“ആണോ?. ഞാന്‍ വരട്ടെ കാണാന്‍?”
“വേണ്ട. അച്ഛന്‍ ഉണ്ടാകും.”
“നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എനിക്കു.”
“നാളെ വിളിക്കാം.”
“കട്ട് ചെയ്യുകയാണോ”
“അതെ. അമ്മ അടുത്ത വീട്ടില്‍ പോയതാ. ഇപ്പോ വരും”
“കുറച്ചു സമയം കൂടി മിണ്ടിക്കൂടേ?
“പറ്റില്ല. നാളെ വിളിക്കാം”
“ഓകെ”
ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നെ അന്ന് ഒരു മെസ്സേജും ഉണ്ടായിരുന്നില്ല. എന്നാലും ഹാപ്പി ആയിരുന്നു ഞാന്‍.
അടുത്ത ദിവസം ജോലിക്കു ജോയിന്‍ ചെയ്യുന്നതല്ലെ എന്നത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു. അവള്‍ക്ക് വേണ്ടി. പിന്നെ അവളെ എനിക്കു കിട്ടാന്‍ വേണ്ടിയും.
ജോയിന്‍ ചെയ്തു പിന്നെ വിളിക്കാം എന്നു പറഞ്ഞു ഒരു sms മാത്രം വന്നു. ശരി എന്നു തിരിച്ചു മറുപടിയും കൊടുത്തു.
വീട്ടില്‍ അല്ലല്ലോ അവള്‍ ഇപ്പോള്‍ ഉള്ളത് എന്ന ധൈര്യം അവളെ അങ്ങോട്ട് വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ കോള്‍ ചെയ്തപ്പോഴേക്കും അവള്‍ കട്ട് ചെയ്തു.
ലഞ്ച് ടൈം ആയപ്പോള്‍ അവള്‍ വിളിച്ചു ഇങ്ങോട്ട്. അവിടെ കുറേപ്പേര്‍ ഉണ്ടെന്നും ഫോണ്‍ വിളിക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. അവിടുത്തെ വിശേഷങ്ങളും മറ്റുമായി കുറച്ചു നേരം സംസാരിച്ചു. കൂടി വന്നാല്‍ ഒരു പത്തു മിനുട്ട്. പക്ഷേ എനിക്കത് മതിയായിരുന്നു.