Will You Marry Me.?? Part 06 [Rahul Rk] [Climax]

Posted by

ഏകദേശം ഒരു ഒരു മണിക്കൂർ കഴിഞ്ഞ് കാണും.. ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്.. നോക്കുമ്പോൾ ചേട്ടായിയും ചേട്ടത്തിയും ആണ്.. ചേട്ടായി വന്ന് ബെഡിൽ ഇരുന്നു ചേട്ടത്തി കസേരയിലും ഇരുന്നു…”ഷോൺ…”

“എന്താ ചേട്ടായി..??”

“നിനക്ക് ഞങ്ങൾ നേരത്തെ പറഞ്ഞത് വിഷമം ആയോ..??”

“നിങ്ങൾക്ക് അത് പറയാൻ എല്ലാ അവകാശവും ഉണ്ടല്ലോ ചേട്ടായി.. പിന്നെന്താ..??”

“ഹും… ജൂലി എല്ലാം പറഞ്ഞു.. നിങ്ങൾ വീണ്ടും കണ്ട കാര്യവും എല്ലാം തുറന്നു സംസാരിച്ചതും ഒക്കെ…”

ചേട്ടായി പറഞ്ഞ് നിർത്തിയപ്പോൾ ചേട്ടത്തി തുടർന്നു…

“ഷോൺ രണ്ട് വർഷം മുൻപ് ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങള് നീ ഓർക്കുന്നുണ്ടോ..?? ജീവിതത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് നമ്മുടെ ഭാവി ജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്തും.. പക്ഷേ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അതിന്റെ യഥാർത്ഥ ഫലം കാണിക്കാൻ സമയം എടുത്തു എന്ന് വരാം..
നിനക്ക് മനസ്സിലായി കാണില്ല അല്ലേ..
അന്ന് നീ എടുത്ത ചില തീരുമാനങ്ങൾ കാരണം നിന്റെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത് എന്നല്ലേ പറഞ്ഞിരുന്നത്.. പക്ഷേ നീ ഒന്ന് ശരിക്കും ആലോചിച്ച് നോക്.. എന്ത് നഷ്ടമാണ് നിനക്ക് ഉണ്ടായത്.. നിനക്കിന്ന് നല്ല ഒരു ജോലി ഇല്ലെ സമ്പാദ്യം ഇല്ലെ എല്ലാ സൗകര്യങ്ങളും ഇല്ലെ അതിനെല്ലാം അപ്പുറം നീ സ്നേഹിച്ച പെൺകുട്ടി ഇന്ന് നിന്റെ കൂടെ ഇല്ലെ…
അത് തന്നെ ആണ് ഷോൺ ഞാൻ പറഞ്ഞു വന്നത്, അന്ന് നീ നിന്റെ ഇഷ്ടവും ജീവിതവും എല്ലാം മറന്ന് അവളുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി അവളുടെ കൂടെ നിന്നു.. എനിക്ക് ഉറപ്പുണ്ട് ഷോൺ അത് തന്നെ ആയിരിക്കും അവൾ നിന്നിൽ കണ്ട ഏറ്റവും വലിയ ക്വാളിറ്റി…
എല്ലാം മനസ്സിലാക്കി തിരിച്ച് വന്നപ്പോൾ നീ മറ്റൊരു കുടുംബം ആയി ജീവിക്കുന്നു എന്ന് കണ്ടത് കൊണ്ട് നിന്നെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ സ്വന്തം ഇഷ്ടങ്ങൾ അവൾ ത്യജിക്കാൻ തയ്യാറായി എങ്കിൽ, അതാണ് നീ അവളിൽ കാണേണ്ട ക്വാളിറ്റി…
നീ ചാർത്തിയ താലി മാല അവൾ ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നു എങ്കിൽ.. ഷോൺ അവളുടെ ഉള്ളിലെ തെറ്റിദ്ധാരണ മാറ്റുക എന്ന പ്രവർത്തിയിൽ നീ വിജയിച്ചു… നിന്റെ പ്രണയം വിജയിച്ചു…”

ചേട്ടത്തി പറഞ്ഞു നിർത്തിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
അപ്പോളേക്കും ചേട്ടായി പറഞ്ഞ് തുടങ്ങി..

“ഷോൺ.. നിന്റെ ജീവിതത്തിലെ ഒരു തീരുമാനത്തിനും ഞാനും ഇവളും നിന്നെ എതിർത്തിട്ടില്ല… കാരണം നീ തെറ്റായി ഒന്നും ചെയ്യില്ല എന്ന് ഞങ്ങൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു.. നീ ഒരിക്കലും അത് തെട്ടിച്ചിട്ടും ഇല്ല.. എങ്കിലും നിന്റെ ഒരു തീരുമാനത്തിന്റെ പേരിൽ ഞങ്ങൾ എല്ലാവരും നിന്നെ ശാശിച്ചു.. പക്ഷേ നിന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് നീ തെളിയിച്ചു..
നിന്റെ സന്തോഷത്തിനും അപ്പുറം വലുതായിട്ട്‌ ഞങ്ങൾക്ക് എന്താടാ ഉള്ളെ..?? നീ അവളെ വിളിക്ക് നാളെ നമ്മൾ എല്ലാവരും ഒരുമിച്ച്, ഞങൾക്കും കാണണ്ടേ നിന്റെ പെണ്ണിനെ…”

ഞാൻ ചേട്ടായിയെ കെട്ടിപിടിച്ചു.. ചേട്ടായി എന്നെയും..
നെഞ്ചില് കയറ്റി വച്ചിരുന്ന ഒരു കല്ല് എടുത്ത് കളഞ്ഞ സുഖം… ഇപ്പോളാണ് ആശ്വാസം ആയത്…

Leave a Reply

Your email address will not be published. Required fields are marked *