്റി.. എന്നിട്ട് ഷൈനിന് നേരെ നടന്നു കൊണ്ട് പറഞ്ഞു…
അർജുൻ: ആഹാ.. നീ ചത്തില്ലെ..?? അല്ലെങ്കിലും കൊല്ലാൻ ഞാൻ വിചാരിച്ചിട്ടില്ല.. അത് കൊണ്ടാണല്ലോ നിന്റെ ഇടത് നെഞ്ചിനു പകരം വലത് നെഞ്ചില് ഞാൻ ചവിട്ടിയത്…
ഷൈൻ മറുപടി ഒന്നും പറഞ്ഞില്ല.. അവന്റെ വലം കയ്യിന്റെ മുഷ്ടി ഒന്നുകൂടി ബലത്തിൽ മുറുകി…
മറുപടി കിട്ടാത്തത് കൊണ്ട് അർജുൻ വീണ്ടും ചോദിച്ചു..
അർജുൻ: അതൊക്കെ പോട്ടെ… എന്താ ഇപ്പോ ഇവിടെ..?? തിരിച്ചടിക്കാൻ വല്ലതും വന്നതാണോ..???
ഷൈൻ ദേഷ്യത്തോടെ യും പരിഹാസത്തോടെ യും പറഞ്ഞു..
ഷൈൻ: അടി കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ കൊള്ളാൻ കൂടി ഉള്ളതാണല്ലോ….
ഇത് കേട്ടതും അർജുൻ പൊട്ടി ചിരിച്ചു… എന്നിട്ട് പറഞ്ഞു..
അർജുൻ: അപ്പോ നീ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് അല്ലേ…
എന്നിട്ട് തിരിഞ്ഞ് കൂട്ടുകാരെ നോക്കി കൊണ്ട് പൊട്ടി ചിരിച്ച് വീണ്ടും പറഞ്ഞു..
അർജുൻ: നോക്കെടാ… ഇവൻ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് എന്ന്….
എന്നിട്ട് വീണ്ടും ഷൈനിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…
അർജുൻ: ഇത് കോളേജ് കോമ്പൗണ്ട് ആണ്.. ഇവിടെ കിടന്ന് എന്റെ അടികൊണ്ട് നീ ചത്താൽ അത് പിന്നെ വല്ല്യ പ്രശ്നം ആകും….
അപ്പോളേക്കും കന്റീനിന്റെ ഉള്ളിൽ കുട്ടികൾ എല്ലാവരും കൂട്ടം കൂടിയിരുന്നു.. എന്നാൽ മായയും ദിയയും അടക്കം കുറച്ച് കുട്ടികൾ അതിൽ ഇല്ലായിരുന്നു…
അർജുനന്റെ പരിഹാസം വക വെക്കാതെ ഷൈൻ പറഞ്ഞു..