“ഇത് രാജേഷെട്ടന്‍. മുന്പ് വര്‍ക്ക് ചെയ്തിരുന്ന ഓഫീസിലേയാ”
എന്നു അവള്‍ പറഞ്ഞപ്പോഴേക്കും അവന്റെ മുഖത്തുള്ള സന്തോഷം ഒക്കെ പോയി.
അവന്‍ എനിക്കു ഷേക്ഹാന്‍ഡ് തന്നു.
“നീരജ്”
“അറിയാം. മായ എല്ലാം പറഞ്ഞിട്ടുണ്ട്”
“ആണോ”
“അതെ. എല്ലാ കാര്യങ്ങളും എനിക്കറിയം.”
രണ്ടു കാമുകന്മാരുടെ മുന്നില്‍ ഒരേ സമയത്ത് നില്‍ക്കുന്ന അവളുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു”
“എങ്കില്‍ ശരി. നിങ്ങള്‍ കല്യാണം കൂടി വാ”.
കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാന്‍ പറഞ്ഞു.
ഇവിടുന്നു കുറച്ചു നടക്കാനുണ്ട് കല്യാണ വീട്ടിലേക്ക്.
മായയോട് നീരജ് ബൈക്കിന്റെ പുറകിലേക്ക് കണ്ണു കാണിക്കുന്നത് കണ്ടു.
അതുകണ്ട അവള്‍ എന്നെ നോക്കി.
ഞാന്‍ പൊയ്ക്കൊളൂ എന്നു കണ്ടുകൊണ്ട് സമ്മതം അറിയിച്ചു.
അങ്ങിനെ മായ നീരാജിന്റെ ബൈകില്‍ കയറി രണ്ടു കാലും അപ്പുറവും ഇപ്പുറവും ഇട്ടു ഇരുന്നു. ബൈക്ക് എന്‍റെ കണ്‍മുന്നില്‍ നിന്നും ദൂരേക്ക് പോയി. കൂടെ എന്‍റെ മായയും.
[തുടരും]