“അതെന്ത് പറ്റി..?? നിങ്ങൾ ഒന്നുമില്ലെങ്കിലും ഫ്രണ്ട്സ് ആയിരുന്നില്ലേ..??”
“എന്തിനായിരുന്നു അന്ന് അവൾ എന്നെ അവോയിഡ് ചെയ്തത് എന്ന് എനിക്ക് ഇപ്പോളും അറിയില്ല.. കാർലോ പറഞ്ഞ പോലെ ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്നല്ലോ…
ആ സംഭവത്തിന് ശേഷം ഞാൻ വീണ്ടും കടുത്ത ഡിപ്പ്രശനിലേക്ക് പോയി..
ആരോടും ഒന്നും മിണ്ടാതെ വീട്ടിൽ തന്നെ മുറിയടച്ച് ഇരിപ്പായി…
പ്രണയം കൊണ്ട് ഉണ്ടാകുന്ന വേദന എത്രത്തോളം ഭയാനകം ആണ് എന്ന് ഞാനും തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു അതെല്ലാം…
പിന്നീട് അതെല്ലാം മാറ്റിയെടുത്തു എന്നെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് അവൾ ആണ്.. എന്റെ ജൂലി…
ഇത്തരം സ്റ്റേജുകളിൽ കൂടി അവളും മുന്നേ കടന്നു പോയിരിക്കുമല്ലോ…
അവളുടെ സാമീപ്യവും എന്നോടുള്ള സ്നേഹവും വീണ്ടും എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു..
അങ്ങനെ പതുക്കെ.. പതുക്കെ എല്ലാം മറന്ന് ഞാൻ വീണ്ടും ഇന്നീ കാണുന്ന അവസ്ഥയിൽ എത്തി….”
“അപ്പോ അന്ന് നിന്നോട് സംസാരിക്കാൻ താൽപര്യം ഇല്ല എന്ന് പറഞ്ഞ അവൾ ഇപ്പൊ എന്തിനാ നിന്നെ തേടി ഇങ്ങോട്ട് വന്നത്…”
“അതിന്റെ ഉത്തരം അവൾക്കും കർത്താവിനും മാത്രമേ അറിയൂ കാർലോ..”
പിന്നെ സ്ഥലം എത്തുന്ന വരെ ഞങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഞാനും പഴയത് ഓരോന്ന് ആലോചിച്ച് അങ്ങനെ ഇരുന്നു…
അവസാനം ഞങ്ങൾ രണ്ടുപേരും ഓഫീസിന് മുന്നിൽ എത്തി..
ലേശം ടെൻഷൻ ഉണ്ട് ഉള്ളിൽ, എങ്കിലും പുറത്ത് കാണിക്കാതെ ഞാൻ കാർലോയുടെ കൂടെ ഓഫീസിന് അകത്തേക്ക് നടന്നു..
ചെറിയ ഒരു ഒറ്റമുറി ബിൽഡിംഗ് ആണ്.. അടുത്തടുത്ത് നിരവധി ഓഫീസുകൾ ഉള്ളതിനാൽ ഇത് ചെറുത് ആണ്.. ആകെ രണ്ട് സ്റ്റാഫുകൾ മാത്രമേ ഒള്ളു ഉള്ളിൽ..
ഞാനും കാർലോയും അകത്തേക്ക് കയറി.. കാർലോ അവിടെ ഉണ്ടായിരുന്ന പെൺകുട്ടിയോട് ഞങ്ങൾക്ക് അൽപം സംസാരിക്കണം എന്ന് പറഞ്ഞു.. അവർ ഞങ്ങളോട് മുൻപിൽ ഇട്ടിരിക്കുന്ന കസേരകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു..
കസേരയിൽ ഇരുന്ന് കൊണ്ട് ഞാൻ അവർക്ക് എന്നെ പരിചയപ്പെടുത്തി..
“എന്റെ പേര് ഷോൺ ജേക്കബ്, ഞങ്ങൾ ഇവിടെ ഒരു വ്യക്തിയുടെ ട്രാവൽ ഡീറ്റെയിൽസ് കളക്ട് ചെയ്യാൻ വന്നതാണ്.. ദയവായി സഹായിക്കണം..”
“ഓകെ സാർ.. പക്ഷേ നിങ്ങളുടെ കയ്യിൽ ആരുടെയെങ്കിലും വെരിഫിക്കേഷൻ ഓർഡർ എന്തെങ്കിലും ഉണ്ടോ.. അതായത് പോലീസ് ഓഫീസർസിന്റെ അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട ആളുകളുടെ..??”
“ഇല്ല.. ഞങ്ങളുടെ കയ്യിൽ അങ്ങനെ രേഖകൾ ഒന്നും ഇല്ല തരാൻ.. ഇത് വ്യക്തിഗതമായ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു…”
“ക്ഷമിക്കണം സാർ.. പെർമിഷൻ ഒന്നും ഇല്ലാതെ എങ്ങനെ കസ്റ്റമർ ടെ വിവരങ്ങൾ തരും..??”