അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Posted by

” എന്നിട്ട് അച്ഛൻ എവിടെ ”
“അച്ഛൻ സ്റ്റേഷനിൽ പോയിരിക്കയാണ്: നിങ്ങളുടെ കോളേജിലെ ഒരുത്തൻ ആശുപത്രിയിൽ ഉണ്ടത്രേ അവൻ നിങ്ങക്കെതിരെ കേസ് കൊടുക്കുമെന്ന് ,അപ്പൊ അത് സംസാരിക്കാൻ പോയിരിക്കയാണു “ഇത് കേട്ടപ്പോ എന്റെ ഗ്യാസ് മൊത്തം പോയിഅപ്പോഴത്തേക്കും അച്ഛൻ വന്നു . എന്നെ ഒരു കലിപ്പ് നോട്ടം നോക്കി സോഫയിൽ ഇരുന്നു.
‘അമ്മ ” എന്താ ഉണ്ടായേ , എന്താ മുഖം വല്ലാതെ ഇരിക്കുന്നെ ”
കേൾക്കാൻ പോകുന്നത് നല്ല വാർത്ത ആയിരിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
” എന്ത് പറയാനാ ഇവനൊക്കെ കാരണം വീട്ടുകാർക്കും നാട്ടുകാർക്കും ഇരിക്കപ്പൊറുതി ഇല്ലാതെ ആയി . ഒരു വിദത്തിലാ ഇവർക്കെതിരെ ഉള്ള കേസ് പിൻവലിപ്പിച്ചത് . ”
“പിന്നെന്താ പ്രശ്നം ”
“അവരെ തോല്പിച്ചതിനു പകരം ചോദിക്കും എന്നാ പറയുന്നേ. ഒരു മാസം ഇവനെ ഇവ്ട്ന്ന് മാറ്റി നിർത്താനാ പോലീസ് കാര് പറയുന്നത് . കോളേജ് തുറക്കുന്നതിന്റെ മുമ്പേ ഇതിലൊരു തീരുമാനം കാണാൻ നോക്കട്ടെ അല്ലെങ്കി നീ ഇനി ആ കോളേജ് കാണില്ല ” മുഖത്തടിച്ച പോലെ ആയിരിന്നു ആ പറച്ചിൽ . അച്ഛൻ അതികം സംസാരിക്കില്ല. പിന്നെ എന്തെങ്കിലും പറഞ്ഞാ അത് അവസാന വാക്കാണ് .

“എന്നാ നമ്മുക്കിവനെ എൻ്റെ തറവാട്ടിലോട്ട് വിട്ടാലോ ” അമ്മയുടെ വക അടുത്തത് . ഞാൻ ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു . എനിക്കും ഒരു മാറ്റം വേണം എന്ന പോലെ തോന്നി,പിന്നെ അച്ഛന്റെ മുന്നിൽ നിന്ന് മാറി നികുന്നതാണ് സേഫ്
” ഞാനും അത് തന്നെ ആണ് ആലോചിക്കുന്നത് അതാവുമ്പോ ഒന്നുകൂടി സേഫ് ആണു. പിന്നെ ശങ്കരൻ ഒക്കെ ഉണ്ടല്ലോ അവിടെ ” അമ്മക്കു രണ്ട് ആങ്ങളമാരാണ് മൂത്തത് വേണു മാമ പിന്നെ ശങ്കരൻ മാമ പിന്നെ ‘അമ്മ എല്ലാവരും രണ്ടര വയസ്സ് ഇടവിട്ട് ജനിച്ചത് . വേണു മാമന്റേം അമ്മേടേം കല്യാണം ഏകദേശം ഒരേ സമയത്തായിരുന്നു.മാമന് രണ്ട് മക്കളാണ്‌ മൂത്തത് ശ്രീ വിദ്യ എൻറെ പ്രായം ആണ് പിന്നെ ശ്രീ കാവ്യ 4 ഇൽ ആണെന്ന് തോന്നുന്നു. ശങ്കരൻമാമക് ഒരാന്കുട്ടി അവനും കാവ്യയും ഒരേ ക്ലാസ്സിൽ ആണ് . വേണു മാമ നാട്ടിലില്ല. ഡൽഹിയിൽ സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ്. ശങ്കരൻ മാമ നാട്ടിൽ പോലീസ് ആണ് .അതുകൊണ്ടാണ് എന്നെ അവിടേക്ക് വിടുന്നത്

ഉച്ചക്ക് ഊണും കഴിച് ഞാനും അച്ഛനും വീട്ടിൽ നിന്ന് ഇറങ്ങി. പോരുമ്പോ അമ്മയുടെ കണ്ണ് നിറഞ്ഞോ. ഏയ് ഇല്ല തോന്നിയതാവും . കോളേജ് ബസ് സ്റ്റോപ്പിനു മുന്നിലൂടെ ആണ് പോവുന്നത് . പരിസരത്തു ഇപ്പഴും പോലീസ് ഉണ്ട്. കുറെ കല്ലും വടിയും എന്തൊക്കൊയോ ആയി ആകെ അലമ്പായി കിടക്കുവാണ് കോളേജ് റോഡ് . ഇന്നലെ കീട്ടിയ അടിയുടെ വേദന ഇപ്പഴും ഉണ്ട്. അവന്മാർ എല്ലാം എവിടെ ആണോ ആവോ.ഇനി വേണുമാമന്റെ വീട്ടിൽ ചെന്നാലും കട്ട പോസ്റ്റ് ആവും. അമ്മായി ഞാനും മാത്രം ഉണ്ടാവും പിന്നെ സ്കൂളും കോളേജും വിട്ട് അവരൊക്കെ എത്തിയാലെ ഒരു ഓളം ഉണ്ടാവൂ. മൊബൈൽ തരില്ലെന്ന് അച്ഛൻ പറഞ്ഞു. അഹ് ടീവി യും കണ്ടിരിക്കാം . ഇതൊക്കെ ഓർത്തു ഒരു മണിക്കൂർ പോയതറിഞ്ഞില്ല . വീടെത്തി. 3 ഏക്കർ നീളത്തിൽ ഉള്ള പറമ്പ് . പറമ്പിന്റെ പുറകെ വശത്തു ഒരു നായർ തറവാടും അതിനു പിന്നിൽ ഒരു കുളം. കുളത്തിന്റെയും പിന്നിൽ ഏക്കര് കണക്കിന് നെൽപ്പാടം . ഈ നെൽ വയലിനു നടുവിലൂടെ ആണ് മെയിൻ റോഡ് . . പണ്ട് പറമ്പിലേക്ക് റോഡ് ഉണ്ടായിരുന്നില്ല. പാടവരമ്പത്തിലൂടെ ആണ് വീട്ടിലേക്ക് വരുക. പെടാത്ത പണി കഴിഞ്ഞു കുളത്തിൽ കുളിച്ച നേരെ തറവാട്ടിലേക്ക് . അങ്ങനെയാണ് ഇതിന്റെ കിടപ്പ് . മുത്തച്ഛൻ മരിച്ചു കഴിഞ പറമ്പ് ഭാഗം വെച്ചു . ആദ്യ ഭാഗം ശങ്കരൻ മാമക് പിന്നെ അമ്മക് പിന്നെ കുളം ഉള്ള ഭാഗം വേണു മാമക് .അതുപോലെ വയലും മൂന്നായി മുറിച്ചു .വേണു മാമൻ പറമ്പിനു മുഴുവൻ മതിൽ കെട്ടി തറവാട് പൊളിച്ചു പുതിയ വീട് പണിതു. ശങ്കരൻ മാമയും അവരുടെ ഭാഗത്തു വീട് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *