ആൻഡ്രൂ ഇടക്ക് കയറി കൊണ്ട് പറഞ്ഞു..
ആൻഡ്രൂ: നിന്റെ അവസ്ഥ ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.. എന്ന് വച്ച് നമ്മൾ എന്ത് ചെയ്യും.. അവളും അവനും നമ്മുടെ റെയിഞ്ചിൽ നിക്കില്ല… അവള് ആണെങ്കിൽ ഒരു ലേഡി നിഞ്ച.. അവൻ ആണെങ്കിൽ ഒരു ജാക്കി ചാനും… ഇതിന്റെ രണ്ടിന്റെയും ഇടയിൽ കൊണ്ട് പോയി വെറുതെ തല ഇടാൻ നിക്കണോ..??
ഷൈൻ ദേഷ്യത്തോടെ ആൻഡ്രുവിനെ നോക്കി പറഞ്ഞു..
ഷൈൻ: ആൻഡ്രൂ, എനിക്കവനെ തിരിച്ചടിക്കണം… അത് കഴിഞ്ഞിട്ട് അവൾക്കുള്ള പണി…
ആൻഡ്രൂ: പൊന്ന് മോനെ നീ ശരിക്കും ആലോചിച്ചിട്ട് തന്നെ ആണോ..?? മഹേഷിന്റെ പ്രതികാരം കളിക്കാൻ പറ്റിയ നേരം അല്ല ഇത്…
ഷൈൻ: അത്രേം പേരുടെ മുന്നിൽ വച്ച് അവൻ എന്റെ ദേഹത്ത് കൈ വച്ചിട്ട് അവനെ ഒന്ന് തിരിച്ചടിക്കാൻ പോലും പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ ആണാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താടാ കാര്യം..??
ആൻഡ്രൂ: ഹും.. ഓകെ.. അപ്പോ നീ തിരിച്ചടിക്കാൻ തന്നെ തീരുമാനിച്ചു.. ശരി എപ്പോ..??
ഷൈൻ: നാളെ..
ആൻഡ്രൂ: നാളെയോ..??
ഷൈൻ: അതെ.. നാളെ മൊത്തം കോളേജ് സ്റ്റുഡൻസിന്റെയും മുന്നിൽ വച്ച്… നീ നോക്കിക്കോ….
ഷൈനിന്റെ തീരുമാനം ഉറച്ചതാണെന്നും അതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ ആവില്ല എന്നും ആൻഡ്രുവിന് നന്നായി അറിയാമായിരുന്നു….
എന്നാലും ഒരു ബോക്സിങ് ചാമ്പ്യനുമായി ഗുസ്തി പിടിക്കാൻ ഇവൻ കാണിക്കുന്ന ധൈര്യം.. ഇനി ജീവനിൽ കൊതി ഇല്ലയിരിക്കുമോ..??
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
തലവഴി മൂടി ഇട്ടിരുന്ന പുതപ്പ് മാറ്റി ദിയ കണ്ണ് തുറന്നു.. ജനൽ വഴി ചെറിയ സൂര്യ പ്രകാശം റൂമിലേക്ക് വരുന്നുണ്ട്… അവള് ബെഡിൽ എഴുന്നേറ്റിരുന്നു കൈ രണ്ടും മുകളിലേക്ക് ഉയർത്തി കോട്ട് വാ ഇട്ടു…
അപ്പോളാണ് അവള് മായയെ ശ്രദിച്ചത്. ടേബിളിന്റെ മുകളിൽ തല വച്ച് ഉറങ്ങുകയായിരുന്നു മായ.. ഓഹോ അപ്പോ ഇവള് രാത്രി മുഴുവൻ കഥയും എഴുതി ഇവിടെ ഇരുന്ന് ആണോ ഉറങ്ങിയത്….
ദിയ പുതപ്പ് മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റ് മായയുടെ അടുത്തേക്ക് ചെന്നു… ടേബിളിന്റെ മുകളിൽ മായ എഴുതി വച്ച നോവലിന്റെ ആദ്യ ഭാഗം ഇരിക്കുന്നത് അവൾ കണ്ടു.. വായിക്കരുത് എന്ന് മായ പറഞ്ഞതാണ് എങ്കിലും അവൾക്ക് അവളുടെ കൗതുകത്തെ നിയന്ത്രിക്കാൻ ആയില്ല…
അവള് പതിയെ പേപ്പറിൽ കൈ വച്ചതും മായ ഉണർന്ന് അവളുടെ കൈക്ക് പിടിച്ചു…
മായ: എന്താ..??
ദിയ: ഒന്നുല്ല.. ഞാൻ നിന്നെ വിളിക്കാൻ വന്നതാ…