Will You Marry Me.?? Part 06 [Rahul Rk] [Climax]

Posted by

പക്ഷേ താൻ .. തന്റെ കൂടെ കഴിയുന്ന ഓരോ ദിവസങ്ങളും എനിക്ക് എന്തോ.. വല്ല്യ ഒരു സന്തോഷം മനസ്സിൽ തന്നുകൊണ്ടിരുന്നു…
ഞാൻ ഇതിനു മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക തരം സന്തോഷം.. അത് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല..

താൻ എനിക്ക് വേണ്ടി.. എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി എല്ലാം മറന്ന്.. തന്റെ ജീവിതം പോലും മറന്ന് എന്റെ കൂടെ നിൽക്കുമ്പോൾ സത്യത്തിൽ ഞാൻ ശരിക്കും ആഗ്രഹിച്ചു പോയി ഷോൺ.. താൻ ശരിക്കും എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്ന്…”

അവള് ടവ്വൽ എടുത്ത് അവളുടെ കണ്ണ് തുടച്ചു.. എന്നിട്ട് വീണ്ടും തുടർന്നു…

“ഞാൻ എല്ലാം എന്റെ ഉള്ളിൽ തന്നെ വച്ചു… ഒന്നും പുറത്ത് കാണിച്ചില്ല…
അവസാനം.. താൻ എന്നെ പ്രോപ്പോസ്‌ ചെയ്യും എന്ന് എനിക്ക് തോന്നിയ ആ ഘട്ടത്തിൽ ആണ് ഞാൻ നമ്മൾ പിരിയാൻ പോകുന്നു എന്ന കാര്യം പറഞ്ഞത്.. കാരണം താൻ എന്നോട് എല്ലാം തുറന്ന് പറഞ്ഞാൽ പിന്നെ എനിക്ക് ചിലപ്പോൾ തന്നോട് നോ പറയാൻ പറ്റിയില്ലെങ്കിലോ എന്ന് ഞാൻ ഭയന്നു…

സത്യത്തിൽ തന്നെ പിരിയാൻ പോകുന്നു എന്ന കാര്യം എന്റെ ഉള്ളിലും വല്ലാത്ത നീറ്റൽ ഉണ്ടാക്കി.. പക്ഷേ എന്തു കൊണ്ട് എന്ന് എനിക്ക് മനസിലായില്ല…

അങ്ങനെ എല്ലാം അവസാനിപ്പിച്ച് നമ്മൾ ആ എയർപോർട്ടിൽ അവസാനമായി കണ്ട ദിവസം… ഞാൻ തനിക്ക് ആ ഗിഫ്റ്റ് തന്നപ്പോൾ തന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടിരുന്നു… അവിടെ നിന്നാൽ എനിക്ക് ഒരു പക്ഷെ എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റില്ല എന്ന് തോന്നി.. അത് കൊണ്ടാണ് ഞാൻ പെട്ടന്ന് യാത്രയും പറഞ്ഞ് അവിടെ നിന്ന് പോയത്…

താൻ എന്നെ നോക്കി അവിടെ തന്നെ നിന്നിരുന്നു എന്ന് എനിക്ക് അറിയാം.. പക്ഷേ ഞാൻ ഒരിക്കൽ പോലും തന്നെ തിരിഞ്ഞ് നോക്കിയില്ല.. വേറൊന്നും കൊണ്ടല്ല.. എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് താൻ കാണാതെ ഇരിക്കാൻ…

ഫ്ലൈറ്റ് കയറി അവിടെ ചെന്ന് ഇറങ്ങുന്ന വരെ എന്റെ മനസ്സ് മുഴുവൻ താൻ ആയിരുന്നു…

അവിടെ എത്തി കഴിഞ്ഞപ്പോൾ ആണ് ഞാൻ മനസിലാക്കിയത് തന്റെ നഷ്ടം എന്റെ ജീവിതത്തിൽ എത്രത്തോളം വലിയ ഒരു ശൂന്യത ആണ് സൃഷ്ടിച്ചത് എന്ന്.

പക്ഷേ ഞാൻ മനപൂർവ്വം എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. എന്നെ കൂടുതൽ ആയി ജോലിയിൽ മുഴുകാൻ വിട്ടു..
യാത്രകൾ പോകാൻ തുടങ്ങി..

അന്ന് താൻ എന്നെ അന്വേഷിച്ച് ഫോൺ വിളിച്ച ദിവസം.. അന്ന് ഞാൻ എത്രത്തോളം സന്തോഷിച്ചു എന്ന് എനിക്ക് മാത്രമേ അറിയൂ.. പക്ഷേ തന്നോട് സംസാരിച്ചാൽ എനിക്ക് എല്ലാം അവസാനിപ്പിച്ച് തന്നോടൊപ്പം വരേണ്ടി വരും എന്നുള്ള എന്റെ ഭയം.. ഈഗോ.. അത് എന്നെ കൊണ്ട് തന്നോട് സംസാരികണ്ട എന്ന തീരുമാനം എടുപ്പിച്ചു..

പക്ഷേ ജീവിതത്തിൽ എന്തൊക്കെ നേടിയിട്ടും എത്രയൊക്കെ സന്തോഷിക്കാൻ ശ്രമിച്ചിട്ടും എനിക്ക് ഒരു പൂർണത ലഭിച്ചില്ല.. വില പെട്ട എന്തോ ഒന്ന് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പതുക്കെ പതുക്കെ ബോധ്യപ്പെടാൻ തുടങ്ങി…

എല്ലാത്തിലും നിന്ന് ഒരു മോചനം എന്ന നിലക്ക് ആണ് ഓഫീസിൽ നിന്ന് പുതിയ ഒരു പ്രോജക്ട് എന്ന രീതിയിൽ ഞാൻ ഇങ്ങോട്ട് വന്നത്..

Leave a Reply

Your email address will not be published. Required fields are marked *