മായ: ശരി…
ഭാഗ്യം അവൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു.. ദിയ വേഗം ടവൽ എടുത്ത് ബാത്റൂമിലേക്ക് കയറി..
മായ നോവൽ എഴുതിയ പേപ്പർ ഒരു ഫയലിനുള്ളിൽ ആക്കി ബാഗിലേക്ക് വച്ചു…. എന്നിട്ട് ദിയക്ക് വേണ്ടി കാത്തു നിന്നു…..
🌀🌀🌀🌀🌀🌀🌀🌀🌀
കോളജിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു ഷൈനും ആൻഡ്രുവും.. രണ്ട് പേരും കുളി ഒക്കെ കഴിഞ്ഞ് ഡ്രസ്സ് മാറി മറ്റ് സാധനങ്ങൾ എല്ലാം റെഡി ആക്കുകയായിരുന്നു…
ഷൈൻ ഇപ്പോഴും നല്ല ഗൗരവത്തിൽ ആണ്… ആൻഡ്രുവിന് അതിൽ ചെറിയ ഒരു വിഷമം ഉണ്ട്.. അഞ്ജലി പറ്റിച്ച് പോയതിന്റെ ഏതാനും കുറച്ച് മാസങ്ങളിൽ ഷൈൻ ഇങ്ങനെ ആയിരുന്നു. ആരോടും മിണ്ടാതെ എപ്പോളും ഗൗരവത്തോടെ.. അതിന് ശേഷം ഇപ്പോളാണ് ആൻഡ്രൂ അവനെ ഇങ്ങനെ കാണുന്നത്….
ഒരുക്കം എല്ലാം കഴിഞ്ഞ് രണ്ട് പേരും താഴേക്ക് ചെന്നു.. ഭക്ഷണം കഴിക്കുന്നതിനിടെ ചേച്ചി ചോദിച്ച ചോദ്യത്തിന് എല്ലാം ആൻഡ്രുവാണ് ഉത്തരം പറഞ്ഞു കൊണ്ടിരുന്നത്… അളിയൻ ഇല്ലാഞ്ഞത് നന്നായി ഇല്ലെങ്കിൽ അങ്ങേരു പോലീസ് ബുദ്ധി വച്ച് ഇവന്റെ മനസ്സ് വായിച്ചേനെ…
ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി.. ഷൈൻ ബൈക്കിന്റെ ചാവി എടുത്ത് ആൻഡ്രുവിന് കൊടുത്തു…
ഷൈൻ: നീ ഓടിച്ചാൽ മതി.. എന്റെ മൂഡ് ശരിയല്ല…
ആൻഡ്രൂ: നമുക്ക് രണ്ടാൾക്കും അതാ നല്ലത് വാ കയറ്…
ഷൈൻ വണ്ടിയിൽ കയറിയതും ആൻഡ്രൂ വണ്ടി കോളേജ് ലക്ഷ്യമാക്കി ഓടിച്ചു….
🌀🌀🌀🌀🌀🌀🌀
വാ കയറ്…. ദിയ പറഞ്ഞപ്പോൾ മായ വണ്ടിയിൽ കയറി ഇരുന്നു…
ദിയ: പോകാം????
മായ ഓകെ എന്ന അർത്ഥത്തിൽ ദിയയുടെ തോളിൽ ഒന്ന് തട്ടി… സിഗ്നൽ കിട്ടിയപ്പോൾ ദിയ വണ്ടി മുന്നോട്ടെടുത്തു… ഷൈനിനെ ആദ്യമായി കണ്ട സ്ഥലം എത്തിയപ്പോൾ മായ ആ സംഭവങ്ങൾ വെറുതെ ഓർമിച്ചു.. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു…..
🌀🌀🌀🌀🌀🌀🌀🌀🌀
മായയെ ആദ്യമായി കണ്ട സ്ഥലം കടന്നു പോയപ്പോൾ ഷൈനിന് കടുത്ത ദേഷ്യം ആണ് ഉണ്ടായത്.. ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്…… അവൻ പല്ലുകൾ കൂട്ടി കടിച്ചു…..
അങ്ങനെ ഒട്ടും താമസിയാതെ തന്നെ ആൻഡ്രുവും ഷൈനും കോളേജിൽ എത്തി…
വിഷ്ണു അവർക്കും മുന്നേ എത്തിയിരുന്നു… വിഷ്ണുവിനെ കണ്ടതും ബൈക്കിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് ഷൈൻ ചോദിച്ചു…
ഷൈൻ: വിഷ്ണു… അർജുൻ ഇപ്പോൾ എവിടെ ഉണ്ടാകും..???