എന്റെ ചങ്കിൽ ഒരു വെള്ളിടി വെട്ടി. ഞാൻ വിചാരിച്ചത് തന്നെ സംഭവിക്കാൻ പോകുന്നു.
എനിക്കു മറുപടി പറയാൻ ഒന്നും ഉണ്ടായിരുന്നില്ല . കുറേ നേരം കഴിഞ്ഞും എന്റെ മറുപടി ഇല്ലാതിരുന്നപ്പോ അവൾ വീണ്ടും മെസേജ് അയച്ചു .
“വിഷമമായല്ലേ ? ഞാൻ പറയേണ്ട എന്നു വിചാരിച്ചതാണ് . പറയാതിരിക്കാൻ എനിക്കു പറ്റുന്നില്ല .”
“ഓക്കെ”
“നിങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ ഞാൻ കല്യാണത്തിന് പോകുന്നില്ല.”
എന്തു പറയണം ഞാൻ . പോകണം എന്നോ പോകേണ്ട എന്നോ ? പൊയ്ക്കൊ എന്നു പറഞ്ഞാൽ അവൾ അവനെ കാണും. പിന്നെ എനിക്ക് അവളെ നഷ്ടമാകും .
പോകണ്ട എന്നു പറഞ്ഞാൽ അവൾക്കു വിഷമമാകും . അവനെ കാണണം എന്നു അവൾക്കു നല്ല ആഗ്രഹം ഉണ്ടെന്ന് എനിക്കറിയാം . ചിലപ്പോ ഇതുവരെ ഉള്ള ഇഷ്ടം കൂടി ചിലപ്പോ കുറഞ്ഞേക്കാം . ഭാവിയിലും ചിലപ്പോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ടു പൊയ്ക്കൊ എന്നു പറയാം എന്നു തീരുമാനിച്ചു.
“ഞാന്‍ പോകുന്നില്ല”
“എനിക്കു ഇഷ്ടമല്ല എന്നു കരുതി പോകാതിരിക്കേണ്ട. നിന്‍റെ ഇഷ്ടങ്ങള്‍ ആണ് എനിക്കു വലുത്. പൊയ്ക്കൊളൂ. ഒരു ആഗ്രഹം ഉണ്ട്. നേരത്തെ ചോദിച്ചതാ”
“എന്താ”
“ഞാനും കൂടി വരട്ടെ. ഇനി ചിലപ്പോള്‍ കാണാന്‍ പറ്റിയില്ലെങ്കിലോ?”
“വേണ്ട”
“ഞാന്‍ ദൂരെ നിന്നെങ്കിലും കണ്ടോളാം. അടുത്തേക്ക് പോലും വരില്ല. പ്ലീസ്സ്”