അങ്ങിനെ മെസ്സേജും ഫോണ്‍ വിളിയും ആയി ദിവസങ്ങള്‍ കടന്നു പോയി. പക്ഷേ ഒരിക്കല്‍ പോലും എന്നോടു ഐ ലവ് യു എന്നു പറഞ്ഞിട്ടില്ല അവള്‍. ഞാന്‍ അങ്ങോട്ട് പറഞ്ഞാലും തിരിച്ചു ഒന്നും മിണ്ടാറില്ല.
ശരിക്കും അതെന്നെ നന്നായി വിഷമിപ്പിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ ആ കാര്യം അവളോടു സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ മറുപടി എന്നെ വല്ലാതെ ഉലച്ചു.
“എനിക്കു ഇപ്പൊഴും നിങ്ങളെ നീരജിന്‍റെ സ്ഥാനത്ത് കാണാന്‍ കഴിയുന്നില്ല. ശ്രമിക്കുന്നുണ്ട്. പക്ഷേ നീരജിന്‍റെ മുഖം മറക്കാന്‍ കഴിയുന്നില്ല.”
മനസില്‍ നല്ല വിഷമം ഉണ്ടെങ്കിലും സാരമില്ല അതൊക്കെ ശരിയായിക്കോളും എന്നു പറഞ്ഞു സമാധാനിച്ചു.
പിന്നേയും നാളുകള്‍ കടന്നു പോയി.
അവളെ നേരില്‍ കാണണം എന്നു അതിയായ ആഗ്രഹം ഉണ്ടായിരുന്നു എനിക്കു. പക്ഷേ സാഹചര്യം മാത്രം ഉണ്ടായില്ല.
ഒരു ദിവസം വിളിച്ചപ്പോ അടുത്ത ഞായറാഴ്ച അവളുടെ ഒരു ഫ്രണ്ടിന്‍റെ കല്യാണം ഉണ്ട്. പൊയ്ക്കൊട്ടേ എന്നു എന്നോടു ചോദിച്ചു.
ആദ്യമായിട്ടാണ് എന്നോടു ഒരു അനുവാദം ചോദിക്കുന്നത് അവള്‍.
അപ്പോള്‍ കുറേശ്ശെ അവളുടെ മനസിലേക്ക് ഞാന്‍ കയറിതുടങ്ങി എന്നല്ലേ അര്‍ത്ഥം.
അതിനെന്നോട് അനുവാദം ചോദിക്കുന്നതെന്തിനാ എന്നു ഞാന്‍ തിരിച്ചു ചോദിച്ചു.
“ഞാന്‍ കൂടി വരട്ടെ?”
“അയ്യോ. വേണ്ട”
“പ്ലീസ്സ്. ഒന്നു കാണാന്‍ അല്ലേ? ദൂരെ നിന്നു കണ്ടു പൊയ്ക്കോളാം ഞാന്‍”