“എന്നാലും വേണ്ട”
“നോക്കട്ടെ. ഞാന്‍ പറയാം”
“ ഓക്കെ മോളൂ. ലവ് യു.”
ഫോണ്‍ കട്ട് ആയി.
ഒരു പ്രാവശ്യം എങ്കിലും ഒരു ഐ ലവ് യു പറഞ്ഞൂടെ അവള്‍ക്ക് എന്നു ആലോചിച്ചു. ഇനി ഇപ്പോ അവളെ എനിക്കു കിട്ടില്ലേ? നീരജ് പിന്നേയും അവളെ വിളിക്കാന്‍ തുടങ്ങിയാല്‍ എനിക്കു അവളെ നഷ്ടപ്പെടും എന്നല്ലേ അവള്‍ ഉദ്ദേശിക്കുന്നത് . വെറുതെ കൂടുതൽ പ്രതീക്ഷ എനിക്കു തരേണ്ട എന്നു കരുതി ആയിരിക്കില്ലേ . ചിന്തകൾ കാട് കയറുന്നു . എന്നെ ഇഷ്ടമാണെങ്കിലും എന്നേക്കാൾ ഇഷ്ടം അവൾക്കു നീരജിനോട് തന്നെ ആണ് എന്നു അവൾ തന്നെ പറഞ്ഞതല്ലേ . അവന് ഒരു നല്ല ജോലി കിട്ടിയിട്ട് വീണ്ടും അവളെ സമീപിച്ചാൽ തീർച്ചയായും നീരജിനെ തിരഞ്ഞെടുക്കില്ലേ . അപ്പോ ഞാൻ ആരായി . ഒഴിവാക്കിയാലോ ? പറ്റില്ല. അവൾ ഇല്ലാതെ എനിക്കിനി ജീവിക്കാൻ കഴിയും എന്നു തോന്നുന്നില്ല . എന്റെ ശ്വാസം തന്നെ ഇപ്പോ അവളാണ് .
അന്നു രാത്രി അവൾ മെസേജ് അയച്ചു . അവൾക്കു sms ഓഫർ ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു.
“ഹായ് “
“ഹായ് മോളൂ“
“കഴിച്ചോ ?“
“യെസ് . നിങ്ങൾ കഴിച്ചോ ?”
“ഞാനും കഴിച്ചു”
“ഒരു കാര്യം പറഞ്ഞാൽ വിഷമമാകുമോ ?”
“ഇല്ല . എന്താ പറ “
“കല്യാണത്തിന് നീരജ് കൂടി വരുന്നുണ്ട്.”